എനിക്കെന്റെ അമ്മയെ വേണം! ഐശ്വര്യയ്ക്ക് 15 വയസുള്ളപ്പോള്‍ ജനിച്ച മകന്‍; യുവാവിന്റെ ഞെട്ടിച്ച അവകാശവാദം!
ബോളിവുഡിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ താരറാണിയാണ് ഐശ്വര്യ റായ്. തെന്നിന്ത്യന്‍ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ബോളിവുഡിലെത്തിയ ഐശ്വര്യയുടെ വളര്‍ച്ച അതിവേഗമായിരുന്നു. പൊതുവെ നായികമാര്‍ക്ക് അധികം ആയുസില്ലാത്ത ബോളിവുഡില്‍ ദീര്‍ഘകാലമായി മുന്‍നിര നായികയായി നിറഞ്ഞു നില്‍ക്കുകയാണ് ഐശ്വര്യ റായ്.
ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ എന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ വ്യക്തിത്വം കൊണ്ടും ഐശ്വര്യ റായ് ആരാധകരെ നേടിയിട്ടുണ്ട്. സഹതാരങ്ങളുമായി പ്രശ്‌നങ്ങളുണ്ടാക്കാനോ അനാവശ്യ വിവാദങ്ങളില്‍ ചെന്നു പെടാനോ ഐശ്വര്യയെ കിട്ടാറില്ല. ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ് ഐശ്വര്യ റായ്. നിരവധി പേരാണ് ഐശ്വര്യയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

വിവാദങ്ങളില്‍ നിന്നും ഐശ്വര്യ പരമാവധി അകലം പാലിക്കാറുണ്ടെങ്കിലും താരത്തെ തേടിയും ഗോസിപ്പുകളും വിവാദങ്ങളും എത്തിയിട്ടുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു ഐശ്വര്യയുടെ മകനാണെന്ന അവകാശവാദവുമായി യുവാവ് രംഗത്തെത്തിയത്. 32 വയസുകാരനായ ആന്ധ്രാ സ്വദേശി സംഗീത് കുമാറാണ് ഐശ്വര്യ റായി തന്റെ അമ്മയാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയത്. ലണ്ടനില്‍ നിന്നും ഐവിഎഫ് ചികിത്സയിലൂടെയാണ് താന്‍ ജനിച്ചതെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു.
ഐശ്വര്യ റായിയ്ക്ക് പതിനഞ്ച് വയസുള്ളപ്പോള്‍ 1988 ലാണ് താന്‍ ജനിക്കുന്നത്. എനിക്ക് രണ്ട് വയസ് ആവുന്നത് വരെ ഐശ്വര്യ റായിയുടെ അച്ഛന്‍ കൃഷ്ണരാജും അമ്മ ബൃന്ദ റായിയുമാണ് എന്നെ നോക്കിയത് എന്നും യുവാവ് പറഞ്ഞിരുന്നു. ശേഷം എന്റെ അച്ഛന്‍ വടിവേലു റെഡ്ഡി വിശാഖപട്ടണത്തേക്ക് കൊണ്ട് പോവുകയായിരുന്നു എന്നും അയാള്‍ പറഞ്ഞിരുന്നു. അതേസമയം തന്റെ വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ യുവാവന്റെ പക്കലലില്ല. പകരം മറ്റൊരുകഥയാണുള്ളത്.
തന്റെ ജനനവിവരങ്ങള്‍ ബന്ധുക്കള്‍ നശിപ്പിച്ചതായും അത് തെളിയിക്കാന്‍ എന്റെ കൈയില്‍ രേഖകളൊന്നുമില്ലെന്നുമാണ് സംഗീത് കുമാര്‍ പറഞ്ഞത്. എന്റെ അമ്മ ഐശ്വര്യയ്ക്കൊപ്പം മുംബൈയില്‍ തമാസിക്കാന്‍ ഞാനിപ്പോള്‍ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഇത്തരം വിവാദങ്ങളോടൊന്നും പതിവ് പോലെ അന്നും ഐശ്വര്യ റായ് പ്രതികരിക്കുകയുണ്ടായില്ല. താരം തന്റെ സിനിമാ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു.
പൊന്നിയിന്‍ സെല്‍വന്‍ 2 ആണ് ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ ഐശ്വര്യയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തു. അതേസമയം തന്റെ വ്യക്തി ജീവിതത്തില്‍ പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണ് ഐശ്വര്യ റായ്. ഭര്‍ത്താവ് അഭിഷേക് ബച്ചനുമായി ഐശ്വര്യ പിരിഞ്ഞുവെന്ന വാര്‍ത്തകളാണ് എങ്ങും. കഴിഞ്ഞ കുറേ മാസങ്ങളായി ഈ അഭ്യൂഹം ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നുണ്ട്. എന്നാല്‍ വാര്‍ത്തകളോട് ഐശ്വര്യയോ അഭിഷേകോ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐശ്വര്യയും അഭിഷേകും പിരിയാന്‍ കാരണം ഐശ്വര്യയും അഭിഷേകിന്റെ അമ്മയും സഹോദരിയും തമ്മിലുള്ള പ്രശ്‌നങ്ങളാണ്. പല പൊതുവേദികളിലും ഐശ്വര്യേയും മകളേയും ജയയും ശ്വേതയും അവഗണിച്ചത് ആ ഗോസിപ്പുകള്‍ക്ക് ശക്തി പകര്‍ന്നു. അംബാനി കല്യാണത്തില്‍ അഭിഷേകിനും കുടുംബത്തിനുമൊപ്പം വരാതെ ഒറ്റയ്ക്കാണ് ഐശ്വര്യയും മകളും വന്നത്.
എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് തീര്‍ത്തും വ്യത്യസ്തമായൊരു കഥയാണ്. നടി നിമ്രത് കൗറുമായുള്ള അഭിഷേകിന്റെ അടുപ്പമാണ് ഇരുവരും പിരിയുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിമ്രതും അഭിഷേകും നേരത്തെ ദസ്വി എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സമയത്ത് ഇരുവരും പ്രണയത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഭിഷേകിന്റെ ആ ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ കുടുംബം താരത്തെ തിരുത്താതിരുന്നതും ഐശ്വര്യയെ വിഷമിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications