For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യ കരിയറിൽ സജീവമല്ലാത്തതിന് കാരണം മകൾ ആരാധ്യയാണ്, കാരണം തുറന്ന് പറഞ്ഞ് അഭിഷേക് ബച്ചൻ

  |

  സിനിമ കോളങ്ങളിലും സോഷ്യൽ മീഡിയയിലും ഏറ്റവും കൂടുതൽ ചർച്ചയാവുന്ന പേരാണ് നടി ഐശ്വര്യ റായി ബച്ചന്റേത്. താരത്തിന്റെ ചെറിയ വിശേങ്ങൾ പോലും വലിയ വാർത്തയാകാറുണ്ട് താരത്തെ ചുറ്റിപ്പറ്റി നിരവധി ഗോസിപ്പ് കഥകളും പ്രചരിക്കാറുണ്ട്. എന്നാൽ ഇതിനോടൊന്നും നടി പ്രതികരിക്കാറില്ല. ഗോസിപ്പ് കോളങ്ങളിൽ കഥകൾ പ്രചരിക്കുമ്പോഴും തന്റെ ജീവിതവുമായി മുന്നോട്ട് പോകുകയാണ് ആഷ്. ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന സെലിബ്രിറ്റിയാണ് ഐശ്വര്യ റായി.

  ഓണം ആഘോഷിക്കാനായി ശ്രീനിലയിൽ വേദിക, സഞ്ജനയ്ക്കും ശീതളിനും സംഭവിച്ചത്, ടെൻഷനടിച്ച് പ്രതീഷ്...

  അതേസമയം ഗോസിപ്പ് വാർത്തകളോടും നെഗറ്റീവ് കമന്റുകളോടും ഐശ്വര്യ പ്രതികരിക്കാറില്ലെങ്കിലും ഭർത്താവ് അഭിഷേക് ബച്ചൻ രംഗത്ത് എത്താറുണ്ട്. തുടക്കത്തിൽ ഇത്തരം വാർത്തകളോട് അഭിഷേകും മൗനം പാലിച്ചിരുന്നു. എന്നാൽ ഇത് പരിധി വിടാൻ തുടങ്ങിയപ്പോഴാണ് താരം ശക്തമായി പ്രതികരിച്ച് തുടങ്ങിയത്. ബേളിവുഡിലെ പവർഫുൾ കപ്പിൾസ് എന്നാണ് താരങ്ങളെ അറിയപ്പെടുന്നത്.

  വീടുകളുടെ വാടക കൊണ്ടാണ് ചേട്ടത്തിയും മോളും ജീവിക്കുന്നത്, കലാഭവൻ മണിയുടെ സഹോദരന്റെ പഴയ അഭിമുഖം...

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഐശ്വര്യയുടെ കരിയറിനെ കുറിച്ചുള്ള അഭിഷേക് ബച്ചന്റെ വാക്കുകളാണ്. മകൾ ജനിച്ചതിന് ശേഷമാണ് ഐശ്വര്യ സിനിമ വിട്ടതെന്നാണ് താരം പറയുന്നത്. ആരാധ്യയുടെ സൂപ്പർ മദറാണ് ഐശ്വര്യയെന്നും അഭിഷേക് ബച്ചൻ പറയുന്നു. ഇതിനോടൊപ്പം തന്നെ നടിക്ക് നേരിടേണ്ടി വരുന്ന മാധ്യമ വിചാരണകളെ കുറിച്ചും അഭിഷേക് രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നുണ്ട്. വോഗ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ...

