For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യ റായിയ്ക്ക് മുന്‍പ് 10 മാസത്തോളം അഭിഷേക് മറ്റൊരു പ്രണയത്തിലായിരുന്നു; പ്രണയകഥ വീണ്ടും വൈറൽ

  |

  അഭിഷേക് ബച്ചനും ഭാര്യയും നടിയുമായ ഐശ്വര്യ റായി ബച്ചനും ഇന്ത്യന്‍ സിനിമാലോകത്തിന് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ്. 2007 ല്‍ ഇരുവരുടെയും വിവാഹം ഇന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. ഇടക്കാലത്ത് ഇരുവരും വേര്‍പിരിയുന്നതായി ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും വാര്‍ത്തയില്‍ സത്യമില്ലെന്ന് താരങ്ങള്‍ തന്നെ തെളിയിച്ചു.

  ഐറ്റം ഡാൻസ് കോസ്റ്റ്യൂമിൽ നടി വാണി കപൂർ, ലേശം ഹോട്ട് ലുക്കിലുള്ള നടിയുടെ ചിത്രങ്ങൾ വൈറലാവുന്നു

  ഇപ്പോഴിതാ ഐശ്വര്യ റായിയ്ക്ക് മുന്‍പ് ദീപാനിത എന്ന നടിയുമായി അഭിഷേക് ഡേറ്റിങ്ങില്‍ ആയിരുന്നെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. അന്ന് മാധ്യമങ്ങള്‍ വലിയ ആഘോഷമാക്കാതെ പോയ പ്രണയകഥ വര്‍ഷങ്ങള്‍ക്കിപ്പുറം ചര്‍ച്ചയാവുകയാണ്. വിശദമായി വായിക്കാം...

  അഭിഷേക് ബച്ചനൊപ്പും ഒരുമിച്ച് പുറത്ത് പോവുന്നതിന് മുന്‍പ് വരെ ദീപാനിത നടി ബിപാഷ ബസുവിന്റെ റൂമേറ്റ് കൂടി ആയിരുന്നു. 'അഫയേഴ്‌സ് ഓഫ് ബോളിവുഡ് സ്റ്റാര്‍സ്' എന്ന സുമിത് ജോഷിയുടെ പുസ്തകത്തില്‍ പുറംലോകം അധികം ചര്‍ച്ചയാക്കത്തതും അല്ലാത്തുമായ പ്രണയബന്ധങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അഭിഷേക് ബച്ചന് ദീപാനീതയെ പരിചയപ്പെടുത്തി കൊടുത്തത് സോണലി ബിന്ദ്രയാണെന്ന് പറയപ്പെടുന്നുണ്ട്. അഭിഷേകിന് സ്ത്രീകളോടുള്ള ആദരവ് ദീപാനിതയില്‍ മതിപ്പ് ഉളവാക്കിയപ്പോള്‍ നടിയുടെ ലാളിത്യവും വ്യക്തതയും അഭിഷേകിലും ആകര്‍ഷണമായി.

  അഭിഷേക് ബച്ചന്‍ തന്നെയാണ് ഈ പ്രണയത്തിന് മുന്‍കൈ എടുത്തതെന്നാണ് അറിയുന്നത്. ഏകദേശം പത്ത് മാസത്തോളം ഇത് നീണ്ട് പോവുകയും ചെയ്തിരുന്നു. എങ്കിലും അതിനുള്ളില്‍ എല്ലാം അവസാനിച്ചു. മുന്‍പ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ദിപാനിത ഇതേ കുറിച്ച് തുറന്ന് പറച്ചില്‍ നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു. 'കടന്ന് പോയ സമയത്തിന് എന്റെ ജീവിതത്തില്‍ യാതൊരു പ്രധാന്യവുമില്ല. എല്ലാം ശൂന്യമാണ്. അഭിഷേകുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഒരു വിശദീകരണമോ സ്ഥീരികരണമോ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല' എന്നുമാണ് ദീപാനിത പറയുന്നത്.

