ഐശ്വര്യക്കൊപ്പം ഫോട്ടോ; ആശങ്കപ്പെട്ട് അഭിഷേക്; അന്ന് താരങ്ങൾക്കിടയിൽ നടന്നത്; ഫോട്ടോ​ഗ്രാഫർ

ബോളിവുഡ‍ിലെ പ്രിയ താര ദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും. 2007 ൽ വിവാഹിചരായ ഇരുവരുടെയും ജീവിതത്തിൽ ഇക്കാലയളവിനി‌ടെ വന്ന മാറ്റങ്ങൾ ഏറെയാണ്. സൗന്ദര്യ റാണിയായി കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കവെയാണ് ഐശ്വര്യ അഭിഷേകിനെ വിവാഹം ചെയ്യുന്നത്. താരമൂല്യം നോക്കിയാൽ ഐശ്വര്യക്ക് താഴെയാണ് അഭിഷേക്. എന്നാൽ ഇതൊന്നും ഇവരുടെ വിവാഹ ബന്ധത്തെ ബാധിച്ചില്ല. ഇന്ത്യയിലെ തന്നെ പ്രബലമായ കുടുംബത്തിലേക്കാണ് ഐശ്വര്യ റായ് അഭിഷേകിനെ വിവാഹം കഴിച്ചെത്തിയത്.

ബച്ചൻ കുടുംബത്തിലേക്കുള്ള ഐശ്വര്യയുടെ കടന്ന് വരവ് ഏറെ ചർച്ചയായി. ഐശ്വര്യ അഭിനയ രം​ഗം വിടുമോ എന്ന് വരെ ആരാധകർ ഭയന്നു. പൊതുവെ യാഥാസ്ഥിതികരാണ് ബച്ചൻ കുടുംബം. അതുകൊണ്ടാണ് ആരാധകർക്ക് ഇങ്ങനെയാെരു ആശങ്ക വന്നത്. എന്നാൽ വിവാഹശേഷവും നടി സിനിമാ രംഗത്ത് സജീവമായിരുന്നു. പക്ഷെ മകൾ ആരാധ്യ പിറന്ന ശേഷം സിനിമകളുടെ എണ്ണം കുറച്ചു. അമ്മയായ ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ ഐശ്വര്യ അഭിനയിച്ചി‌ട്ടുള്ളൂ.

Abhishek Bachchan, Aishwarya Rai

അഭിഷേകും ഐശ്വര്യ റായും ആദ്യമായി ഒരുമിച്ച് ഫോട്ടോഷൂട്ട് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫർ ദബ്ബു രത്നാനി. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ധായ് അക്ഷർ പ്രേം കീ എന്ന സിനിമയ്ക്ക് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിനെക്കുറിച്ചാണ് ദബ്ബൂ രത്നാനി സംസാരിച്ചത്. സ്വിറ്റ്സർലന്റിൽ വെച്ചാണ് ഫോട്ടോ എടുത്തത്. അഭിഷേക് അന്ന് പുതുമുഖമാണ്. എങ്ങനെയാണ് ഒരു പെൺകുട്ടിക്കൊപ്പം പോസ് ചെയ്യുക? ഇതിന് മുമ്പ് താനിങ്ങനെ ചെയ്തിട്ടില്ല എന്ന് അഭിഷേക് പറഞ്ഞിരുന്നെന്ന് ഫോട്ടോ​ഗ്രാഫർ ഓർത്തു.

അഭിഷേക് ഒരു ജെന്റിൽമാനാണ്. ഒരു പെൺകുട്ടിക്കൊപ്പം ആദ്യമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെ മടി ന‌ടനുണ്ടായിരുന്നു. ആദ്യ ദിവസത്തെ ഷൂട്ടിന് ശേഷം അഭിഷേക് കംഫർട്ടബിൾ ആയെന്നും ദബ്ബൂ രത്നാനി ഓർത്തു. ധായ് അക്ഷർ പ്രേം കീ, കുച്ച് നാ കഹോ, ബണ്ടി ഓർ ബബ്ലി, ​ഗുരു, ധൂം 2, രാവണൻ എന്നീ സിനിമകളിൽ ഐശ്വര്യയും അഭിഷേകും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Abhishek Bachchan, Aishwarya Rai

ഒരുമിച്ച് അഭിനയിക്കവെയാണ് അഭിഷേകും ഐശ്വര്യയും അടുക്കുന്നതും ഈ ബന്ധം പിന്നീട് വിവാഹത്തിലെത്തുന്നതും. വിവാഹത്തിന് ശേഷം കരിയറിനൊപ്പം തന്റെ തന്റെ കുടുംബത്തിലേക്കും ശ്രദ്ധ നൽ‌കാൻ ഐശ്വര്യ റായ് ശ്രമിക്കുന്നു. ഐശ്വര്യ കുടുംബജീവിതത്തിന് നൽകുന്ന പ്രാധാന്യത്തെക്കുറിച്ച് അഭിഷേക് നേരത്തെ സംസാരിച്ചിട്ടുണ്ട്.

നടി കുടുംബ കാര്യങ്ങൾ നോക്കുന്നത് കൊണ്ടാണ് തനിക്ക് കരിയറിൽ ശ്രദ്ധ നൽകാൻ സാധിക്കുന്നതെന്ന് അഭിഷേക് അടുത്തിടെ പറഞ്ഞിട്ടുണ്ട്.
അതേസമയം അഭിഷേകിന്റെ വിവാഹ ജീവിതത്തിൽ അസ്വാരസ്യങ്ങളുണ്ടെന്ന് സൂചനയുണ്ട്. അഭിഷേകിന്റെ വീട്ടുകാരുമായി ഐശ്വര്യക്ക് പ്രശ്നങ്ങളുണ്ടെന്നാണ് സൂചന. ഇതിന് നിരവധി തെളിവുകളും സോഷ്യൽ മീഡിയ നിരത്തുന്നുണ്ട്. പൊതുവേദികളിൽ കുടുംബം തമ്മിലുള്ള അകൽച്ച പ്രകടമാണെന്ന് ആരാധകർ പറയുന്നു. ​

ഗോസിപ്പുകളോട് താര കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭർത്താവിന്റെ വീട്ടുകാർക്കൊപ്പം അപൂർവമായെ ഇപ്പോൾ ഐശ്വര്യയെ കാണാറുള്ളു. അഭിഷേകിന്റെ അമ്മ ജയ ബച്ചനിൽ നിന്നും സഹോദരി ശ്വേത ബച്ചനിൽ നിന്നുമാണ് ഐശ്വര്യ റായ് കൂടുതൽ അകലം പാലിക്കുന്നത്. മകൾ ആരാധ്യക്കൊപ്പമാണ് മിക്കപ്പോഴും പൊതുവേദികളിൽ ഐശ്വര്യ കാണാറുള്ളത്.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X