twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു എപ്പിസോഡിന് കരൺ വാങ്ങുന്നത് കോടികൾ; പക്ഷെ ഒപ്പമെത്തിയത് ജീവിതത്തിലെ ഏറ്റവും വലിയ വിവാദവും

    |

    ബോളിവുഡിലെ ഹിറ്റ് ടോക് ഷോയായ കോഫീ വിത്ത് കരണിന്റെ ഏഴാം സീസൺ പുറത്തിറങ്ങുകയാണ്. നീണ്ട മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന ഷോയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ മുൻ നിര താരങ്ങൾ അതിഥികളായെത്തുന്ന ഷോ ഇവർക്കായി കാത്തു വെച്ചിരിക്കുന്നത് രസകരവും എന്നാൽ വിവാദമാവാൻ സാധ്യതയുള്ളതുമായ റാപിഡ് ഫയർ റൗണ്ടുകളാണ്.

    ബി ടൗണിൽ കോളിളക്കം സൃഷ്ടിച്ച നിരവധി പ്രസ്താവനകൾക്കും വെളിപ്പെടുത്തലുകൾക്കുമാണ് കരണിന്റെ ടോക് ഷോ ഇതുവരെ സാക്ഷ്യം വഹിച്ചിട്ടുള്ളത്. ഇത്തവണയും നിരവധി താരങ്ങളാണ് ഷോയിലെത്തുന്നത്.

    തെന്നിന്ത്യയിൽ നിന്നും സമാന്തയും വിജയ് ദേവരകൊണ്ടയും ഉൾപ്പെടെ അക്ഷയ്കുമാർ, അനിൽ കപൂർ, ജാൻവി കപൂർ, സാറ അലി ഖാൻ, ആലിയ ഭട്ട്, രൺവീർ സിം​ഗ് തുടങ്ങി നിരവധി താരങ്ങൾ കോഫി വിത്ത് കരണിൽ എത്തുന്നുണ്ട്. അതിഥികളെ അടുത്തറയാവുന്ന, ഒരേ ഇൻഡസ്ട്രിയിൽ തന്നെയുള്ള കരൺ ജോഹർ അവതാരകനായെത്തുന്നതാണ് ഷോയുടെ മാറ്റ് കൂട്ടുന്നത്.

    karan johar

    ഇക്കാര്യം അറിയാവുന്നത് കൊണ്ട് തന്നെ വമ്പൻ തുക നൽകിയാണ് ഷോയുടെ നിർമാതാക്കൾ കരണിനെ ഷോയുടെ ഭാ​ഗമാക്കിയത്. 20-22 എപ്പിസോഡുകൾ മാത്രമുള്ള ഒരു സീസൺ കഴിയുമ്പോഴേക്കും കരണിന്റെ അക്കൗണ്ടിലേക്കെത്തുന്നത് കോടികളാണ്. പിങ്ക് വില്ലയുടെ റിപ്പോർട്ട് പ്രകാരം ഒരു എപ്പിസോഡിന് ഒരു കോടിക്കും രണ്ട് കോടിക്കും ഇടയിലാണ് കരൺ ജോഹർ കൈപ്പറ്റുന്ന പ്രതിഫലം.

    ഷോ മറ്റൊരാളെ വെച്ച് നടത്തുന്നത് പൂർണ പരാജയമായിരിക്കുമെന്നാണ് ഷോയുടെ സ്പോൺസർമാരുടെ അനുമാനം. ബോളിവുഡിലെ നെടും തൂണുകളിലൊരാളാണ് കരൺ ജോഹർ. ഇൻഡസ്ട്രിയിലെ പ്രമുഖരുമായെല്ലാം അടുത്ത സൗഹൃദം ഉള്ളയാൾ. വിവാദമാവാനിടയുള്ള ഒരു കൂട്ടം ചോദ്യങ്ങൾ തന്നെയാണ് ഷോയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്.

    മറ്റൊരാൾ ഈ ചോദ്യങ്ങൾ ചോദിച്ചാൽ അവരെങ്ങനെ പ്രതികരിക്കുമെന്ന് പോലും പറയാനാവില്ല. സെലിബ്രറ്റികളെ ഏറ്റവും നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന കരണിന്റെ കൈയ്യിൽ ഷോ നടത്തിപ്പ് ഭദ്രമാണെന്നാണ് പൊതുവെയുള്ള സംസാരം.

