രോഗിയായ മന്യതയെക്കണ്ട് ദത്ത് പൊട്ടിക്കരഞ്ഞു
ഭാര്യ മന്യതയെ ആശുപത്രിക്കിടക്കയില്‍ കണ്ട ബോളിവുഡ് താരം സഞ്ജയ് ദത്ത് പൊട്ടിക്കരഞ്ഞുവെന്ന് റിപ്പോര്‍ട്ട്. തലകറങ്ങിവീണതിനെത്തുടര്‍ന്ന് ജനുവരി 7ന് ചൊവ്വാഴ്ചയാണ് മന്യതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ച് നാളുകളായി മന്യത ചികിത്സയിലാണ്. ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നേരത്തേ മാന്യതയ്ക്ക് സര്‍ജറിയും നടത്തിയിരുന്നു.
മന്യതയുടെ കരളില്‍ മുഴയുണ്ടെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ആശുപത്രിയില്‍ മന്യതയ്ക്കരികില്‍ സദാസമയവും ദുഖഭരിതനായിട്ടാണ് ദത്ത് കഴിയുന്നതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. ചിലപ്പോഴെല്ലാം താരം സങ്കടം സഹിയ്ക്കവയ്യാതെ കുട്ടികളെപ്പോലെ കരയുകയും ചെയ്യുമത്രേ.

മുംബൈ സ്‌ഫോടനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന സഞ്ജയ് പരോളില്‍ പുറത്തെത്തിയിരിക്കുകയാണ്. ജീവിതത്തില്‍ തനിയ്ക്ക് വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും കാന്‍സര്‍ വന്ന മരിച്ച അമ്മയെയും ആദ്യഭാര്യയെയുമാണ് മന്യതയെ ആശുപത്രിക്കിടക്കയില്‍ കാണുമ്പോള്‍ തനിയ്‌ക്കോര്‍മ്മവരുന്നതെന്ന് ദത്ത് പറഞ്ഞിട്ടുണ്ടെന്നും ഡോക്ടര്‍മാരും നഴ്‌സുമാരും പറയുന്നു.


Click it and Unblock the Notifications