  ഐശ്വര്യ അമ്മയായതോടെയാണ് കരിയറിൽ നിന്ന് പിന്നോട്ട് പോകുന്നത്. ആരാധ്യയുടെ സപ്പർ മദറാണ് ഐശ്വര്യ. മകളുടെ എല്ലാ കാര്യങ്ങളും നോക്കുന്നതും ചെയ്തു കൊടുക്കുന്നതും ഐശ്വര്യ തന്നെയാണെന്നും അഭിഷേക് ബച്ചൻ അഭിമുഖത്തിൽ പറയുന്നു. കൂടാതെ മകൾ ജനിച്ചതിന് തൊട്ട് പിന്നാലെ ഐശ്വര്യയുടെ ശരീരത്തെ കുറിച്ച് പ്രചരിച്ച വാർത്തകളെ കുറിച്ചും അഭിഷേക് ബച്ചൻ പറയുന്നുണ്ട്. മകൾ ജനിച്ചതിന് ശേഷം ഐശ്വര്യയുടെ ശരീരഭാരം വർധിച്ചതിനെ കുറിച്ച് മോശമായ രീതിയിൽ വാർത്ത പ്രചരിച്ചിരുന്നു. ഇത് തന്നെ അസ്വസ്ഥനാക്കിയിരുന്നു. എന്നാൽ ഇതൊന്നും ഐശ്വര്യ കാര്യാമായി എടുത്തിരുന്നില്ല. തന്നെ ആശ്വസിപ്പിക്കുകയാണ് ചെയ്തതെന്നും അഭിഷേക് ബച്ചൻ അഭിമുഖത്തിൽ പറയുന്നു.

  മകളോടൊപ്പമുള്ള ഓരോ നിമിഷവും ഐശ്വര്യ വലിയ ആഘോഷമാക്കുകയാണ്. മകൾ ജനിച്ചതിന് ശേഷം മറ്റൊരു കാര്യത്തിനും സമയം ലഭിക്കുന്നില്ലെന്നാണ് മുമ്പെരിക്കൽ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞിരുന്നു. തന്റെ എല്ലാസമയവും മകൾക്കൊപ്പം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും നടി 2018 ൽ വോഗ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മകൾ ജനിച്ചതിന് ശേഷം ഐശ്വര്യയുടെ ജീവിതം ആരാധ്യയെ ചുറ്റിപ്പറ്റിയായിരുന്നു. അധികം പൊതുവേദികളിൽ പോലും താരം പ്രത്യക്ഷപ്പെട്ടിരുന്നില്ല. സോഷ്യൽ മീഡിയയിലും സജീവമായിരുന്നില്ല താരം. ആരാധ്യയ്ക്കൊപ്പമായിരുന്നു ഫാഷൻ ഷോകളിൽ പോലും ഐശ്വര്യ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇത് വലിയ വിമർശനങ്ങൾ സൃഷ്ടിച്ചിരുന്നു. 2019 നംവബർ 16 ന് ആയിരുന്നു ഐശ്വര്യ റായി ബച്ചനും അഭിഷേക് ബച്ചനും ആരാധ്യ ജനിക്കുന്നത്.

  ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

  സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് നടൻ അഭിഷേക് ബച്ചനുമായുള്ള ഐശ്വര്യ റായിയുടെ വിവാഹം നടക്കുന്നത്. കല്യാണത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു ആഷ്. ഇത് ആരാധകരെ എറെ സങ്കടത്തിലാഴ്ത്തിയിരുന്നു. പിന്നീട് മകൾ ആരാധ്യ മുതിർന്നതിന് ശേഷമാണ് ഐശ്വര്യ സിനിമയിൽ എത്തിയത്. അതും സജീവമായിരുന്നില്ല. ഒരു ഇടവേളയ്ക്ക് ശേഷം ആഷ് വീണ്ടും തെന്നിന്ത്യയിൽ എത്തിയിരിക്കുകയാണ്. ഗുരു മണിരത്നത്തിന്റെ ചിത്രമായ 'പൊന്നിയിൻ സെൽവനിലൂടെയാണ് കോളിവുഡിലേയ്ക്ക് മടങ്ങി എത്തിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളിലായി പുറത്ത് ഇറങ്ങുന്ന ചിത്രത്തിൽ ഇരട്ട ഗെറ്റപ്പിലാണ് നടി എത്തുന്നത്. ഐശ്വര്യയ്ക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

  Read more about: aishwarya rai bachchan
  English summary
  When Abhishek Bacchan Opens Up How Aishwarya's Career Backseated After Becoming A Mom
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X