ചെറുപ്പക്കാരി മതി; രണ്ട് വയസ് കൂടുതലുള്ള ശ്രീദേവിയെ ഒഴിവാക്കിയ ആമിർ; നടന്റെ ഇന്നത്തെ നായികമാരുടെ പ്രായം
ആമിർ ഖാൻ താരമായി വളരുന്ന കാലഘട്ടത്തിൽ ശ്രീദേവി സൂപ്പർ സ്റ്റാറായിരുന്നു. നടിക്കൊപ്പമുള്ള സിനിമ വന്നപ്പോൾ ആമിർ നിരസിക്കുകയാണുണ്ടായത്.
ബോളിവുഡിലെ മിസ്റ്റർ പെർഫെക്ഷനിസ്റ്റാണ് നടൻ ആമിർ ഖാൻ. കഴിഞ്ഞ ദിവസമാണ് നടന് 58 വയസ് പൂർത്തിയായത്. അറുപതിനോടടുത്തിട്ടും ചെറുപ്പക്കാരന്റെ ചുറുചുറുക്കോടെ സിനിമാ ലോകത്ത് തുടരുകയാണ് ആമിർ. ആമിറിന്റെ സിനിമകൾക്ക് എന്നും ആരാധകർ ഉണ്ടായിരുന്നു.
ഷാരൂഖ്, സൽമാൻ എന്നീ സൂപ്പർ സ്റ്റാറുകളുടെ നിരയിലുള്ള താരമാണെങ്കിലും സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ആമിർ വ്യത്യസ്തനായിരുന്നു. കരിയറിൽ തിരക്കേറിയതോടെ ഒരു വർഷം ഒരു സിനിമ എന്ന തീരുമാനത്തിലേക്ക് ആമിറെത്തി.
ഈ സിനിമയുടെ എല്ലാ കാര്യങ്ങളിലും ആമിർ കൈ കടത്തും. തിരക്കഥ മുതൽ കാസ്റ്റിംഗിൽ വരെ ആമിർ ഖാന് സ്വാധീനമുണ്ടാവും. സിനിമയുടെ വിജയ പരാജയം തന്നെയാണ് ബാധിക്കുകയെന്നതിനാലാണ് ആമിർ ഇത്തരമാെരു തീരുമാനമെടുത്തത്. മുൻനിര നായക നടനായി മാറിയ ശേഷം ആമിർ തന്നോടൊപ്പം അഭിനയിക്കുന്ന നടിമാരുടെ കാര്യത്തിൽ വരെ തീരുമാനമെടുത്തിരുന്നു.

മുമ്പൊരിക്കൽ നടി ശ്രീദേവിയോടൊപ്പമുള്ള സിനിമ ആമിർ ഖാൻ നിരസിക്കുകയാണുണ്ടായത്. ആമിർ ഖയാമത് സെ ഖയാമത് തക് എന്ന സിനിമയുടെ വിജയത്തിളക്കത്തിൽ നിൽക്കുമ്പോഴായിരുന്നു ഇത്. തുടക്കക്കാരനായ ആമിർ ഈ സിനിമയിലൂടെ വലിയ തരംഗമുണ്ടാക്കി. അന്ന് ശ്രീദേവി ബോളിവുഡിലെ സൂപ്പർ സ്റ്റാറാണ്. ആമിറിനെയും ശ്രീദേവിയും വെച്ച് ഒരു സിനിമ ചെയ്യാൻ നിർമാതാക്കൾ ആലോചിച്ചു. രണ്ട് പേരും കൂടി ഒരു ഫോട്ടോഷൂട്ടും ചെയ്തു. എന്നാൽ ഈ സിനിമയുടെ ഓഫർ പിന്നീട് ആമിർ നിരസിക്കുകയാണുണ്ടായത്.
തന്റെ ഇരുപതുകളുടെ തുടക്കത്തിലാണ് ആമിറന്നുള്ളത്. ശ്രീദേവിക്ക് ആമിറിനേക്കാളും പ്രായത്തിൽ രണ്ട് വയസ് ശ്രീദേവിക്ക് കൂടുതലാണ്. തങ്ങൾ ജോഡിയായെത്തിയാൽ പ്രേക്ഷകർ സ്വീകരിക്കില്ലെന്നാണത്രെ ആമിർ പറഞ്ഞത്. തന്റെ പ്രായത്തിനൊത്ത നായികമാരെയാണ് ആമിറന്ന് തേടിയത്. എന്നാൽ ശ്രീദേവിയുടെ കരിയറിനെ അതൊന്നും ബാധിച്ചില്ല. സൂപ്പർ ഹിറ്റ് സിനിമകളിലെ നായികയായി ശ്രീദേവി അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കുന്നത് വരെ തുടർന്നു. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവർക്കൊപ്പം ശ്രീദേവി അഭിനയിച്ചിട്ടുണ്ട്.
1996 ൽ ആർമി എന്ന സിനിമയിലും 2018 ൽ സീറോ എന്ന സിനിമയിലും ശ്രീദേവി ഷാരൂഖിനൊപ്പം അഭിനയിച്ചു. 1993 ൽ ചന്ദ്രമുഖി, 1994 ൽ ചാന്ദ് കാ തുക്ഡാ എന്നീ സിനിമകളിൽ സൽമാൽ ഖാനും അഭിനയിച്ചു. 2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടൽ മുറിയിൽ ബാത്ത് ടബ്ബിൽ വീണായിരുന്നു മരണം. ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ഇന്ന് ബോളിവുഡിലെ അറിയപ്പെടുന്ന നടിയാണ്.

ആമിറിന്റെ ഇന്നത്തെ പല നായികമാർക്കും ആമിറിനേക്കാൾ പത്ത് വയസ്സോളം കുറവാണ്. കത്രീന കൈഫ്, കരീന കപൂർ തുടങ്ങിയ നടിമാരെല്ലാം ഇതിന് ഉദാഹരണമാണ്. ലാൽ സിംഗ് ഛദ്ദ എന്ന സിനിമയിൽ ആമിറിന്റെ അമ്മയായി അഭിനയിച്ച മോണ സിംഗ് എന്ന നടിക്ക് നടനേക്കാൾ 17 വയസ് കുറവാണ്.
ഇത് അന്ന് ചർച്ചയായിരുന്നു. പൊതുവേ സൂപ്പർ സ്റ്റാറുകളേക്കാൾ വളരെ ചെറുപ്പമാണ് നായികമാരായി അഭിനയിക്കുന്ന നടിമാർക്ക്. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, രജിനികാന്ത്, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെ നായികമാർക്ക് വലിയ പ്രായ വ്യത്യാസമുണ്ടായിരുന്നു.
ഇളയ മകൾ ഖുശി കപൂറും അഭിനയ രംഗത്തേക്ക് കടക്കുന്നു. ബോളിവുഡിൽ ഇതുവരെയും ശ്രീദേവിയെ പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു നടി വന്നിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. അത്രമാത്രം വ്യത്യസ്തമായ റോളുകൾ ശ്രീദേവിക്ക് ലഭിച്ചു. ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാറായാണ് ശ്രീദേവി അറിയപ്പെടുന്നത്. തെന്നിന്ത്യൻ സിനിമകളിൽ നിന്നുമാണ് ശ്രീദേവി ബോളിവുഡിലേക്ക് കടക്കുന്നത്.


Click it and Unblock the Notifications