ഭര്‍ത്താവും മുന്‍ കാമുകന്‍ ഷാഹിദും കരീനയുടെ കൂടെ ലിഫ്റ്റില്‍ ഒരുമിച്ചുണ്ടായാല്‍ എന്ത് നടക്കും? നടിയുടെ മറുപടി

ബോളിവുഡ് സിനിമാലോകം ഏറ്റവുമധികം ചര്‍ച്ചയാക്കിയ പ്രണയകഥയാണ് ഷാഹിദ് കപൂറും കരീന കപൂറും തമ്മിലുണ്ടായിരുന്നത്. ഏറെ കാലം പ്രണയിച്ചിരുന്ന താരങ്ങള്‍ 2007 ലാണ് വേര്‍പിരിയുന്നത്. പിന്നീട് കരീന നടന്‍ സെയിഫ് അലി ഖാനുമായി പ്രണയത്തിലാവുകയും ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഷാഹിദ് മിറ രജ്പുത് എന്നയാളെ ജീവിതസഖിയാക്കി. ഇപ്പോള്‍ മക്കളുടെ കൂടെ താരങ്ങള്‍ സന്തോഷത്തോടെ ജീവിക്കുകയാണ്.

ഷാഹിദും കരീനയും വേര്‍പിരിഞ്ഞെങ്കിലും ഇരുവര്‍ക്കുമിടയില്‍ ശത്രുതയൊന്നുമില്ല. 2016 ല്‍ കരണ്‍ ജോഹറിന്റെ കോഫി വിത് കരണ്‍ എന്ന ചാറ്റ് ഷോ യില്‍ പങ്കെടുക്കാന്‍ കരീന എത്തിയിരുന്നു. മൂത്തമകന്‍ തൈമൂര്‍ അലി ഖാനെ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് നടി ആ പരിപാടിയില്‍ പങ്കെടുത്തത്. കുഴപ്പിക്കുന്ന ചോദ്യങ്ങളുമായിട്ടെത്തിയ കരണ്‍ കരീനയോട് രസകരമായൊരു കാര്യം ചോദിച്ചു. ഷാഹിദ് കപൂറിനും സെയിഫ് അലി ഖാനുമൊപ്പം ലിഫ്റ്റില്‍ കുടുങ്ങിയാല്‍ എന്ത് ചെയ്യുമെന്നാണ് കരണ്‍ ചോദിച്ചത്.

sai-ali-khan-kareena

'അത് ശരിക്കും അത്ഭുമായി തോന്നുമെന്നാണ് കരീന മറുപടി പറഞ്ഞത്. അവര്‍ രണ്ട് പേരും പുതിയൊരു സിനിമ ചെയ്യുകയാണ്. റാഗൂണ്‍ എന്ന ചിത്രത്തിലൂടെയാണ് സെയിഫും ഷാഹിദും ഒന്നിച്ച് അഭിനയിക്കുന്നത'്. ഈ ചിത്രത്തില്‍ എന്ത് കൊണ്ട് കരീന നായികയായില്ല എന്നായി അടുത്ത ചോദ്യം. പക്ഷേ സെയിഫും ഷാഹിദും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രത്തില്‍ കങ്കണ റാണവത്താണ് നായികയായത്. ഈ സിനിമ കാര്യമായി വിജയിക്കാതെ ബോക്‌സോഫീസില്‍ പരാജയമായി മാറി.

ഷാഹിദുമായി വേര്‍പിരിഞ്ഞതിന് ശേഷം 2016 ല്‍ ഉട്ത പഞ്ചാബ് എന്ന സിനിമയില്‍ കരീന അഭിനയിച്ചിരുന്നു. ഈ ചിത്രത്തില്‍ ഷാഹിദുമായി കരീനയ്ക്ക് കോംബിനേഷന്‍ സീന്‍ ഇല്ലാത്തത് കൊണ്ട് രണ്ടാളും ഒരുമിച്ചഭിനയിച്ചു എന്ന് പറയാന്‍ സാധിക്കില്ല. കരീനയ്ക്ക് പകരം ഷാഹദിന്റെ നായികയായി ആലിയ ഭട്ടാണ് ഈ ചിത്രത്തിലെത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X