പ്രണയിനി പോയാൽ ഇങ്ങനെ ആരെങ്കിലും ചെയ്യുമോ? പ്രണയ നൈരാശ്യത്തിൽ ആമിർ ഖാൻ അന്ന് ചെയ്തത് ഇതാണ്

ബോളിവുഡ് സിനിമാലോകത്തെ പെർഫെക്ഷണലിസ്റ്റ് എന്ന് വിളിക്കാവുന്ന വ്യക്തിയാണ് ആമിർ ഖാൻ. താൻ ചെയ്യുന്ന ഓരോ റോളും 100 ശതമാനം പെർഫെക്റ്റ് ആണെന്ന് ഉറപ്പ് വരുത്താൻ ആമിർ പ്രതേകം ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ തേടി വ്യത്യസ്തമാർന്ന കഥാപാത്രങ്ങൾ എത്തുന്നതും.

ആമിർ ഖാന്റെ കരിയറിന്റെ ആദ്യ കാലങ്ങളിൽ പുറത്തിറങ്ങിയ ചിത്രമാണ് 'ഖയ്യാമിത് സെ ഖയ്യാമിത് ടേക്'. മൻസൂർ ഖാന്റെ സംവിധാനത്തിൽ 1988ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജൂഹി ചൗള ആയിരുന്നു നായിക. ചിത്രത്തിലെ ആമീറിന്റെ ഹെയർ സ്റ്റൈൽ എല്ലാവരും ശ്രദ്ധിക്കുന്നതാണ്. എന്നാൽ താരം ഈ സിനിമക്ക് വേണ്ടിയായിരുന്നില്ല മുടി വെട്ടിയത്.

സിനിമയ്ക്ക് വേണ്ടി തല മൊട്ടയടിച്ചെന്നാണ് പലരും കരുതുന്നത്, യഥാർത്ഥത്തിൽ മറ്റൊരു കാരണത്താലാണ് ഞാൻ തല മൊട്ടയടിച്ചത്

സിമി ഗർവാളുമായുള്ള ഒരു അഭിമുഖത്തിലാണ് താരം ഇതേപ്പറ്റി പറഞ്ഞത്. തനിക്ക് ഒരു പ്രണയിനി ഉണ്ടായിരുന്നതായും താൻ അവരെ അഗാധമായി പ്രണയിച്ചിരുന്നതായും താരം വ്യക്തമാക്കി.

എന്നാൽ പെട്ടന്ന് ഒരു ദിവസം തന്റെ കാമുകി തന്നോട് ഇഷ്ട്ടമല്ല എന്ന് പറഞ്ഞതായും അത് തന്നെ ഒരുപാട് വേദനിപ്പിച്ചതായും ആമിർ ഖാൻ പറയുന്നു.

'സിനിമയ്ക്ക് വേണ്ടി തല മൊട്ടയടിച്ചെന്നാണ് പലരും കരുതുന്നത്, യഥാർത്ഥത്തിൽ മറ്റൊരു കാരണത്താലാണ് ഞാൻ തല മൊട്ടയടിച്ചത്. ഞാൻ സ്നേഹിച്ച ഒരു പെൺകുട്ടിയെ എനിക്ക് നഷ്ടപ്പെട്ടു.

അതായത്, ഒരു ദിവസം അവൾ എന്നോട് പറഞ്ഞു, അവൾ എന്നെ സ്നേഹിക്കുന്നില്ലെന്ന്, അതിന്റെ പ്രതികരണമായി ഞാൻ പോയി തല മൊട്ടയടിച്ചു.

തികച്ചും ബാലിശവും പക്വതയില്ലാത്തതുമായ ഒരു കാര്യം ആയിരുന്നു അത്, പക്ഷേ ഞാൻ അത് ചെയ്തു. ' ആമിർ പറഞ്ഞു.

പ്രണയം നിരസിച്ച ആ പെൺകുട്ടി ആരാണെന്ന് വ്യക്തമാക്കിയില്ല

സംവിധായകൻ കേതൻ തന്നെ കാണാൻ വിളിച്ചപ്പോൾ മൊട്ടയടിച്ച തലയുമായാണ് താൻ പോയതെന്നും ആമിർഖാൻ പറഞ്ഞു. ആമിറിനെ കണ്ട അദ്ദേഹം, നിന്റെ മുടി എവിടെ പോയി എന്നും ചോദിച്ചു.

താരം ആ പഴയ പ്രണയകഥയെപ്പറ്റി പറഞ്ഞെങ്കിലും തന്റെ പ്രണയം നിരസിച്ച ആ പെൺകുട്ടി ആരാണെന്ന് വ്യക്തമാക്കിയില്ല.

എന്നാൽ തന്റെ പ്രണയിനി അന്ന് തന്നോട് ചെയ്തത് വളരെ ശരിയായിരുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതേപ്പറ്റി ആമിർ ഖാൻ പറഞ്ഞത് ഇങ്ങനെയാണ്.

" ഒരു പെൺകുട്ടിയുമായി ഞാൻ കുറച്ച് കാലം പ്രണയത്തിൽ ആയിരുന്നു. എന്നാൽ അവൾക്ക് എന്നെ സ്നേഹിക്കാൻ കഴിയുന്നില്ലെന്നും എന്റെ ബന്ധത്തിന് വില നൽകാൻ കഴിയുന്നില്ലെന്നും അവൾക്ക് മനസിലായി.

എന്നിൽ നിന്നും പിരിഞ്ഞു. ഞാൻ ഇന്നുവരെ അവളുടെ ആ തീരുമാനത്തെ ഞാൻ പൂർണ്ണമായും ബഹുമാനിക്കുന്നു."

'ലാൽ സിങ് ഛദ്ദ' എന്ന ചിത്രമാണ് ആമിർ ഖാന്റെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഓഗസ്റ്റ് 11 ന് ചിത്രം തീയറ്ററുകളിൽ എത്തും. അടുത്തിടെയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്.

ആരാധകരിൽ നിന്നും മികച്ച രീതിയിലുള്ള പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ തെലുങ്ക് സൂപർ താരം നാഗ ചൈതന്യ എത്തുന്നുണ്ട്.

നാഗ ചൈതന്യയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് 'ലാൽ സിങ് ഛദ്ദ'. ലോകശ്രദ്ധയാകര്‍ഷിച്ച ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് ആണ് ലാല്‍ സിങ് ഛദ്ദ. 1994ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ടോം ഹാങ്ക്‌സ് ആണ് നായകനായി എത്തിയത്.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X