»   » സംവിധായകന്‍റെ ആവശ്യം നിരാകരിച്ച പ്രിയങ്ക ചോപ്രയ്ക്ക് സംഭവിച്ചത്.. ഒന്നും രണ്ടുമല്ല പത്ത് ചിത്രങ്ങള്‍

സംവിധായകന്‍റെ ആവശ്യം നിരാകരിച്ച പ്രിയങ്ക ചോപ്രയ്ക്ക് സംഭവിച്ചത്.. ഒന്നും രണ്ടുമല്ല പത്ത് ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ഹോളിവുഡ് സിനിമയില്‍ നിര്‍മ്മാതാവിനെതിരെയുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളുമായി താരങ്ങള്‍ രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് ബോളിവുഡിലും കോളിവുഡിലും സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്ന് താരങ്ങള്‍ വെളിപ്പെടുത്തിയത്. ഇത്തരത്തില്‍ സിനിമയിലെ ദുരനുഭവങ്ങള്‍ പങ്കുവെച്ച് ധാരാളം താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

ബോളിവുഡിലെ നമ്പര്‍വണ്‍ താരമായ പ്രിയങ്ക ചോപ്രയും ഇത്തരത്തിലെ ദുരനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. 17ാമത്തെ വയസ്സില്‍ സിനിമയിലേക്കെത്തിയ താരത്തിനോടൊപ്പം ആദ്യകാലത്ത് അമ്മയും ലൊക്കേഷനിലേക്ക് പോകുമായിരുന്നു. സംവിധായകന്‍ അടക്കമുള്ള പ്രമുഖരുടെ ആവശ്യങ്ങള്‍ നിരാകരിച്ചതിന് ശേഷം പത്തോളം ചിത്രങ്ങള്‍ പ്രിയങ്കയ്ക്ക് നഷ്ടമായിരുന്നുവെന്ന് അമ്മ മധു ചോപ്ര പറയുന്നു.

അമ്മയുടെ ഒപ്പമാണ് ലൊക്കേഷനിലേക്ക് പോയത്

17ാമത്തെ വയസ്സില്‍ സിനിമയിലേക്കെത്തിയ താരമാണ് പ്രിയങ്ക ചോപ്ര. തുടക്കത്തില്‍ ലൊക്കേഷനിലേക്ക് അമ്മ കൂട്ടുപോവുമായിരുന്നു. എന്നാല്‍ ഒരു സിനിമയുടെ ലൊക്കേഷനിലേക്ക് പോയപ്പോള്‍ താരത്തോട് അമ്മയെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. താരം ഇത് നിരാകരിച്ചതോടെ ആ ചിത്രം നഷ്ടമാവുകയായിരുന്നു. ഇത്തരത്തില്‍ പത്തോളം ചിത്രങ്ങളാണ് താരത്തിന് നഷ്ടപ്പെട്ടത്.

അമ്മയോട് പുറത്തിരിക്കാന്‍ ആവശ്യപ്പെട്ടു

സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് ആ സംവിധായകന്‍ വിളിച്ചത്. എന്നാല്‍ ചര്‍ച്ച തുടങ്ങുന്നതിന് മുന്‍പ് അമ്മയോട് പുറത്തു പോകാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അമ്മയ്ക്ക് കേള്‍ക്കാന്‍ പറ്റാത്തത് ചെയ്യാന്‍ തനിക്ക് കഴിയില്ലെന്ന് താരം മറുപടി നല്‍കി.

നല്ല ചിത്രമായിരുന്നു

നല്ല സിനിമയായിരുന്നു അത്. അമ്മയെ പുറത്താക്കിയതിന്റെ പേരില്‍ ആ സിനിമ വേണ്ടെന്ന് വെച്ച് താരം ഇറങ്ങിപ്പോരുകയായിരുന്നുമെന്നും മധു ചോപ്ര പറയുന്നു. ഇത്തരത്തിലുള്ള പ്രശ്‌നം കാരണം താരത്തിന് വേറെയും ചിത്രങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.

ശരീരത്തിനുള്ളിലെ എല്ലാം കാണണം

പിന്നീടൊരിക്കല്‍ ഡിസൈനറുടെ പെരുമാറ്റം ഇഷ്ടപ്പെടാതെയാണ് ഒരു സിനിമ താരം വേണ്ടെന്ന് വെച്ചതെന്നും അമ്മ പറയുന്നു. ശരീരത്തിന്റെ മുഴുവന്‍ ബാഗവും കാണിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ച് വരാനായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. ഈ നിലപാടില്‍ താല്‍പര്യമില്ലായ്മ അറിയിച്ച് ആ സിനിമ വേണ്ടെന്ന് വെക്കുകയായിരുന്നു.

അതൊന്നും കാര്യമാക്കിയില്ല

ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടെങ്കിലും ഹോളിവുഡിലെ പോലെയുള്ള മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് താരമാതാവ് പറയുന്നു. സ്വന്തമായ നിലപാടുണ്ടെങ്കില്‍ ബഹുമാനം ലഭിക്കും. അനാവശ്യമായ വിട്ടുവീഴ്ചകള്‍ ചെയ്യാതിരിക്കുകയാണെന്നതാണ് നല്ല രീതിയെന്നും അവര്‍ പറയുന്നു.

English summary
When A Director Tried To Sexually Exploit Priyanka Chopra & She Lost A Big Film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam