'ഐസിയുവായിരുന്നു ലോകം... ഹൃദയം മിടിക്കുന്നുണ്ടോ എന്നറിയാനായി നെഞ്ചില്‍ ചെവി വെച്ച് നോക്കുമായിരുന്നു'

ആരാധകരുടെ പ്രിയപ്പെട്ട ബോളിവുഡ് താരജോഡികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. 2022 ജനുവരി 15നാണ് ഇരുവരും വാടക ഗര്‍ഭധാരണത്തിലൂടെ മകളെ വരവേറ്റത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകൾക്ക് ഇരുവരും നൽകിയിരിക്കുന്ന പേര്. മകളുടെ നിരവധി ചിത്രങ്ങള്‍ പ്രിയങ്കയും നിക്കും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. എന്നാല്‍ തുടക്കത്തിൽ ഇതിലെല്ലാം ഇരുവരും കുഞ്ഞിന്റെ മുഖം മറച്ചുവെച്ചിരുന്നു. വളരെ കുറച്ച് നാളുകളെയായുള്ളു മകളുടെ മുഖം ക്യാമറയ്ക്ക് മുന്നില്‍ താരജോ‍ഡികൾ വെളിപ്പെടുത്താൻ തുടങ്ങിയിട്ട്.

തങ്ങൾക്ക് പിറന്ന അത്ഭുത ശിശുവായാണ് മകളെ പ്രിയങ്കയും നിക്കും കാണുന്നത്. കാരണം മാസം പൂര്‍ത്തിയാകാതെയാണ് മാൾട്ടി ജനിച്ചത്. പിന്നീട് മൂന്നുമാസത്തോളം കുഞ്ഞിന്റെ ജീവൻ നിലനിർത്താനുള്ള ശ്രമമായിരുന്നു. എല്ലാ ബുദ്ധിമുട്ടുകളും ​ദുരിതങ്ങളും തരണം ചെയ്ത് പതിയെ മാൾട്ടി ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു.

Priyanka Chopra

ഇന്നിപ്പോൾ അവൾക്ക് രണ്ടുവയസായി. പ്രിയങ്കയുടെയും നിക്കിന്റെയും ലോകം അവളാണ്. കഴിഞ്ഞ ദിവസം മാൾട്ടിയുടെ രണ്ടാം പിറന്നാൾ പ്രിയങ്കയും നിക്കും ചേർന്ന് ആഘോഷമാക്കുകയും അതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കിടുകയും ചെയ്തിരുന്നു. പിങ്ക് നിറത്തിലുള്ള ഹൈ നെക്ക് ടോപ്പും പാന്റും അണിഞ്ഞ് കൂളിങ് ഗ്ലാസും വെച്ച് നില്‍ക്കുന്ന മാള്‍ട്ടിയുടെ ചിത്രം ആരാധകരുടെ മനസ് കവര്‍ന്നു.

പിങ്ക് ഹൂഡിയായിരുന്നു നിക്കിന്റെ വേഷം. ഓറഞ്ച് ഹൂഡിയാണ് പ്രിയങ്ക ധരിച്ചത്. ലോസ് ഏഞ്ചല്‍സില്‍ നടന്ന ആഘോഷത്തില്‍ നിക്കിന്റേയും പ്രിയങ്കയുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. എൽമോ തീമിലാണ് പിറന്നാൾ ആഘോഷ ക്രമീകരണങ്ങൾ നടന്നത്. എൽമോ തീം കേക്കും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിയിരുന്നു.

