ആ സിനിമയ്ക്ക് ശേഷം പുറത്ത് ഇറങ്ങി നടക്കാന്‍ പറ്റാതെ ആയി, വെളിപ്പെടുത്തി ആമിര്‍ ഖാന്‍
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള നടനാണ് ആമിര്‍ ഖാന്‍. 1973 ല്‍ പുറത്ത ഇറങ്ങിയ യാദോം കി ബാരത്ത് എന്ന ചിത്രത്തിലൂടെയാണ് ആമിര്‍ സിനിമയില്‍ എത്തിയത്. എന്നാല്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത് കയാമത് സെ കയാമത് തക് എന്ന ചിത്രത്തിലൂടെയാണ്. ഈ സിനിമയിലൂടെ മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ഈ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ കരിയര്‍ മാറ്റിയത്. ഇപ്പോഴിത സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും വൈറല്‍ ആവുന്നത് ആമിര്‍ ഖാന്റെ ജീവിതം മാറ്റി മറിച്ച ചിത്രത്തെ കുറിച്ചാണ്.ആ സിനിമയ്ക്ക് ശേഷമാണ് പെതുനിരത്തില്‍ നടന് ഇറങ്ങി നടക്കാന്‍ കഴിയാതെ വന്നത്. ആമിര്‍ തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇപ്പോഴിത ആമിര്‍ ഖാന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പഴയ വീഡിയോ വീണ്ടും വൈറല്‍ ആവുകയാണ്.

ബാലതാരമായി സിനിമയില്‍ എത്തിയ ആമിര്‍ഖാന്‍ നായകനായി അരങ്ങേറ്റം കുറിച്ചത് കയാമത് സെ കയാമത് തക് എന്ന ചിത്രത്തിലൂടെയായിരുന്നു. ജൂഹി ചാവ്ല ആയിരുന്നു ചിത്രത്തിലെ നായിക. ഈ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. ഇതോടെ താരമൂല്യം ഉയരുകയായിരുന്നു. കയാമത് സെ കയാമത് തക്കിന് ശേഷം മികച്ച ചിത്രങ്ങള്‍ ആമിര്‍ ഖാനെ തേടി എത്തുകയായിരുന്നു. 1991 ല്‍ പുറത്ത് ഇറങ്ങിയ
ദില് ഹെ കി മാന്‍താ നഹി എന്ന ചിത്രം നടന്റെ താരമൂല്യം വര്‍ധിപ്പിക്കുകയും സൂപ്പര്‍ താരപദവിയില്‍ എത്തിക്കുകയും ആയിരുന്നു. ഹേഷ് ഭട്ടായിരുന്നു സിനിമ സംവിധാനം ചെയ്തത്.
ദില് ഹെ കി മാന്‍താ നഹി എന്ന ചിത്രം പുറത്ത് ഇറങ്ങിയതിന് ശേഷമാണ് താനൊരു താരമാണെന്ന് തിരിച്ചറിഞ്ഞതെന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. ഒരു ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ചിത്രത്തില്‍ താനൊരു തൊപ്പി ഉപയോഗിച്ചിരുന്നു. സിനിമ പുറത്ത് ഇറങ്ങിയതിന് ശേഷം അതുപോലെയുള്ള തൊപ്പികള്‍ ആളുകള്‍ വാങ്ങി ഉപയോഗിച്ചിരുന്നു. അപ്പോഴാണ് താനൊരു നടന്‍ ആയി എന്നൊരു തിരിച്ച് അറിവ് വന്നതെന്നും ആമിര്‍ അഭിമുഖത്തില്‍ പറയുന്നു. സിനിമ പുറത്ത് വന്നതിന് ശേഷം റോഡിലൂടെ ഇറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായിരുന്നു എന്നും ആമിര്‍ പറഞ്ഞു. എനിക്ക് ഒരു കാര്‍ ഉണ്ടായിരുന്നില്ല. ഞാന്‍ ഓട്ടോറിക്ഷയിലോ ബസിലോ യാത്ര ചെയ്യുമായിരുന്നു, പക്ഷേ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എനിക്ക് കഴിഞ്ഞില്ല. അതിനാല്‍ ഞാന്‍ എന്റെ അമ്മാവനോട് നിങ്ങളുടെ കാര്‍ കടം വാങ്ങി. എനിക്ക് എവിടെയെങ്കിലും പോകണം, ഞാന്‍ പോകുന്നിടത്തെല്ലാം ആളുകളുണ്ട്, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോയ വര്‍ഷമായിരുന്നു ആമീര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും നിയമപരമായി വേര്‍പിരിയുന്നത്. 15ാം വിവാഹവാര്‍ഷികത്തിന് പിന്നാലെയായിരുന്നു വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഒരു വാര്‍ത്ത കുറിപ്പിലൂടെയാണ് വിവാഹമോചനത്തെ കുറിച്ച് ഔദ്യോഗിമായി പ്രഖ്യാപിച്ചത്.''തങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണ്. ഭര്‍ത്താവ്-ഭാര്യ എന്നീ സ്ഥാനങ്ങള്‍ ഇനി ഇല്ല. വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഏറെനാളായി ഉണ്ടായിരുന്നു. ഇപ്പോഴാണ് അതിന് ഉചിതമായ സമയമായത്. മകന്‍ ആസാദിന് നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളുമെന്നും ഒരുമിച്ച് തന്നെ കുഞ്ഞിനെ വളര്‍ത്തുമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഒന്നിച്ച് തന്നെ ചിത്രങ്ങള്‍ക്കായും പാനി ഫൗണ്ടേഷനായും വീണ്ടും പ്രവര്‍ത്തിക്കുമെന്നും വിവാഹമോചനം അവസാനമല്ല, പുതിയ ജീവിതത്തിന്റെ തുടക്കമാണെന്നന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. പ്രേക്ഷകര്‍ ഏറെ ഞെട്ടലോടെയാണ് വിവാഹമോചനത്തെ കുറിച്ച് കേട്ടത്. വേര്‍പിരിഞ്ഞതിന് ശേഷവും അടുത്ത സൗഹൃദമാണ് ഇരുവരും കാത്തുസൂക്ഷിക്കുന്നത്.


Click it and Unblock the Notifications