    പലപ്പോഴും കരണിന്റെ നിയന്ത്രണങ്ങൾക്കപ്പുറത്തേക്കും ഷോയുണ്ടാക്കുന്ന വിവാദങ്ങൾ എത്തിപ്പെടാറുണ്ട്. കരണിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്ന് ഉടലെടുത്തും കോഫി വിത്ത് കരണിൽ നിന്നാണ്. ഷോയുടെ മുൻ സീസണിൽ നടി കങ്കണ റണൗത്ത് അതിഥിയായെത്തിയപ്പോഴായിരുന്നു ഈ സംഭവം നടന്നത്.

    കരൺ സ്വജനപക്ഷപാതിയാണെന്നും സിനിമാ കുടുംബങ്ങളിൽ നിന്നുള്ള അഭിനേതാക്കളെ മാത്രമേ പരി​ഗണിക്കുന്നുള്ളൂയെന്നും കങ്കണ ഷോയിൽ തുറന്നടിച്ചു. ഫ്ലാ​ഗ് ബിയറർ ഓഫ് നെപ്പോട്ടിസം എന്നാണ് കങ്കണ കരണിനെ അന്ന് വിശേഷിപ്പിച്ചത്. പരാമർശം തമാശ രൂപേണ എടുക്കാൻ ശ്രമിച്ചെങ്കിലും കങ്കണ വിട്ടില്ല. കരണിനെതിരെ വീണ്ടും ചില പരാമർശങ്ങൾ നടത്തി.

    പിന്നാലെ ബോളിവുഡിനെ ഇളക്കിമറിച്ച നെപ്പോട്ടിസം ഡിബേറ്റുകൾക്ക് തുടക്കമായി. കരണിനെതിരെ വ്യാപകമായി വിമർശനങ്ങൾ വന്നു. സ്വജനപക്ഷപാതം എങ്ങനെ തങ്ങളുടെ കരിയറിനെ ബാധിക്കുന്നെന്ന് പല താരങ്ങളും തുറന്നു പറഞ്ഞു. കരണിനെതിരെ തുടരെ ചോദ്യങ്ങളെത്തി. ഇൻഡസ്ട്രിയിലെ പലരും കരണിനെ പിന്തുണയ്ക്കാൻ ശ്രമിച്ചെങ്കിലും ആരോപണങ്ങൾ തുടർന്നു കൊണ്ടിരുന്നു.

    karan and kangana

    നടി കങ്കണയുമായുള്ള ശത്രുതയ്ക്കും ഈ വിവാദം വഴി വെച്ചു. 2020 ൽ നടൻ സുശാന്ത് സിം​ഗ് ആത്മഹത്യ ചെയ്യപ്പെട്ടപ്പോഴും കരണിനെതിരെ നെപ്പോട്ടിസം ആരോപണങ്ങൾ ഉയർന്നു. സുശാന്തിന്റെ മരണത്തിന് കാരണം വിഷാദ രോ​ഗമാണെന്നും ഇൻഡസ്ട്രിയിൽ നേരിട്ട അവ​ഗണനകൾ നടനെ ബാധിച്ചിരുന്നെന്നുമാണ് അന്ന് പുറത്തു വന്ന വിവരം.

    Recommended Video

    ദൈവമേ ബ്ലെസ്ലിക്ക് ഇത്രയും ആരാധകരോ ? കണ്ണുതള്ളി കേരളം

    കരണുൾപ്പെടെയുള്ള നിർമാതാക്കൾ കാണിക്കുന്ന സ്വജനപക്ഷ പാതമാണ് ഇതിന് കാരണമായതെന്ന് അന്നും ആരോപണമുയർന്നിരുന്നു. ഈ വിവാദങ്ങളെല്ലാം ഒരു പരിധി വരെ അവസാനിച്ചിരിക്കെയാണ് കോഫി വിത്ത് കരണിന്റെ ഏഴാം സീസൺ എത്തുന്നത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ഷോ സ്ട്രീം ചെയ്യുക.

    Read more about: karan johar bolywood
    English summary
    What is the remuneration of karan johar for koffee with karan and what he costed in his life for the show
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X