നായകനോടുള്ള അടുപ്പം കൂടുതലായതിന് പുറത്താക്കി; മരിക്കുമ്പോള്‍ ഗര്‍ഭിണി? ജിയ എന്തിന് ആത്മഹത്യ ചെയ്തു?

By Desk

ബോളിവുഡില്‍ ഒന്നും ശാശ്വതമല്ല. ഇന്ന് എല്ലാവരും ഒരു നോക്ക് കാണാന്‍ കൊതിക്കുന്ന താരം നാളെ ആരാലും ഓര്‍മ്മിക്കപ്പെടുക പോലും ചെയ്യാതെ മറവിയിലേക്ക് വീണു പോയേക്കാം. മികച്ച തുടക്കം ലഭിച്ചിട്ടും എങ്ങും എത്താന്‍ പറ്റാതെ പോയവരുമുണ്ട്. അങ്ങനെ, ഇന്ന് പലരും മറന്നു പോയൊരു പേരാണ് ജിയ ഖാന്റേത്. ഒരുകാലത്ത് ഭാവിയിലെ മുന്‍നിര നായികയാകുമെന്ന് എല്ലാവരും വിലയിരുത്തിയിരുന്ന നടിയാണ് ജിയ ഖാന്‍. എന്നാല്‍ ഇന്ന് ചുരുളഴിയാത്തൊരു രഹസ്യമാണ് ജിയ ഖാന്‍.

നൂറ് കോടി നേടിയ സിനിമയിലെ നായികയായിരുന്നു ജിയ ഖാന്‍. പിന്നാലെ താരത്തെ തേടി നിരവധി സിനിമകളെത്തിയെങ്കിലും അപ്രതീക്ഷിതമായുണ്ടായ സംഭവവികാസങ്ങളില്‍ കരിയര്‍ മാത്രമല്ല, ജീവന്‍ തന്നെയാണ് ജിയയ്ക്ക് നഷ്ടമായത്. ഷാഹിദ് കപൂര്‍ നായകനായ ചാന്‍സ് പേ ഡാന്‍സില്‍ നായികയാകേണ്ടിയിരുന്നത് ജിയ ആയിരുന്നു. എന്നാല്‍ പാതി ഷൂട്ട് കഴിഞ്ഞിട്ടും ജിയയെ മാറ്റി. പിന്നീട് ജെനീലിയ ഡിസൂസ ചിത്രത്തിലേക്ക് എത്തുകയായിരുന്നു.

Jiah Khan

ജിയയെ മാറ്റിയ സാഹചര്യത്തെക്കുറിച്ച് സംവിധായകന്‍ പറഞ്ഞത് ഷാഹിദ് കപൂറുമായുള്ള അടുപ്പം കൂടുതല്‍ ആയതിനാലാണെന്നായിരുന്നു. പ്രതീക്ഷിച്ചത് പോലൊരു പ്രകടനം ജിയയില്‍ നന്നും ലഭിച്ചില്ലെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. എന്നാല്‍ സിനിമയുടെ റിലീസിന് പിന്നാലെ ജിയ പറഞ്ഞത് സംവിധായകന്റെ മോശം പെരുമാറ്റവും തന്നോടുള്ള മോശം സമീപനവുമാണ് താന്‍ പിന്മാറാന്‍ കാരണമായതെന്നാണ്.

ബോളിവുഡില്‍ പ്രതീക്ഷിച്ച അവസരങ്ങള്‍ ലഭിക്കാതെ വന്നതോടെ ജിയ ലണ്ടനിലേക്ക് പോവുകയും ചെയ്തിരുന്നു. ''ആ സംഭവമുണ്ടായപ്പോള്‍ ഞാന്‍ നിശബ്ദമായി എല്ലാം സഹിച്ചു. എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? എന്ന് ഞാന്‍ സ്വയം ചോദിച്ചു കൊണ്ടിരുന്നു. പക്ഷെ ഞാന്‍ ഒരിക്കലും അവരുടെ തീരുമാനത്തെ ചോദ്യം ചെയ്തിട്ടില്ല. ഇതായിരിക്കും ഇതിന്റെ അവസാനം എന്നു കരുതി, നിശബ്ദയായി അവിടെ നിന്നും പോന്നു'' എന്നാണ് ജിയ പറഞ്ഞത്.

