സൗന്ദര്യം നിലനിർത്താനും പ്രായം തോന്നാതിരിക്കാനും നടി ശ്രീദേവി ചെയ്തത്... താരം അന്ന് വെളിപ്പെടുത്തിയത് ഇങ്ങനെ!

അഭിനയംകൊണ്ടും സൗന്ദര്യംകൊണ്ടും ഇന്ത്യന്‍ സിനിമയില്‍ ജ്വലിച്ച് നിന്നിരുന്ന നടി ശ്രീദേവിയുടെ വിയോഗം ആരാധകരെയും സിനിമാ മേഖലയെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം ദുബായിലെത്തിയ താരത്തെ ഹോട്ടല്‍ മുറിയിലെ ബാത്ടബ്ബില്‍ 2018 ഫെബ്രുവരി 24ന് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

താരത്തിന്റെ അറുപതാം പിറന്നാൾ ദിനത്തിൽ മക്കളായ ജാൻവിയും ഖുശിയും മറ്റ് സിനിമാ താരങ്ങളും ആരാധകരുമെല്ലാം ഹൃദയസ്പർശിയായ കുറിപ്പുകളാണ് പങ്കുവെച്ചത്.

ബോളിവുഡില്‍ അഞ്ച് ദശാബ്ദത്തോളം തിളങ്ങിനിന്ന താരമായിരുന്നു ശ്രീദേവി. ബാലതാരമായാണ് വെള്ളിത്തിരയില്‍ അരങ്ങേറിയത്. നാലാം വയസില്‍ തുണൈവന്‍' എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായി അഭിനയം തുടങ്ങിയ താരം 1980കളിലാണ് നായിക വേഷം ചെയ്തുതുടങ്ങിയത്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് അവര്‍ അഭിനയിച്ചിട്ടുള്ളത്.

Sridevi

ദേവരാഗം, തുലാവര്‍ഷം, ആ നിമിഷം, സത്യവാന്‍ സാവിത്രിയടക്കം ഏകദേശം 26ഓളം മലയാള സിനിമകളില്‍ അവര്‍ വേഷമിട്ടിട്ടുണ്ട്. പിന്നീട് ബോളിവുഡിലേക്ക് ചേക്കേറിയ ശ്രീദേവി പതുക്കെ അവിടത്തെ താരറാണിയാകുകയായിരുന്നു. 1983ല്‍ ജിതേന്ദ്രയുടെ നായികയായതോടെ ബോളിവുഡിലെ തിരക്കേറിയ താരമായി.

സൂപ്പര്‍സ്റ്റാര്‍ പദവിയും ശ്രീദേവിയെ തേടിയെത്തി. കുഞ്ഞുങ്ങൾ പിറന്നശേഷം കുറച്ച് വർഷത്തേക്ക് ശ്രീദേവി സിനിമയിൽ നിന്നും വിട്ടുനിന്നിരുന്നു. പിന്നീട് 2012ൽ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെയാണ് ശ്രീദേവി അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. ഇത് ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു.

പ്രായം ഏറെ പിന്നിട്ടിട്ടും സൗന്ദര്യം, ആരോഗ്യം എന്നിവയ്ക്ക് ശ്രീദേവി നൽകുന്ന പ്രാധാന്യവും സംരക്ഷണവും എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. 2011ൽ ഏഷ്യാസ്പാ മാഗസിനുമായുള്ള ശ്രീദേവിയുടെ അഭിമുഖത്തിൽ സൗന്ദര്യത്തെ കുറിച്ചും വാർധക്യത്തെ കുറിച്ചും ശ്രീദേവി സംസാരിച്ചിരുന്നു. വാർധക്യം ശരീരത്തിനെ ബാധിക്കുന്നത് താൻ ആസ്വദിക്കുന്നുവെന്നാണ് താരം പറഞ്ഞത്.

വാർധക്യത്തെ നേരിടാൻ പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ലേ എന്ന ചോദ്യത്തിന് താൻ ഒഴുക്കിനൊപ്പം പോകുന്നുവെന്നാണ് നടി മറുപടി നൽകിയത്. ജോലിക്ക് ശേഷം മാനസിക സമ്മർദം അകറ്റാനുള്ള ഏറ്റവും നല്ല മാർഗം ഏതാണെന്ന് അഭിമുഖത്തിനിടെ ശ്രീദേവിയോട് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു... 'എന്റെ ഭർത്താവിനും കുട്ടികൾക്കുമൊപ്പം സിനിമ ആസ്വദിക്കും.'

sridevi

'എന്റെ കുട്ടികളെ സന്തോഷത്തോടെ കാണുന്നതും ആനന്ദമാണെന്നും താരം പറഞ്ഞു. ഫിറ്റ്നസ് നിലനിർത്തുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞതിങ്ങനെയാണ്... ഞാൻ എന്റെ കുട്ടികളുമായി ടെന്നീസ് പോലെയുള്ള ഔട്ട്ഡോർ ഗെയിമുകൾ കളിക്കും. എന്റെ പവർ യോഗയിൽ വീഴ്ച വരുത്താറില്ല. എന്റെ മകളോടൊപ്പം ജോഗിങിന് പോകുന്നതിന് ഞാൻ പ്രധാന്യം കൊടുക്കാറുണ്ട്.'

'ശരിയായ ഭക്ഷണം കൃത്യസമയത്ത് കഴിക്കുകയും യോഗ ചെയ്യുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. പൊതുവെ ധാരാളം വെള്ളവും ദ്രാവകവും കഴിക്കുക. നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. വറുത്തതോ എണ്ണമയമുള്ളതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കുക.'

'എല്ലാവരോടും ഫ്രൂട്ട് പായ്ക്കുകൾ ഉപയോഗിക്കാൻ ഞാൻ നിർദ്ദേശിക്കുന്നു. മെച്ചപ്പെട്ട രക്തചംക്രമണത്തിന് മുടിയിൽ എണ്ണ തേച്ച് തലയിൽ മസാജ് ചെയ്യുക', ഫിറ്റ്നസ് നിലനിർത്താനുള്ള മാർ​ഗങ്ങൾ വിശദീകരിച്ച് ശ്രീദേവി പറഞ്ഞു. ശ്രീദേവിയെ കടത്തിവെട്ടുന്നൊരു സൗന്ദര്യം ഇന്ന് ഇന്ത്യൻ സിനിമയിൽ കാണാനാവില്ല. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ വേർപാട് ആരാധകരിൽ ഇത്രത്തോളം വേദനയുണ്ടാക്കിയതും.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X