For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖ് ഖാൻ കുളിക്കുന്ന വെള്ളത്തിൽ കുളിക്കണം, നടനെ കാണേണ്ട, വിചിത്ര ആവശ്യവുമായി ആരാധകൻ...

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. ഹിന്ദിയിലാണ് സജീവമെങ്കിലും നടന്റെ ചിത്രങ്ങൾക്ക് തെന്നിന്ത്യൻ സിനിമാ ലോകത്തും മികച്ച കാഴ്ചക്കാരുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് ഷാരൂഖ് ഖാൻ. ഇപ്പോഴും സിനിമ കോളങ്ങളിലും പ്രേക്ഷകരുടെ ഇടയിലും ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ സിനിമകളും ചർച്ചയാണ്. നടന്റെ പഴയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ കാഴ്ചക്കാരെ നേടുന്നുണ്ട്.

  ഉഗ്രൻ ഹണിമൂണ്‍ പ്ലാനുമായി ആലീസും സജിനും, ഇവരുടെ പുതിയ വിശേഷങ്ങൾ ഇങ്ങനെ...

  സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഷാരുഖാന്റെ ഒരു പഴയ അഭിമുഖമാണ്. തന്റെ ആരാധകരെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. ഇന്ത്യൻ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ഷാരുഖ്ഖാൻ. അദ്ദേഹത്തിന്റെ ആരാധകരുടെ വ്യാപ്തി ബോളിവുഡിൽ പരസ്യമായ രഹസ്യം ആണ്. ഷാരുഖ് ഖാനെ ഒന്ന് കാണാൻ വേണ്ടി എന്ത് റിസ്ക്ക് എടുക്കാനും ഇവർ തയ്യാറാണ്. ഇപ്പോഴിത അത്തരത്തിലുള്ള ഒരു സംഭവം വെളിപ്പെടുത്തുകയാണ് താരം. തന്നെ കാണാനല്ല മറ്റൊരു വ്യത്യസ്ത ആവശ്യവുമായിട്ടാണ് ആരാധകൻ എത്തിയതെന്നാണ് അഭിമുഖത്തിൽ നടൻ പറയുന്നത്.

  എന്റെ മോളെ കാണാനുള്ള യാത്രയിലാണ്, ഓഫ് സ്ക്രീൻ മകളെ പരിചയപ്പെടുത്തി അനു ജോസഫ്

  ബാലൻ ഭയന്നത് ഹരിയുടെ കാര്യത്തിൽ നടക്കുന്നു, കരുക്കൾ നീക്കി തമ്പി, പുതിയ കഥാഗതിയിൽ സാന്ത്വനം...

  എസ്ആർകെയുടെ വാക്കുകൾ ഇങ്ങനെ... '' ഒരിക്കൽ ഒരു ആരാധകൻ തന്റെ വസതിയായ മന്നത്ത് എത്തി. അദ്ദേഹത്തിന്റെ ആഗ്രഹം താൻ കുളിക്കുന്ന പൂളിൽ കുളിക്കണമെന്നായിരുന്നു. വീട്ടിൽ കയറിയ അയാൾ വസ്ത്രം അഴിച്ച് വെച്ച് പൂളിൽ കുളിക്കാൻ തുടങ്ങി. ഉടനെ തന്നെ സെക്യൂരിറ്റി എത്തി. കാര്യം തിരിക്കി. അയാളെ പിൻതിരിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് തന്റെ വിചിത്രമായ ആവശ്യം പറയുന്നത്.

  ഏറ്റവും രസകരമായ സംഭവം, ഈ ആരാധകന് തന്നെ നേരിൽ കാണുകയോ എന്റെ കയ്യിൽ നിന്ന് ഓട്ടോഗ്രാഫോ വേണ്ട. പകരം താൻ കുളിക്കുന്ന പൂളിൽ കുളിച്ചാൽ മാത്രം മതി, ഷാരൂഖ് ഖാൻ അഭിമുഖത്തിൽ പറയുന്നു. ഷാരൂഖ് ഖാന്റെ പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി ആരാധകർ ഷാരൂഖ് ഖാനുണ്ട്.

  ആരാധകരുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന താരമാണ് എസ്ആർകെ. തിരക്കുകൾക്കിടയിലും ഫാൻസിനെ കാണാനും അവരുമായി ആശയവിനിമയം നടത്താനും താരം സമയം കണ്ടെത്താറുണ്ട്. ലോക്ക് ഡൗൺ സമയത്ത് ജനങ്ങൾക്ക് സഹായവുമായി ഷാരൂഖും കുടുംബവും എത്തിയിരുന്നു. തങ്ങളുടെ ഓഫീസ് കെട്ടിടം സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ക്വാറന്റൈൻ കേന്ദ്രമാക്കിരുന്നു. കൂടാതെ സാമ്പത്തിക സഹായവും നൽകിയിരുന്നു. എസ് ആർകെ പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഇവരുടെ മോശം സമയത്ത് ആരാധകർ കൂടെ നിന്നിരുന്നു.

  ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം എസ് ആർകെ സിനിമയിൽ സജീവമായിട്ടുണ്ട്. 201 8 ൽ പുറത്ത് ഇറങ്ങിയ സീറോയാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം. ചിത്രത്തിന്റെ പരാജയത്തിന് ശേഷം ബോളിവുഡിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. തുടർച്ചയായുള്ള പരാജയമാണ് നടനെ ബോളിവുഡിൽ നിന്ന് അവധി എടുപ്പിക്കാൻ പ്രേരിപ്പിച്ചത്. തന്റെ ആരാധകരോട് പറഞ്ഞതിന് ശേഷമായിരുന്നു മാറി നിന്നത്. സിനിമയിൽ സജീവമല്ലായിരുന്നുവെങ്കിലും പുരസ്കാരവേദികളിലും മറ്റ് ടെലിവിഷൻ ഷോകളിലും എസ് ആർകെ സജീവമായിരുന്നു. പത്താൻ ആണ് ഇപ്പോൾ ചിത്രീകരണം നടക്കുന്ന ചിത്രം. തമിഴ് സംവിധായകൻ അറ്റ്ലിയുടെ ചിത്രത്തിലും ഷാരൂഖ് എത്തുന്നുണ്ട്. വിദേശത്ത് പത്താന്റെ ചിത്രീകരണം നടക്കുമ്പോഴായിരുന്നു മകൻ ആര്യന്റെ ഖാന്റെ അറസ്റ്റ് നടക്കുന്നത്. ഇതിനെ തുടർന്ന് താരം ഷൂട്ടിങ് നിർത്തി വെച്ച് നാട്ടിലേയ്ക്ക് വരുകയായിരുന്നു. ഒരു മാസത്തിന് ശേഷമാണ് വീണ്ടും തിരികെ സെറ്റിൽ ജോയിൻ ചെയ്തത്. ഷാരൂഖിന്റെ മടങ്ങി വരവ് കാത്തിരിക്കുകയാണ് പ്രേക്ഷകർ.

  Recommended Video

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  നവംബർ മൂന്നിന് ആയിരുന്നു ഷാരൂഖ് ഖാന്റെ 56ാം പിറന്നാൾ. മകന്റെ കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ നടക്കുമ്പോഴായിരുന്നു ഇക്കുറി പിറന്നാൾ എത്തിയത്. പതിവ് പോലെയുള്ള ആഘോഷങ്ങളൊന്നും ഇക്കുറി മന്നത്ത് ഇല്ലായിരുന്നു. എന്നാൽ എസ് ആർകെയ്ക്ക് പിറന്നാൾ പിറന്നാൾ ആശംസവുമായി ആരാധകർ എത്തിയിരുന്നു. കൂടാതെ ബുർജ് ഖലീഫയിൽ താരത്തിന്റെ പിറന്നാൾ ആശംസ മിന്നിത്തെളിഞ്ഞിരുന്നു.നടന്റെ ബ്ലോക്ബസ്റ്റർ ചിത്രമായ ദിൽവാലേ ദുൽഹനിയോ ലേ ജായേംഗേയിലെ തുജെ ദേഖാ തൊ യെ ജാനാ സനം എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജന്മദിന വീഡിയോ പ്രത്യക്ഷപ്പെട്ടത്.

  Read more about: shah rukh khan
  English summary
  When A Shah Rukh Khan Fan Entered Mannat With A Very Weird Reason,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X