''ഒരു സിനിമ ദാമ്പത്യം പോലെയാണ്. അത് തകരുമ്പോള്‍ വലിയ വേദനയുണ്ടാകും. പക്ഷെ ആരെക്കുറിച്ചും മോശമായി സംസാരിക്കരുതെന്ന് ഞാന്‍ തീരുമാനിച്ചു. എന്നെക്കുറിച്ച് എന്താണ് പറയുന്നതെന്ന് എനിക്ക് അറിയാത്തതു കൊണ്ടല്ല. പക്ഷെ അത്രയും തരം താഴേണ്ടെന്ന് തീരുമാനിച്ചതിനാലാണ്'' എന്നാണ് താരം പറഞ്ഞത്.

ലണ്ടനിലായിരുന്നു ജിയയുടെ ജനനം. തന്റെ ആറാം വയസില്‍ രംഗീലയില്‍ ഊര്‍മിള മണ്ഡോദ്കറിനെ കാണുന്നതോടെയാണ് ജിയ നടിയാകാന്‍ തീരുമാനിക്കുന്നത്. രാം ഗോപാല്‍ വര്‍മ ഒരുക്കിയ നിശബ്ദ് എന്ന ചിത്രത്തിലൂടെയാണ് ജിയയുടെ അരങ്ങേറ്റം. 2008 ല്‍ പുറത്തിറങ്ങിയ ഗജിനിയിലൂടെയാണ് താരമാകുന്നത്. തമിഴില്‍ നയന്‍താര ചെയ്ത വേഷമായിരുന്നു ഹിന്ദിയില് ജിയ അവതരിപ്പിച്ചത്. ചിത്രം വന്‍ വിജയമായതോടെ ജിയയും താരമായി മാറുകയായിരുന്നു. പിന്നാലെ വന്ന ഹൗസ്ഫുള്ളും സൂപ്പര്‍ ഹിറ്റായി മാറി.

ജിയയുടെ അച്ഛന്‍ അമേരിക്കന്‍ ബിസിനസുകാരനായിരുന്നു. അമ്മ ഹിന്ദി സിനിമയിലെ അഭിനേത്രിയും. ജിയ ജനിച്ചതും വളര്‍ന്നതും ലണ്ടനിലായിരുന്നു. ജിയയ്ക്ക് രണ്ട് വയസ് മാത്രമുള്ളപ്പോഴാണ് അമ്മയേയും മകളേയും അച്ഛന്‍ ഉപേക്ഷിച്ചു പോകുന്നത്. ജിയയുടെ അമ്മയുടെ സഹോദരി പാക്കിസ്ഥാന്‍ നടിയായിരുന്നു. അമ്മയുടേയും ആന്റിയുടേയും പാതയിലൂടെയാണ് ജിയ സിനിമയിലേക്ക് എത്തുന്നത്.

Jiah Khan

കരിയറിലും വ്യക്തി ജീവിതത്തിലേയും പ്രശ്‌നങ്ങള്‍ ജിയയ്ക്ക് താങ്ങാനും സാധിക്കുന്നതിലും അധികമായിരുന്നു. ഇതോടെ താരം ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ജിയയുടെ ആത്മഹത്യാക്കുറിപ്പില്‍ കാമുകന്‍ സൂരജ് പഞ്ചോളിയുടെ പേര് പരാമശിക്കപ്പെട്ടിരുന്നു. അത് വലിയ വിവാദത്തിനാണ് വഴിയൊരുക്കിയത്. നടന്‍ ആദിത്യ പഞ്ചോളിയുടെ മകനായ സൂരജിന്റെ ലോഞ്ചിംഗിന് പിന്നില്‍ സല്‍മാനടക്കമുണ്ടായിരുന്നു. ആ അരങ്ങേറ്റം സംഭവിക്കും മുമ്പാണ് ജിയ മരണപ്പെടുന്നത്. മകളുടെ മരണത്തിന് കാരണക്കാരന്‍ സൂരജാണെന്ന് ആരോപിച്ച് ജിയയുടെ അമ്മ കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ പിന്നീട് തെളിവുകളുടെ അഭാവത്തെ തുടര്‍ന്ന് സൂരജിനെ വെറുതെ വിടുകയായിരുന്നു. ജിയ എന്തിന് സ്വന്തം ജീവന്‍ അവസാനിപ്പിച്ചുവെന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുകയാണ്. ജിയയുടെ മരണത്തെക്കുറിച്ച് പല തരത്തിലുള്ള തിയറികളും ഗൂഢാലോചന സിദ്ധാന്തക്കാര്‍ മെനയുന്നുണ്ട്.

More from Filmibeat

Read more about: jiah khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X