കരീന കപൂറിന്റെ മുഖത്തിന് ഇതെന്താണ് പറ്റിയത്; സഹോദരി പങ്കുവെച്ച ചിത്രത്തില്‍ ചുവന്ന മുഖവുമായി താരസുന്ദരി
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കരീന കപൂര്‍ രണ്ടാമതും ഒരു ആണ്‍കുഞ്ഞിന് കൂടി ജന്മം കൊടുക്കുന്നത്. മൂത്തമകന്റെ അഞ്ചാം പിറന്നാളിന് പിന്നാലെയാണ് കരീന രണ്ടാമതും അമ്മയായത്. രണ്ട് ആണ്‍മക്കള്‍ ജനിച്ചതിന്റെ സന്തോഷം പട്ടൗടി കുടുംബത്തിലും നിറഞ്ഞ് നിന്നു. പ്രസവശേഷം വീണ്ടും പഴയ ലുക്കിലേക്ക് വരാന്‍ കരീനയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ചിത്രം കണ്ട് ആരാധകരും ഞെട്ടിയിരിക്കുകയാണ്.
കരീനയുടെ സഹോദരിയും ബോളിവുഡ് സുന്ദരിയുമായിരുന്ന കരിഷ്മ കപൂറാണ് സോഷ്യല്‍ മീഡിയ പേജിലൂടെ ഒരു ഫോട്ടോ പങ്കുവെച്ചത്. സഹോദരിമാര്‍ രണ്ട് പേരും ഒരു ബീച്ചില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതാണ് ചിത്രത്തിലുള്ളത്. സാധാരണയില്‍ സാധാരയായിട്ടുള്ള ചിത്രമാണെങ്കിലും കരീനയുടെ മുഖം കണ്ടതോടെ ആരാധകരും ഞെട്ടി. എന്തോ തകരാര്‍ ഇല്ലേ എന്നാണ് ഒറ്റ നോട്ടത്തില്‍ തന്നെ എല്ലാവരും ചോദിക്കുന്നതും.

ചുവന്ന പൂക്കള്‍ ഉള്ള ക്രീം കളറിലുള്ള വസ്ത്രം ധരിച്ചാണ് കരിഷ്മ കപൂര്‍ ചിത്രത്തിലുള്ളത്. ആകാശനീല നിറമുള്ള വസ്ത്രത്തില്‍ കരീനയും നില്‍ക്കുന്നു. 'രണ്ടുപേര്‍ക്കും ഇടയില്‍ എല്ലാത്തിനും പരസ്പരം നന്ദിയുള്ളവരാണ്'. എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി കരിഷ്മ കുറിച്ചത്. എല്ലാ കാലത്തെയും ഏറ്റവും മികച്ച സഹോദരിമാര്‍ എന്ന് ഹാഷ് ടാഗിലൂടെ സൂചിപ്പിക്കുകയും ചെയ്തു. ഇതിന് താഴെ ദിയ മിര്‍സ, സബ അലി ഖാന്‍ തുടങ്ങി ബോളിവുഡില്‍ നിന്നുള്ള പ്രമുഖരടക്കം കമന്റുകളുമായി എത്തി.

ചിലര്‍ കരീനയുടെ മുഖത്തിന് എന്താണ് പറ്റിയതെന്ന് ചോദിച്ച് എത്തി. നടിയുടെ മുഖം ചുവന്ന് കിടക്കുകയായിരുന്നു. അതിന്റെ കാരണം എന്താണെന്ന് ചോദിച്ച് കൊണ്ടാണ് ഓരോരുത്തരും എത്തിയത്. സൂര്യാഘാതം ഏറ്റതാണോ എന്നും വെയിലത്ത് ഇറങ്ങുമ്പോള്‍ കുറച്ച് കൂടി സുരക്ഷിതത്വം നോക്കണമെന്നുമെക്കെയുള്ള ഉപദേശങ്ങളും ആരംഭിച്ചു. എന്നാല്‍ നടിയോ താരകുടുംബമോ ഇതില്‍ വിശദീകരണം നല്‍കാനോ മറുപടികള്‍ക്കോ നിന്നില്ല. സാധാരണ സംഭവമായി കുടുംബം അത് തള്ളി കളഞ്ഞിരിക്കുകയാണ്.

കരിഷ്മയും കരീനയും കുടുംബസമേതം അവധി ആഘോഷിക്കാന്‍ മാലിദ്വീപിലേക്ക് പോയതായിരുന്നു. ഇരുവരുടെയും കൂടെ മക്കളും ഉണ്ടായിരുന്നു. കരിഷ്മയുടെ കൂടെ മക്കളായ സമൈറയും കിയാനും കരീനയുടെ കൂടെ തൈമൂറും ജഹാംഗീറും ഉണ്ട്. കഴിഞ്ഞ ആഴ്ചകളിലായി താരകുടുംബം മാലിദ്വീപില്‍ അടിച്ച് പൊളിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചിരുന്നു. നിലവില്‍ ആമിര്‍ ഖാന്റെ കൂടെ അഭിനയിച്ച ലാല്‍ സിംഗ് ഛദ്ദ എന്ന സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് നടി.
പേരാണോ എന്നറിയാനാണ് ഏവരും കാത്തിരിക്കുന്നത്.


Click it and Unblock the Notifications











