ഹൃത്വിക് റോഷൻ്റെ സ്വഭാവം ഇഷ്ടപ്പെടുന്നില്ല; ദിഷ പടാനിയുടെ പേരിൽ ഉയർന്ന് വന്ന ഗോസിപ്പിന് പിന്നിലെ കഥയിങ്ങനെ

സിനിമാ താരങ്ങള്‍ എല്ലായിപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നവരാണ്. പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലെങ്കില്‍ പോലും അങ്ങനെ പല തരത്തിലുള്ള വാര്‍ത്തകള്‍ വരും. അത് ചില താരങ്ങളെ ഉപദ്രവിക്കുന്നതും അല്ലാത്തതുമൊക്കെ ആയെന്നും വരാം. അത്തരത്തില്‍ നടി ദിഷ പടാനിയും ഹൃത്വിക് റോഷന്റെയും പേരില്‍ ഉയര്‍ന്ന് വന്ന വലിയൊരു കിംവദന്തിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത വാര്‍ എന്ന സിനിമയിലെ നായികയായി തീരുമാനിച്ചത് ദിഷ പടാനിയെ ആയിരുന്നു. എന്നാല്‍ ഹൃത്വിക് റോഷന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് ദിഷ ആ സിനിമയുടെ ചിത്രീകരണത്തില്‍ നിന്നും ഇറങ്ങി പോയെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഇത് ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ വലിയ തോതില്‍ ചര്‍ച്ചയാവുകയും വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു.

ഹൃത്വിക് റോഷനും ദിഷ പടാനിയും തമ്മില്‍ പ്രണയത്തിലാണെന്ന വാർത്തകൾ

2018 ല്‍ ഹൃത്വിക് റോഷനും ദിഷ പടാനിയും തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. ഹൃത്വികിന്റെ പ്രണയം ശക്തമല്ലാത്തതും തുടങ്ങിയുള്ള കാര്യങ്ങള്‍ ദിഷയെ അസ്വസ്ഥയാക്കി. ഇതോടെ യഷ് രാജ് ഫിലിംസിന്റെ ചിത്രത്തില്‍ നിന്നും പിന്മാറാന്‍ നടി തീരുമാനിച്ചത് എന്നുമാക്കെയാണ് പ്രചരിച്ച വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ തന്റെയും ദിഷയുടെയും പേരില്‍ ഉയര്‍ന്ന് വന്നത് വ്യാജ വാര്‍ത്തയാണെന്നും ഇത് തെറ്റിദ്ധാരണയ്ക്ക് വഴിയൊരുക്കുന്നതായും കാണിച്ച് ഹൃത്വിക് റോഷന്‍ തന്നെ രംഗത്ത് വരികയും വാര്‍ത്തയില്‍ പ്രതികരിക്കുകയും ചെയ്തു.

വാർത്ത സത്യമല്ലെന്ന് പറഞ്ഞ് താരങ്ങൾ രംഗത്ത് വന്നു

ഹൃത്വിക്കിന് പിന്നാലെ ഗോസിപ്പുകള്‍ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹം മാന്യനും സന്തോഷം നല്‍കുന്ന ആളാണെന്നും പറഞ്ഞ് ദിഷയും വന്നിരുന്നു. 'ഹൃത്വിക് സാറിനെയും എന്നെയും കുറിച്ച് ബാലിശവും നിരുത്തരവാദപരവുമായ ചില ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ട്. അത് തീര്‍ത്തും അസത്യമാണെന്നും അദ്ദേഹവുമായുള്ള ഏറ്റവും കുറഞ്ഞ ഇടപഴകലില്‍ അദ്ദേഹം ഏറ്റവും മാന്യനും സന്തോഷവാനുമായ ആളായിരുന്നുവെന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തോടുള്ള എന്റെ ബഹുമാനമാണ് ഈ നിസ്സാരമായ കാര്യത്തോട് പ്രതികരിക്കാന്‍ പോലും എന്നെ പ്രേരിപ്പിക്കുന്നത്. അദ്ദേഹത്തോടൊപ്പമുള്ള ഒരു പ്രോജക്ടില്‍ നിന്നും ഞാന്‍ പിന്മാറി എന്നതില്‍ സത്യമില്ലെന്നും അവര്‍ പ്രസ്താവനയില്‍ പറയുന്നു.

Recommended Video

Gayathri Suresh about Vinayakan's statement | FilmiBeat Malayalam
 ദിഷയ്ക്കും ഹൃത്വിക്കിനും പിന്നാലെ ടൈഗര്‍ ഷ്‌റോഫും

ദിഷയ്ക്കും ഹൃത്വിക്കിനും പിന്നാലെ ടൈഗര്‍ ഷ്‌റോഫും ഇതൊരു വിഡ്ഢിത്തമാണെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. ഹൃത്വിക് സാര്‍ മാത്രമല്ല, എല്ലാ താരങ്ങളും ഇതൊക്കെ നേരിടുന്നുണ്ട്. ലൈംലൈറ്റില്‍ എത്തി കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും എളുപ്പത്തില്‍ കൊള്ളിക്കാന്‍ പറ്റുന്ന ലക്ഷ്യമായി നമ്മള്‍ മാറുകയാണെന്നും നടന്‍ പറഞ്ഞു. വളരെ ചെറിയൊരു കിംവദന്തിയാണ്. കാരണം അവര്‍ രണ്ട് പേരെയും എനിക്ക് നന്നായി അറിയാം. അങ്ങനൊരു പ്രശ്‌നം അവര്‍ക്കിടയില്‍ ഇല്ല. അവര്‍ വളരെ മനോഹരമായ മനുഷ്യരാണെന്നും ടൈഗര്‍ പറഞ്ഞു.

സബ ആസാദ് എന്ന സംഗീതഞ്ജയുമായി ഹൃത്വിക് റോഷന്‍ പ്രണയത്തിലാണെന്നാണ് അറിയുന്നത്

നിലവില്‍ സബ ആസാദ് എന്ന സംഗീതഞ്ജയുമായി ഹൃത്വിക് റോഷന്‍ പ്രണയത്തിലാണെന്നാണ് അറിയുന്നത്. ദിഷ തെന്നിന്ത്യന്‍ സിനിമയിലേക്ക് കൂടി സജീവമാവുമെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. തെലുങ്കില്‍ നിര്‍മ്മിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ ഐറ്റം ഡാന്‍സ് അവതരിപ്പിക്കുന്നത് ദിഷയാണെന്നാണ് റിപ്പോര്‍ട്ട്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X