  അഭിഷേക് ബച്ചനും ഈ ബന്ധം പുറംലോകം അറിയാനോ ശ്രദ്ധിക്കപ്പെടാനോ ആഗ്രഹിച്ചിരുന്നില്ല. കാരണം അക്കാലത്ത് അഭിഷേക് തന്റെ കരിയറിന്റെ ഏറ്റവും മോശം സമയത്ത് നില്‍ക്കുകയായിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെക്കാളും പ്രൊഫഷണല്‍ ജീവിതത്തെ കുറിച്ച് സംസാരിക്കാന്‍ ആയിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. അദ്ദേഹം ഒരിക്കലും നല്ലൊരു സുഹൃത്ത് പോലും ആയിരുന്നില്ലെന്നാണ് നടി പറയുന്നത്. ദീപാനിതയുമായി പ്രണയത്തിലായിരിക്കുന്ന കാലത്ത് തന്നെ അഭിഷേക് ബച്ചന്‍ നടത്തിയൊരു പാര്‍ട്ടിയിലേക്ക് നടിയെ ക്ഷണിച്ചിരുന്നില്ല. ഇക്കാര്യം ഒരുപാട് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിട്ടുള്ള കാര്യമായിരുന്നു. ആ പാര്‍ട്ടിയിലേക്ക് ഐശ്വര്യ റായിയെ ക്ഷണിക്കുകയും അഭിഷേക് ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചതും പ്രസംശകള്‍ കൊണ്ട് മൂടിയതും ഐശ്വര്യയെ ആയിരുന്നു.

  ഇത് കണ്ട ബിപാഷ ബസുവാണ് അഭിഷേകും ഐശ്വര്യയും തമ്മില്‍ അടുപ്പമുണ്ടെന്നുള്ള കാര്യം ദീപാനിതയെ അറിയിക്കുന്നത്. ദീപാനിതയെ കുറിച്ച് മാത്രമല്ല ഐശ്വര്യ റായിയുമായിട്ടുള്ള വിവാഹത്തിനും ഏറെ മുന്‍പ് നടി റാണി മുഖര്‍ജിയും അഭിഷേകും തമ്മിലുള്ള അടുപ്പത്തെ കുറിച്ചാണ് വാര്‍ത്തകള്‍ പ്രചരിച്ചിട്ടുള്ളത്. ഒരിക്കല്‍ റാണി തന്നെ അഭിഷേകിന്റെ സുഹൃത്ത് ആയിരുന്നതിനെ കുറിച്ചും വിവാഹത്തിന് ക്ഷണിക്കാത്തതിനെ കുറിച്ചും പറഞ്ഞിരുന്നു. 'അതേ കുറിച്ച് പറയാന്‍ അഭിഷേകിനെ സാധിക്കുകയുള്ളു. ഒരു വ്യക്തി അവരുടെ വിവാഹത്തിന് ക്ഷണിക്കാതെ ഇരുന്നാല്‍ നമ്മളുമായി ആ വ്യക്തിയ്ക്കുള്ള ബന്ധം എവിടെയാണ് നില്‍ക്കുന്നതെന്ന് മനസിലാവും.

  സീരിയൽ ലൊക്കേഷനിൽ നിന്നും ആദ്യം കണ്ടു; രജിസ്റ്റർ മ്യാരേജ് ആയിരിക്കും, വിവാഹത്തെ കുറിച്ച് ചന്ദ്ര ലക്ഷ്മൺ

  ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

  ചിലപ്പോള്‍ നമ്മള്‍ സുഹൃത്തുക്കളാണെന്ന് കരുതുകയും എന്നാല്‍ പറ്റിക്കപ്പെടുകയും ചെയ്‌തേക്കാം. ഒരു പക്ഷേ സെറ്റുകളില്‍ കാണുന്ന സഹനടന്‍ എന്ന നിലയിലേക്ക് പരിമിതപ്പെടുത്തുകയും ചെയ്‌തേക്കാം. എന്തൊക്കെ ആയാലും അതിലൊന്നും ഒരു കുഴപ്പവുമില്ല. ഞങ്ങള്‍ സഹതാരങ്ങള്‍ മാത്രമാണെന്നും സുഹൃത്തുക്കള്‍ അല്ലെന്നും ഇതിലൂടെ വളരെ വ്യക്തമായി അറിയാം. മാത്രമല്ല വിവാഹത്തിന് ഒരാളെ ക്ഷണിക്കുന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. നാളെ ഞാനാണ് വിവാഹം കഴിക്കുന്നതെങ്കിലും അന്നേരം ക്ഷണിക്കാന്‍ വേണ്ടി കുറച്ച് പേരെ മാത്രമായിരിക്കും തിരഞ്ഞെടുക്കുക എന്നും റാണി പറയുന്നു.

  English summary
  When Abhishek Bachchan Dated Dipannita Sharma For 10 Months Before Aishwarya Rai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X