ഞങ്ങളുടെ മാലാഖയ്ക്ക് 2 വയസ് എന്നാണ് മാൾട്ടിയുടെ ചിത്രങ്ങൾ പങ്കിട്ട് നിക്ക് കുറിച്ചത്. മകൾ ജീവിതത്തിനും മരണത്തിനും ഇടയിൽ കഴിഞ്ഞ കാലത്തെ കുറിച്ച് ഇപ്പോഴും ശ്വാസമിടക്കിപിടിച്ചെ പ്രിയങ്കയ്ക്ക് ഓർക്കാനാവൂ. കുഞ്ഞിന്റെ ഹൃദയം മിടിക്കുന്നുണ്ടോ എന്നറിയാനായി ഇടയ്ക്കിടെ നെഞ്ചില്‍ ചെവി വെച്ച് നോക്കുമായിരുന്നുവെന്നും പ്രിയങ്ക വെളിപ്പെടുത്തിയിട്ടുണ്ട്. മകൾ പിറന്ന ആ​ദ്യ നാളുകളിലെ അവസ്ഥയെ കുറിച്ച് പ്രിയങ്ക മുമ്പ് വെളിപ്പെടുത്തിയത് ഇങ്ങനെയാണ്...

'മാള്‍ട്ടിയെ പുറത്തെടുക്കുമ്പോള്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ ഞാനുമുണ്ടായിരുന്നു. തീരെ കുഞ്ഞായിരുന്നു അവള്‍... എന്റെ കൈകളേക്കാളും ചെറുത്. അതിനുശേഷം മൂന്നുമാസത്തോളം വീടും ഐസിയുവും മാത്രമായിരുന്നു ഞങ്ങളുടെ ലോകം. ചില ദിവസങ്ങളില്‍ സങ്കടം തീരെ പിടിച്ചുനിര്‍ത്താന്‍ പറ്റാതെ വരും.'

Priyanka Chopra

'അവളെ നഷ്ടപ്പെടുമോ എന്നായിരുന്നു ഞങ്ങളുടെ പേടി. വീട്ടിലെത്തിയശേഷവും പേടിയായിരുന്നു. ഉറക്കമില്ലാത്ത ദിനങ്ങള്‍. ഒന്ന് മയങ്ങിപ്പോയാലും പെട്ടെന്ന് തന്നെ ഞെട്ടിയുണരും. അപ്പോഴൊക്കെ അവളുടെ ഹൃദയം ശരിയായി മിടിക്കുന്നുണ്ടോ എന്നറിയാനായി ഞാനാ കുഞ്ഞ് നെഞ്ചില്‍ ചെവി വെച്ച് നോക്കുമായിരുന്നു. ആഴ്ചകളോളം അങ്ങനെ നീണ്ടു. ഇനിയൊന്നും പേടിക്കാനില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നതുവരെ വല്ലാത്ത അവസ്ഥയിലായിരുന്നു ഞങ്ങള്‍.'

'അവൾ വന്നശേഷം ഞങ്ങളുടെ രണ്ടുപേരുടെയും പരിഗണനകള്‍ മാറി. എനിക്ക് ഷൂട്ടുണ്ടാവും. നിക്കിനും അതുപോലെ മ്യൂസിക്ക് ടൂറുകളുണ്ടാവും. അപ്പോഴൊക്കെയും ഞങ്ങളിലാരെങ്കിലും മാള്‍ട്ടിയോടൊപ്പമുണ്ടെന്ന് ഉറപ്പാക്കാറുണ്ട്. ഇപ്പോള്‍ ഏത് തീരുമാനവും എടുക്കുന്നതിനുമുമ്പ് അവളെക്കുറിച്ചാണ് ആദ്യം ചിന്തിക്കുക.'

'ഏറ്റവും സന്തോഷവതിയായ കുഞ്ഞാണവള്‍', എന്നാണ് മകളെ മരണത്തിൽ നിന്നും രക്ഷിച്ചതിനെ കുറിച്ച് സംസാരിച്ച് പ്രിയങ്ക പറഞ്ഞത്. 2018ലാണ് പ്രിയങ്കയും നിക്കും വിവാഹിതരാകുന്നത്.

2017ലെ മെറ്റ്ഗാല പുരസ്‌കാര വേദിയില്‍ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. മുപ്പത്തിയൊന്ന് വയസാണ് നിക്ക് ജൊനാസിന്റെ പ്രായം. പ്രിയങ്കയുടെ പ്രായം നാൽപ്പത്തിയൊന്നാണ്. ഇരുവരും തമ്മിൽ പത്ത് വയസ് പ്രായവ്യത്യാസമുണ്ടെന്നത് ഒരിടയ്ക്ക് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X