ഞങ്ങളുടെ അമ്മയും ആഗ്രഹച്ചിരുന്നു!!ഏത് സാഹചര്യത്തിലും ഒപ്പമുണ്ടാകും, വീണ്ടും മാതൃകയായി അർജുൻ

ഞാനും അന്‍ഷുലയും ജീവിക്കുന്ന ഓരോ നിമിഷവും ഞങ്ങളുടെ അമ്മയെ പ്രതിനിധാനം ചെയ്യുന്നു.

ഒരിക്കലും ആരും പ്രതീക്ഷിക്കാത്ത ഒരു മരണമായിരുന്നു നടി ശ്രീദേവിയുടേത്. അതിനാൽ തന്നെ ആരും താരത്തിന്റെ വിയോഗത്തിൽ നിന്ന് പൂർണ്ണമായും മുക്തി നേടിയിട്ടില്ല. മരണം സംഭവിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ശ്രീദേവിയുടെ വിയോഗം ഇന്നും ബോളിവുഡിൽ ചർച്ചയാണ്. ശ്രീദേവിയുടെ മരണം കപൂർ കുടുംബത്തിന് നികത്താനാവാത്ത നഷ്ടമാണ്. തീരാ ദുഃഖത്തിനിടയിലും അവരെ തേടി ചില സന്തോഷങ്ങൾ എത്തുന്നുണ്ട്.

ശ്രീദേവി അർജുൻ കപൂർ പിണക്കം ബോളിവുഡിൽ പരസ്യമായ രഹസ്യമാണ്. ശ്രീദേവിയുട മരണം വരെ ഇവർ തമ്മിലുള്ള പിണക്കം നീണ്ടു നിന്നിരുന്നു. എന്നാൽ ശ്രൂദേവിയുടെ വിയോഗത്തോടെ താളം തെറ്റിയ കുടുംബത്തിന് കൈതാങ്ങായി അർജുൻ കപൂർ കൂടെയുണ്ടായിരുന്നു. അനിയത്തിമാർക്കും അച്ഛൻ ബോണി കപൂറിനും താരം താങ്ങായി. ബോളിവുഡിലെ ഉത്തമ പുത്രൻ എന്നാണ് അർജുൻ കപൂറിനെ അരിയപ്പെടുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അർജുൻ കപൂറിന്റെ ട്വീറ്റാണ്.

 അമ്മയുടെ സംസ്കാരം

അമ്മയുടെ സംസ്കാരം

അർജുൻ കപൂറിന്റെ അമ്മ മോണയെ കുറിച്ചുള്ള ബ്ലോഗായിരുന്നു ചർച്ച വിഷയം. മകൻ അർജുനേയും മകൾ അനുഷുലയും ഇത്തത്തെ തലമുറയിലെ മാതൃക കുട്ടികാളാണ്. അവരെ പ്രചോദനാത്മകമായ രീതിയില്‍ വളര്‍ത്തിയതിനെകുറിച്ചായിരുന്നു ബ്ലോഗ്. അതിന് മറുരടിയുമായി അർജുൻ തന്നെ രംഗത്തെത്തിയികരുന്നു. ബ്ലോഗിനു മറുപടിയായി അർജുൻ നൽകിയ ട്വിറ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

 അമ്മയുടെ ആഗ്രഹം

അമ്മയുടെ ആഗ്രഹം

താനും അനിയത്തി അൻഷുലയും ജീവിക്കുന്നത് അമ്മ പഠിപ്പിച്ച മാതൃകയിലൂടെയാണ്. അമ്മയെ പ്രതിനിധാനം ചെയ്തുകൊണ്ടാണ് തങ്ങൾ ഇപ്പോൾ ജീവിക്കുന്നത്. പ്രശ്നം എന്തു തന്നെയായലും അച്ഛനോടൊപ്പം തങ്ങൾ മക്കൾ എപ്പോഴും കൂടെയുണ്ടാകണമെന്ന് അമ്മ ആഗ്രഹിക്കുന്നുണ്ട്. അതു പോലെ തന്നെ സഹബോദരിമാരായ ജാൻവിയ്ക്കും ഖുഷിയ്ക്കും ഒപ്പവും. കൂടാതെ അമ്മയെ കുറിച്ച് നല്ല വാക്കു പറഞ്ഞ ബ്ലോഗർക്കും അർജുൻ ട്വിറ്റിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്. .അമ്മ പറയുന്ന പോലെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ അര്‍ജുന്‍ കുറിച്ചു .

