സെയ്ഫിനും മുൻ കാമുകൻ ഷാഹിദിനുമൊപ്പം ലിഫ്റ്റിൽ കുടുങ്ങിയാൽ, സംഭവിക്കുന്നതിനെ കുറിച്ച് കരീന
ബോളിവുഡ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന പേരാണ് നടി കരീന കപൂറിന്റേത്. കരീനയുടെ സിനിമ വിശേഷങ്ങളെക്കാളും പ്രേക്ഷകർക്ക് അറിയാൻ താൽപാര്യം യഥാർഥ ജീവിതത്തെ കുറിച്ചാണ്. നടി ആരാധകർക്കായി തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് കരീന. രണ്ടാമത്തെ കൺമണിക്ക് വേണ്ടിയുള്ള കാത്തിരിപ്പിനെ കുറിച്ച് പങ്കുവെച്ചും കരീന പ്രേക്ഷകരുടെ മുന്നിൽ എത്താറുണ്ട്.
കരീന- ഷാഹിദ് കപൂർ ബ്രേക്കപ്പും സെയ്പ് അലിഖാൻ പ്രണയവുമെല്ലാം ഇപ്പോഴും ബോളിവുഡ് കോളങ്ങളിൽ ചർച്ച വിഷയമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കരീനയുടെ പഴയ ഒരു അഭിമുഖമാണ്. മുൻ കാമുകൻ ഷാഹിദ് കപൂറിനും ഭർത്താവ് സെയ്ഫ് അലിഖാനോടുമൊപ്പം ഒരു ലിഫ്റ്റിൽ കുടുങ്ങിയാൽ എന്തായിരിക്കും പ്രതികരണം. കോഫി വിത്ത് കരൺ ഷോയിൽ കരൺ ജോഹറാണ് രസകരമായ ചോദ്യം നടിയോട് ചോദിച്ചത്. കരീന ഉഗ്രൻ മറുപടിയാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.

മൂന്ന് പേരും ഒരുമിച്ച് ലിഫ്റ്റിൽ കുടുങ്ങിയാൽ നല്ല രസകമായിരിക്കും എന്നാണ് നടി പറയുന്നത്. ഷാഹിദും സെയ്ഫും ഒന്നിച്ചു ജോലി ചെയ്തു . രണ്ട് പേരും മികച്ച രീതിയിൽ ചിത്രം ചെയ്തു. എന്നാൽ ഞാൻ അത്ഭുതപ്പെടുന്നത് ചിത്രത്തിൽ എന്നെ നായികയാക്കാത്തതിനെ കുറിച്ചാണ്- നടി പറയുന്നു.

ഒരു കാലത്തെ ബോളിവുഡിലെ റൊമാന്റിക് ജോഡിയായിരുന്നു നടി കരീന കപൂർ ഖാനും ഷാഹിദ് കപൂറും. ഇവരുടെ പ്രണയം സിനിമ കോളങ്ങളിൽ വലിയ ചർച്ചയായിരുന്നു.എന്നാൽ ഇവർ വേർപിരിയുകയായിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഇവർ. കരീനയുമായുളള ബ്രേക്കപ്പ് തന്നെ തളർത്തിയിരുന്നു എന്ന് ഷാഹിദ് കപൂർ തുറന്നു പറഞ്ഞിരുന്നു. ഷാഹിദുമായുള്ള ബ്രക്കിപ്പിനെ കുറിച്ച് നടിയും വെളിപ്പെടത്തിയിരുന്നു. ബ്രേക്കപ്പിന് ശേഷവും ഇരുവരും ഒന്നിച്ച് സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

2004 ല്‍ പുറത്തിറങ്ങിയ ഫിദ എന്ന സിനിമയിലൂടെയാണ് ഷാഹിദും കരീനയും പ്രണയത്തിലാകുന്നത്. എന്നാൽ കേവലം മൂന്ന് വർഷം മാത്രമേ ഇവരുടെ പ്രണയത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. . ഇംത്യാസ് അലി സംവിധാനം ചെയ്ത ജബ് വി മെറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇവര്‍ പരസ്പരം അകലുന്നത്. ഷാഹിദുമായുള്ള പ്രണയ തകർച്ചയെ കുറിച്ച് കരീന പറയുന്നത് ഇങ്ങനെയാണ്. ''ജബ് വി മെറ്റിലെ ഗീത് എന്ന കഥാപാത്രത്തിന് എല്ലാവിധ പിന്തുണ നൽകിയത് ഷാഹിദ് ആയിരുന്നു. അന്ന് ഞങ്ങൾ പ്രണയത്തിലായിരുന്നു.
. എന്നാല്‍ വിധി മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചു. ആ സിനിമയ്ക്കിടെ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. ജബ് വി മെറ്റില്‍ അഭിനയിക്കുന്നതിനിടെ ഞാന്‍ തഷാനിലും ജോലി ചെയ്തിരുന്നു. അതിനിടെ സെയ്ഫ് അലി ഖാനുമായി അടുത്തു. ജബ് വി മെറ്റ് എന്റെ കരിയര്‍ മാറ്റി മറിച്ചു, തഷാന്‍ എന്റെ ജീവിതവും''- കരീന പറഞ്ഞു.

അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ 2012 ലാണ് സെയ്ഫും കരീനയും വിവാഹിതരാകുന്നത്.. അമൃത സിങ്ങുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് കരീനയെ സെയ്ഫ് വിവാഹം കഴിക്കുന്നത്. വിവാഹ ശേഷവും കരീന സിനിമയിൽ സജീവമായിരുന്നു. കരീന സെയ്ഫ് ദമ്പതികൾക്ക് തൈമൂർ അലിഖാൻ എന്നൊരു മകനുണ്ട്. രണ്ടാമത്തെ കുഞ്ഞിനായി താരങ്ങൾ കാത്തിരിക്കുകയാണ്. 2015 ലാണ് ഷാഹിദ് മിറയെ വിവാഹം കഴിക്കുന്നത്. വീട്ടുകാർ പറഞ്ഞ് ഉറപ്പിച്ച വിവാഹമായിരുന്നു ഇവരേടത്. മിറ-ഷാഹിദ് ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്.


Click it and Unblock the Notifications











