വിവാഹശേഷം ഡിപ്രഷനിൽ, മരണത്തിന് പിന്നിൽ മുംബെെ അധോലോകമോ? ദിവ്യ ഭാരതിക്ക് സംഭവിച്ചത്

ബോളിവുഡിന് മറക്കാൻ പറ്റാത്ത നടിയാണ് അന്തരിച്ച ദിവ്യ ഭാരതി. മൂന്ന് വർഷം മാത്രമാണ് ദിവ്യ സിനിമാ രം​ഗത്തുണ്ടായിരുന്നത്. അതിനുള്ളിൽ ഇന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നായിക നടിമാരുടെ നിരയിലേക്ക് ദിവ്യ ഭാരതി വന്നു. ശ്രീദേവിക്ക് പകരക്കാരിയായി ദിവ്യ ഭാരതി ഉയർന്ന് വരുന്നത് സിനിമാ ലോകം കണ്ടു. എന്നാൽ 1993 ൽ തന്റെ 19ാം വയസിൽ ദിവ്യ ഭാരതി മരിച്ചു. താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നും താഴെ വീണായിരുന്നു മരണം. അഞ്ചാമത്തെ നിലയിലായിരുന്നു ദിവ്യ ഭാരതി.

'കണ്ണീരും ഒലിപ്പിക്കുന്ന സ്നേഹവും, സുധി ജീവിച്ചിരുന്നപ്പോൾ ഇവൾ കാണിച്ചത്, ഇക്കാണുന്നതൊന്നുമല്ല ലക്ഷ്മി'
'കണ്ണീരും ഒലിപ്പിക്കുന്ന സ്നേഹവും, സുധി ജീവിച്ചിരുന്നപ്പോൾ ഇവൾ കാണിച്ചത്, ഇക്കാണുന്നതൊന്നുമല്ല ലക്ഷ്മി'

കരിയറിൽ 21 സിനിമകളാണ് ദിവ്യ ഭാരതി ചെയ്തത്. ഫിലിം മേക്കർ സാജിദ് നാദിയദ്വാലയെയാണ് ദിവ്യ ഭാരതി വിവാഹം ചെയ്തത്. ദിവ്യ ഭാരതിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സാജിദ് നദിയാദ്വാലയുമായി ദിവ്യ ഭാരതി കടുത്ത പ്രണയത്തിലായി. കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചു. അപ്പോൾ അവളുടെ അച്ഛനുൾപ്പെടെ ആശ്ചര്യപ്പെട്ടു. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് ദിവ്യ ഭാരതി വിവാഹം ചെയ്യുന്നത്. ആര് പറഞ്ഞിട്ടും കേൾക്കാതെ ദിവ്യ വിവാഹം ചെയ്തു. എന്നാൽ വിവാഹ ശേഷം അവർ ഡിപ്രഷനിലായി. കാരണം പ്രശസ്തിയുടെ കൊടുമുടിയിലായിരുന്നു അതുവരെ ദിവ്യ ഭാരതി. പെട്ടെന്ന് കുടുംബ ജീവിതവും പാചകവും. ഭർത്താവ് എപ്പോഴും തിരക്കിൽ. അപ്പോഴേക്കും ദിവ്യ ഭാരതി മദ്യപാനം തുടങ്ങിയിട്ടുണ്ട്. ബോംബെയിലെ കൾച്ചറിൽ അത് സാധാരണയാണ്.

Divya Bharti

ഭാര്യയും ഭർത്താവും മദ്യപിക്കും. വീട്ടിൽ ഇടയ്ക്കിടെ പ്രശ്നങ്ങളുണ്ടായതായി. സിനിമാ രം​ഗത്തേക്ക് തിരിച്ച് പോകാൻ ആ​ഗ്രഹിച്ചു. ദിവ്യ ഭാരതി മരിക്കുന്ന ദിവസം വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നു. സഹോദരനുൾപ്പെടെ. എല്ലാവരും ഒന്നിച്ച് കുടിക്കുന്നു. സഹോദരനും ഭർത്താവും തിരിച്ച് പോയ ശേഷം വീട്ടിൽ രണ്ട് അതിഥികളാണുണ്ടായിരുന്നത്. ജനലിനടുത്തിരുന്ന് ദിവ്യ ഭാരതി മദ്യപിക്കുന്നു. അടുക്കളയിലുള്ള കുക്കിന് നിർദ്ദേശങ്ങൾ നൽകുന്നു. എണീക്കാൻ നോക്കവെ ദിവ്യ ഭാരതി താഴെ വീണു എന്നാണ് പൊലീസ് കണ്ടെത്തിയത്.

കെനീഷ മാനസിക രോ​ഗിയെ പോലെ പെരുമാറി, അടിച്ചു, അധിക്ഷേപിച്ചു; രവി മോഹനും കൂട്ട് നിന്നു: വെളിപ്പെടുത്തൽ
കെനീഷ മാനസിക രോ​ഗിയെ പോലെ പെരുമാറി, അടിച്ചു, അധിക്ഷേപിച്ചു; രവി മോഹനും കൂട്ട് നിന്നു: വെളിപ്പെടുത്തൽ

അടുത്തുള്ള ആശുപത്രിയിലല്ല ദിവ്യ ഭാരതിയെ കൊണ്ട് പോയത്. അതെന്ത് കൊണ്ടെന്ന ചോദ്യം വന്നു. ഭർത്താവ് വെെകിയാണ് ആശുപത്രിയിലെത്തിയത്. അതും ചോദ്യമായി. ആശുപത്രിയെത്തിയ ദിവ്യ ഭാരതിയുടെ അച്ഛനും സഹോദരനും പൊട്ടിക്കരഞ്ഞു. എന്റെ മകളെ കൊന്നു, അവൾ ഡിപ്രഷനിലായിരുന്നു എന്നെല്ലാം പറഞ്ഞു. ആ സമയക്ക് ബോംബെയിൽ വലിയൊരു സ്ഫോടനം നടന്നിട്ടുണ്ട്. അധോലോകവുമായി ഈ മരണത്തിന് ബന്ധമുണ്ട് എന്ന് അഭ്യൂഹം വന്നു. എന്താണ് സത്യമെന്ന് അറിയില്ലെന്നും കുട്ടി പത്മിനി പറയുന്നു.

ശ്രീദേവിയും ദിവ്യ ഭാരതിയും തമ്മിലുള്ള സാമ്യം ഇവരുടെ മരണത്തിൽ പോലുമുണ്ടായിരുന്നു. 2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടൽ മുറിയിലെ ബാത്ത് ടബ്ബിൽ മുങ്ങിമരിക്കുകയായിരുന്നു. മരണ കാരണം സംബന്ധിച്ച് പല ചോദ്യങ്ങൾ വന്നു. കൊലപാതകമആമെന്ന ആരോപണം വരെ വന്നു. ദിവ്യ ഭാരതിയുടെയും ശ്രീദേവിയുടെയും മരണത്തിലെ ദുരൂഹത ഇന്നും ചർച്ചയാകാറുണ്ട്.

Read more about: bollywood actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X