ശ്രീദേവിയുമായുള്ള ശത്രുത‌

ശ്രീദേവിയുമായുള്ള ശത്രുത‌

ചെറുപ്പം മുതലെ ശ്രീദേവിയുമായി അർജുൻ കടുത്ത ശത്രുത വച്ചു പുലർത്തിയിരുന്നു. തങ്ങളുടെ അമ്മയായ മോണയെ അച്ഛൻ ബോണി കപൂർ ഉപേക്ഷിച്ച് പോകാൻ കാരണം ശ്രീദേവിയാണെന്നാണ് അർജുൻ വിശ്വസിച്ചിരുന്നു. താരത്തിന് 11 വയസുളളപ്പോഴാണ് ബോണി കപൂർ മോണയെ ഉപേക്ഷിച്ച് പോയത്. തുടർന്ന് അമ്മ മോണയായിരുന്നു രണ്ടു മക്കളേയും വളർത്തിയത്. 2003 ൽ ക്യാൻസർ ബാധിച്ച് മോണ മരണപ്പെട്ടിരുന്നു തുടർന്നും അച്ഛനെ ആശ്രയിക്കാൻ അർജുനും സഹോദരിയും തയ്യാറായിരുന്നില്ല. ഈ പിണക്കം ശ്രീദേവിയുടെ മരണം വരെ തുടർന്നിരുന്നു.

ശ്രീദേവിയുമായി ബന്ധമില്ല

ശ്രീദേവിയുമായി ബന്ധമില്ല

പല അഭിമുഖങ്ങളിലും ശ്രീദേവിയെ കുറിച്ച് ചോദിക്കുമ്പോൾ കടുത്ത സ്വരത്തിലായിരുന്നു അർജുന്റെ മറുപടി. ശ്രീദേവിയും മക്കളായ ജാൻവിയും ഖുഷിയും തന്റെ ആരുമല്ലെന്നുള്ള നിലപാടായിരുന്നു അർജുനിന്റേത്. അത് പല ആവർത്തി താരം വ്യക്തമാക്കിയിരുന്നു. ശ്രീദേവിയെ താൻ ഒരിക്കൽ പോലും രണ്ടാനമ്മയായി കാണില്ലെന്നും ജാൻവിയും ഖുഷിയും തന്റെ സഹോദരിമാരല്ലെന്നും അർജുൻ കപൂർ തുറന്ന് പറ‍ഞ്ഞിരുന്നു. എന്നാൽ ശ്രീദേവിയുടെ മരണ വിവരം അറിഞ്ഞതിനു പിന്നാലെ അച്ഛനും അനിയത്തിമാർക്കും താങ്ങായയി അർജുൻ ഓടിയെത്തിയിരുന്നു. മൂത്ത മകന്റെ സ്ഥാനത്ത് നിന്ന് ചടങ്ങുകൾ കൃത്യമായി നിർവഹിക്കുകയും ചെയ്തു

ശ്രീദേവിയും ആഗ്രഹിച്ചിരുന്നു

ശ്രീദേവിയും ആഗ്രഹിച്ചിരുന്നു

പിണക്കം മറന്ന് അർജുനും അനിയത്തി അൻഷുലിയും തിരിച്ച് വരണമെന്ന് ശ്രീദേവിയും ആഗ്രഹിച്ചിരുന്നുവത്രേ. ജാൻവി കപൂർ ബോളിവുഡ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമ്മ ( ശ്രീദേവി) കൂടുതൽ കാണാൻ ആഗ്രഹിച്ച കാഴ്ചയായിരുന്നു മക്കളുടെ കൂടിച്ചേരലെന്ന് ജാൻവി പറഞ്ഞു. കൂടാതെ അർജുന്റേയും സഹോദരി അൻഷുലിയുടേയും സാന്നിധ്യം അച്ഛനേയും തന്നേയും അനിയത്തിയേയും കൂടുതൽ സുരക്ഷിതരാക്കുന്നുവെന്ന് ജാൻവി കൂട്ടിച്ചേർത്തു. സഹോദരങ്ങളുടെ സാന്നിധ്യം തനിയ്ക്ക് നൽകുന്ന ധൈര്യം വലുതാണ്.കൂടാതെ ഇവരുടെ ഒത്തു ചേരലിൽ അച്ഛനും വളരെയധികം സന്തോഷിക്കുണ്ടെന്നും താര പുത്രി അഭിമുഖത്തിൽ പറഞ്ഞിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X