കൈയിലെ പരിക്കിന് കാരണം; കാര്യമാക്കാതെ ഐശ്വര്യ; വീട്ടിൽ വെച്ചുണ്ടായ അപകടത്തെക്കുറിച്ച് വിവരം

ഇന്ത്യൻ സിനിമാ രം​ഗത്തെ ഏത് നടിയും കൊതിക്കുന്നതാണ് ബോളിവുഡിൽ ശ്രദ്ധിക്കപ്പെടുകയെന്നത്. എന്നാൽ ബോളിവുഡിൽ എത്തിപ്പെടുക എളുപ്പവുമല്ല. കുടുംബവാഴ്ച കൊടികുത്തി വാഴുന്ന ബോളിവുഡ് പലർക്കും അപ്രാപ്യമാണ്. കുടുംബ വാഴ്ച മാറ്റി നിർത്തിയാലും ബോളിവുഡ് പ്രൊഡക്ഷൻ ഹൗസുകളുടെ ഓ‍ഡിഷൻ, ഹിന്ദി പ്രേക്ഷകരുടെ ജനപ്രീതി നേടൽ തുടങ്ങിയ കടമ്പകളൊന്നും എളുപ്പമല്ല. എന്നാൽ ബോളിവുഡ് പോലും അത്ഭുതത്തോടെ നോക്കി നിന്ന താര സുന്ദരിയാണ് ഐശ്വര്യ റായ്.

ഹിന്ദി സിനിമകളിൽ നിന്നും അവസരം വന്നെങ്കിലും ഐശ്വര്യ ഇവ വേണ്ടെന്ന് വെച്ചു. മണിരത്നത്തിന്റെ ഇരുവർ എന്ന സിനിമയിലൂടെയാണ് ഐശ്വര്യ റായ് അഭിനയ രം​ഗത്ത് തുടക്കം കുറിക്കുന്നത്. പിന്നീട് ഹിന്ദി സിനിമാ രം​ഗത്തേക്ക് കടന്നു. അപ്പോഴും തെന്നിന്ത്യൻ സിനിമാ ലോകത്തെ ഐശ്വര്യ പറന്നില്ല. കർണാടകക്കാരിയായ ഐശ്വര്യ എപ്പോഴും തന്റെ തെന്നിന്ത്യൻ പാരമ്പര്യവും മൂല്യങ്ങളും ഉയർത്തി പിടിച്ചിട്ടുണ്ടെന്ന് ആരാധകർ പറയുന്നു.

Aishwarya Rai

സിനിമാ രം​ഗത്ത് ആരും കൊതിക്കുന്ന സ്ഥാനത്തേക്ക് എത്തിയപ്പോഴും കുടുംബ ജീവിതം വേണമെന്ന് തോന്നിയപ്പോൾ കരിയർ മാറ്റി വെക്കാൻ ഐശ്വര്യ തയ്യാറായി. മകൾ ആരാധ്യ പിറന്ന ശേഷം ഐശ്വര്യയുടെ ലോകം മകളായി. പിന്നീട് വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. ഐശ്വര്യ സിനിമകളിൽ നിന്നും വിട്ട് നിൽക്കുന്നതിൽ ആരാധകർക്ക് വിഷമമുണ്ട്.

അതേസമയം ഫാഷൻ വേദികളിൽ ഐശ്വര്യ സാന്നിധ്യം അറിയിക്കുന്നുണ്ട്. കാൻ ഫിലിം ഫെസ്റ്റിവലിലെ റെഡ‍് കാർപറ്റിൽ മുടങ്ങാതെ താരം എത്തുന്നു. ഇത്തവണത്തെ വരവിൽ ഏവരും ശ്രദ്ധിച്ചത് ഐശ്വര്യയുടെ കൈക്ക് പറ്റിയ പരിക്കാണ്. കഴിഞ്ഞ ദിവസം വോട്ട് ചെയ്യാനെത്തിയപ്പോഴും ഈ പരിക്ക് കാണാം. എന്തു പറ്റിയെന്ന ചോ​ദ്യങ്ങൾ തുടരെ വന്നു.

Aishwarya Rai

ഇപ്പോഴിതാ ഇതേക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. മുംബെെയിലെ തന്റെ വീട്ടിൽ വീണപ്പോൾ കൈ തട്ടിയതാണ്. കൈപ്പത്തിക്ക് വീക്കമുണ്ട്. എങ്കിലും കാൻ ഫിലിം ഫെസ്റ്റിനെത്താൻ ഐശ്വര്യ തയ്യാറായി. റെഡ് കാർപറ്റ് വേദി കംഫർട്ടബിളായിരിക്കണമെന്നും ആവശ്യത്തിന് സ്ഥലം വേണമെന്നും നടി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. താരം പ്രതിനിധാനം ചെയ്യുന്ന ബ്രാൻഡ് ഇതിന് സമ്മതിച്ചെന്നാണ് പുറത്ത് വരുന്ന വിവരം.

പരിക്കുണ്ടായിട്ടും കാനിൽ എത്താൻ തയ്യാറായ ഐശ്വര്യയെ ആരാധകർ അഭിനന്ദിക്കുന്നു. അതേസമയം ഇത്തവണ ഐശ്വര്യ കാനിൽ ധരിച്ച വസ്ത്രങ്ങളോ മേക്കപ്പോ ആരാധകർക്ക് ഇഷ്ടപ്പെട്ടിട്ടില്ല. മോശം ഡിസൈൻ എന്നാണ് ഏവരും പറയുന്നത്. പ്രത്യേകിച്ചും രണ്ടാമത്തെ ദിവസം ഐശ്വര്യ ധരിച്ച ​ഗൗൺ ട്രോളുകൾക്ക് കാരണമായി.

കഴിഞ്ഞ വർഷവും ഇതേ സാഹചര്യം ആയിരുന്നു. അടുത്ത കാലത്തായി ഐശ്വര്യയുടെ ഫാഷൻ ചോയ്സുകളിൽ പലരും നെറ്റി ചുളിക്കുന്നുണ്ട്. പഴയ ഐശ്വര്യയെ തിരിച്ച് കിട്ടണമെന്നാണ് ആരാധകർ പറയുന്നത്. പൊന്നിയിൻ സെൽവനാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X