ഐശ്വര്യ റായി എന്താണ് അഭിഷേകിന് ഉമ്മ കൊടുക്കാത്തേ? അഭിമുഖത്തിനിടെ നടിയുടെ ചോദ്യത്തിന് താരങ്ങളുടെ മറുപടി
ലോകസുന്ദരി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുകളിലായി. ഇപ്പോഴും ഇരുവരും തമ്മിലുള്ള പ്രണയത്തെ കുറിച്ചും മറ്റ് വിശേഷങ്ങളുമൊക്കെ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ലോക്ഡൗണില്‍ ഇരുവരുടെയും പഴയ അഭിമുഖങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടും വര്‍ഷങ്ങള്‍ക്ക് മുന്‍പ് താരദമ്പതിമാര്‍ ഒന്നിച്ചെത്തിയ പരിപാടിയിലെ ചില രംഗങ്ങളാണ് ശ്രദ്ധേയമാവുന്നത്.
2009 ലാണ് ഓര്‍ഫ് വിന്‍ഫ്രിയ്‌ക്കൊപ്പമുള്ള അഭിമുഖത്തില്‍ അഭിഷേകും ഐശ്വര്യയും പങ്കെടുക്കുന്നത്. ഇരുവരുടെയും വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ചര്‍ച്ചകള്‍ നടക്കുന്ന സമയത്തായിരുന്നു അത്. 'കരിയറില്‍ ഒത്തിരി വിജയങ്ങള്‍ സ്വന്തമാക്കിയ ഐശ്വര്യ റായി ഹോളിവുഡിലടക്കം അഭിനയിച്ച് കഴിഞ്ഞു. എന്നിട്ടും അഭിഷേകിനൊപ്പം പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ചുംബനം നല്‍കാത്തത് എന്താണെന്നായിരുന്നു ഓര്‍ഫിന്റെ ഒരു ചോദ്യം.

ചിരിച്ച് കൊണ്ടാണ് ഈ ചോദ്യത്തെ ഐശ്വര്യ സ്വാഗതം ചെയ്തത്. ബേബി എനിക്കൊന്ന് തരൂ എന്ന് അഭിഷേകിനോട് പറഞ്ഞതോടെ താരം ഐശ്വര്യയുടെ കവിളില്‍ ചുംബിച്ചു. എല്ലാവരും ഇത് കണ്ട് ചിരിക്കുകയാണ് ചെയ്തത്. 'പടിഞ്ഞാറന്‍ രാജ്യങ്ങളെ പോലെ ഇന്ത്യയില്‍ ക്യാമറയ്ക്ക് മുന്നിലാണെങ്കിലും ഇങ്ങനെ ചെയ്യാറില്ലെന്നാണ് അഭിഷേക് മറുപടിയായി പറഞ്ഞത്. ഇത് ആളുകള്‍ സ്വീകരിക്കുമോ ഇല്ലയോ എന്നതല്ല, അതിന്റെ ആവശ്യമില്ല. ഇന്ത്യയിലെ ഒട്ടുമിക്ക പ്രേക്ഷകരും ഇതൊരു ആവശ്യമായി കരുതുന്നില്ല.
ലോകസുന്ദരിയായ ഐശ്വര്യ റായിയുടെ കിടിലൻ ഫോട്ടോസ്, വർഷങ്ങൾക്ക് ശേഷവും സുന്ദരിയായി നടി
Recommended Video
ഇന്ത്യയില്‍ പ്രണയരംഗം ഒരുക്കുകയാണെങ്കില്‍ ഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നു. അവര്‍ ഇഷ്ടത്തിലാവുന്നു. ആ സ്‌നേഹം പ്രകടിപ്പിക്കാന്‍ വേണ്ടി ചുംബനം നല്‍കും. പിന്നാലെ ഒരു പാട്ട് വരും. അവരുടെ ഏറ്റവും സ്വകാര്യമായ നിമിഷം ആണെങ്കിലും പെട്ടെന്ന് മലനിരകള്‍ക്കിടയിലൂടെ ഡാന്‍സ് കളിച്ചും പാട്ട് പാടിയും നടക്കുന്നതാണ് പിന്നെ കാണിക്കുക എന്നും താരം പറയുന്നു.


Click it and Unblock the Notifications