»   » പ്രശസ്ത നടിയാണെങ്കിലും ശില്‍പ ഷെട്ടി മകന് വേണ്ടി കട്ടു പറിച്ചു! തെറ്റിന് പരിഹാരവുമായി നടി രംഗത്ത്!!

പ്രശസ്ത നടിയാണെങ്കിലും ശില്‍പ ഷെട്ടി മകന് വേണ്ടി കട്ടു പറിച്ചു! തെറ്റിന് പരിഹാരവുമായി നടി രംഗത്ത്!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഇന്ത്യയിലെ അറിയപ്പെടുന്ന നടിയാണെങ്കിലും നടി ശില്‍പ ഷെട്ടി താനൊരു കളവ് ചെയ്‌തെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. എന്നാല്‍ ചെയ്ത തെറ്റിന് താന്‍ പരിഹാരം കണ്ടതും ശില്‍പ തുറന്ന് പറഞ്ഞിരിക്കുകയാണ്. മകനൊപ്പം മഹാരാഷ്ട്രയിലെ ഒരു മാതാള നാരങ്ങയുടെ തോട്ടത്തില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു തെറ്റ് ചെയ്യേണ്ടി വന്നത്. ഏക്കറ് കണക്കിന് സ്ഥലത്ത് പഴുത്ത് കിടക്കുന്ന മാതാള നാരങ്ങ കണ്ടപ്പോള്‍ ആവേശം കൊണ്ട് നടി മകന് വേണ്ടി ഒരു മാതാള നാരങ്ങ പറിച്ചെടുക്കുകയായിരുന്നു.

ബോളിവുഡിലേക്ക് പോവുന്നതിന് മുമ്പ് ദുല്‍ഖര്‍ സല്‍മാന്‍ 'ഒരു ഭയങ്കര കാമുകന്‍' ആവാന്‍ പോവുന്നു!

എന്നാല്‍ അത് പറിച്ചു കഴിഞ്ഞപ്പോഴായിരുന്നു ചെയ്തത് തെറ്റായി പോയെന്ന് ശില്‍പയ്ക്ക് മനസിലായത്. അതോടെ ചെയ്ത തെറ്റിന് അപ്പോള്‍ തന്നെ ശില്‍പ വ്യത്യസ്തമായൊരു പരിഹാരവും ചെയ്തു. ആ സ്ഥലത്തിനുടമയുടെ ഒപ്പം നിന്നൊരു സെല്‍ഫി എടുക്കുകയായിരുന്നു. പ്രമുഖ നടിയുടെ കൂടെ ഫോട്ടോ എടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ അദ്ദേഹം നടി ചെയ്‌തൊരു തെറ്റ് ക്ഷമിക്കുകയായിരുന്നു.

ദീപികയും രണ്‍വീറും ഇത്രയ്ക്കും പ്രണയത്തിലായിരുന്നോ? പ്രണയ നിമിഷങ്ങളിലെ ചിത്രങ്ങള്‍ വൈറലാവുന്നു!!

 shilpa-shetty

ഇക്കാര്യങ്ങളെല്ലാം ശില്‍പ തന്നെ സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറയുകയായിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ യാത്രയുടെ ചിത്രങ്ങളും അതിനൊപ്പം തനിക്കുണ്ടായ അനുഭവങ്ങളുമെല്ലാം ശില്‍പ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ്.

English summary
What Shilpa Shetty 'Stole' For Son Viaan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam