ഐശ്വര്യ റായി തന്നെ പോലെയല്ലെന്ന് അഭിഷേക് , കാരണം...ഭാര്യയുടെ പദവിയെ കുറിച്ച് ജൂനിയർ ബച്ചൻ
സിനിമയെക്കാളും കുടുംബത്തിന് പ്രാധാന്യം കൊടുക്കുന്ന ആളാണ് അഭിഷേക് ബച്ചൻ. കുടുംബത്തിനോടൊപ്പം ഇരിക്കാൻ താരം സമയം കണ്ടെത്താറുണ്ട്. ആഘോഷങ്ങളെല്ലാം ഭാര്യ ഐശ്വര്യയ്ക്കും മകൾ ആരാധ്യയ്ക്കുമൊപ്പമാണ് നടൻ ചെലവഴിക്കുന്നത്. നല്ല കുടുംബനാഥൻ എന്നതിൽ ഉപരി മികച്ച ഭർത്താവും നല്ല ഭർത്താവും ആണ്. ഐശ്വര്യയെ പിന്തുണച്ച് താരം എപ്പോഴും രംഗത്ത് എത്താറുണ്ട്. ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്ന ഭർത്താവ് കൂടിയാണ് അഭിഷേക് ബച്ചൻ. ഐശ്വര്യ റായിയെ വിവാഹം കഴിച്ചതിന് ശേഷം നടനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ആഷ് അഭിനയം നിർത്താൻ കാരണം ജൂനിയർ ബച്ചൻ ആണെന്നായിരുന്നു ആരാധകർ ധരിച്ചത്.
2007 ൽ ആയിരുന്നു ഐശ്വര്യയും അഭിഷേകും വിവാഹിതരാവുന്നത്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ആഷ് വിവാഹിതയാവുന്നത്. കല്യാണത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു ഐശ്വര്യ. ഇത് ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു, മകൾ ജനിച്ചതിന് ശേഷം ബോളിവുഡിൽ നിന്ന് പൂർണ്ണമായി മാറി നിൽക്കുകയായിരുന്നു. ആരാധ്യ ബച്ചൻ മുതിർന്നതിന് ശേഷമായിരുന്നു നടി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. മകൾക്കൊപ്പമായിരുന്നു ആഷ് അധികവും പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.

അഭിഷേക് സിനിമയിൽ എത്തിയപ്പോൾ തന്നെ ഐശ്വര്യ ബോളിവുഡിലെ മിന്നും താരമായിരുന്നു. എന്നാൽ ആഷിന്റെ താരമൂല്യം ഒരിക്കൽ പോലും ഇവരുടെ കുടുംബജീവത്തെ ബാധിച്ചിരുന്നില്ല. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ആഷിനെ കുറിച്ച് ജൂനിയർ ബച്ചൻ പറഞ്ഞ വാക്കുകളാണ്. ഭാര്യയിൽ അഭിമാനിക്കുന്ന ഭർത്താവ് ആണ് താൻ എന്നാണ് അഭിഷേക് ബച്ചൻ പറയുന്നത്. കൂടാതെ പൊതുവേദികളിലും ഐശ്വര്യയെ പുകഴ്ത്താറുണ്ട്.

ഇപ്പോഴിത ബോളിവുഡ് കോളങ്ങളിൽ വൈറൽ ആകുന്നത് ഐശ്വര്യയെ കുറിച്ച് അഭിഷേക് ബച്ചൻ പറഞ്ഞ വാക്കുകളാണ്. തന്നെക്കാളും ജനപ്രീതി കൂടുതൽ ഐശ്വര്യക്കാണെന്നാണ് താരം പറയുന്നത്. ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ''അവൾ എന്നെപ്പോലെ ജനപ്രിയയല്ല, അവൾ കൂടുതൽ ജനപ്രിയയാണ്. അവൾ എന്നെക്കാൾ വലിയ താരമാണ്. അതിൽ എനിക്ക് വളരെ സന്തോഷവും അഭിമാനവുമുണ്ടെന്നാണ് അഭിഷേക് ബച്ചൻ പറയുന്നത്.

മറ്റൊരിക്കൽ നടി സിനിമയിൽ നിന്ന് മാറി നിന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. ഐശ്വര്യയുടെ തീരുമാനമായിരുന്നു അതെന്നാണ് അഭിഷേക് ബച്ചൻ പറഞ്ഞത്. അഭിനയത്തിന് ഇടവേള നൽകി മകളെ വളർത്തുന്ന പൂർണ്ണ ഉത്തരവാദിത്വം ഐശ്വര്യ ഏറ്റെടുക്കുകയായിരുന്നു. വിവാഹത്തിന് ശേഷം താൻ ഒരു നടനെന്ന് നിലയിൽ വളർന്നതിന് പിന്നിൽ ഐശ്വര്യ ആണ്. 'നിങ്ങൾ അഭിനയിക്കൂ, ആരാധ്യയുടെ കാര്യം ഞാൻ നോക്കാമെന്ന് ഐശ്വര്യ പറഞ്ഞിരുന്നു. അതുകൊണ്ട് ഇന്ന് ഞാൻ പുറത്ത് പോയി സ്വതന്ത്രമായി അഭിനയിക്കുന്നു. ഭർത്താക്കന്മാരോട് ഇങ്ങനെ പറയുന്ന എണ്ണമറ്റ അമ്മമാരുണ്ട്, അവരോട് നിങ്ങൾ നന്ദിയുള്ളവരായിരിക്കണം. 'വരൂ, നമുക്ക് 50-50 ഉത്തരവാദിത്തം വഹിക്കാം' എന്ന് പറയാൻ അവർക്ക് എല്ലാ അവകാശവുമുണ്ട്. ആ ഒരു കാഴ്ചപ്പാടിൽ," നടൻ പറഞ്ഞു.
Recommended Video

ഒരു ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായി വീണ്ടും തെന്നിന്ത്യൻ സിനിമയിലേയ്ക്ക് മടങ്ങി എത്തുകയാണ്. മണിരത്നത്തിന്റെ ചിത്രമായ പൊന്നിയൻ സെൽവനിലൂടെയാണ് നടി എത്തുന്നത്. തെന്നിന്ത്യയിലെ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് ആഷ് എത്തുന്നത്. രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രം റിലീസ് ചെയ്യുക. ആദ്യഭാഗത്തിന്റെ ഫസ്റ്റ്ലുക്ക പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഐശ്വര്യ റായിയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് ചെയ്തത്. ഐശ്വര്യയ്ക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.


Click it and Unblock the Notifications