അവളൊരിക്കലും പൊട്ടിത്തെറിക്കുന്നത് ഞാൻ കണ്ടിട്ടില്ല; വിവാഹേതര ബന്ധമെന്ന ഗോസിപ്പിനിടെ ചർച്ചയായി വാക്കുകൾ
ബോളിവുഡിൽ സജീവ ചർച്ചയായി മാറിയിരിക്കുകയാണ് ഐശ്വര്യ റായുടെയും അഭിഷേക് ബച്ചന്റെയും വിവാഹ ജീവിതം. ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന് ഏറെ നാളായി തുടരുന്ന ഗോസിപ്പാണ്. അഭ്യൂഹങ്ങൾ സത്യമാണെന്ന് തോന്നിക്കുന്ന ഒട്ടേറെ സംഭവങ്ങൾ അടുത്ത കാലത്തുണ്ടായി. ഐശ്വര്യയെയും അഭിഷേകിനെയും സന്തോഷത്തോടെ പൊതുവേദികളിൽ കണ്ടിട്ട് ഏറെക്കാലമായി. മകൾക്കൊപ്പമാണ് ഐശ്വര്യ ഇന്ന് കൂടുതൽ സമയവും ചെലവഴിക്കുന്നത്.
വിവാഹമോചന അഭ്യൂഹങ്ങൾ വന്നതോടെ അഭിഷേക് സോഷ്യൽ മീഡിയയിൽ കമന്റ് ബോക്സ് ഓഫ് ചെയ്യുകയുമുണ്ടായി. എന്താണ് ദമ്പതികൾക്കിടയിൽ പ്രശ്നമായതെന്ന് സംബന്ധിച്ച് പല അഭ്യൂഹങ്ങളും കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ വന്നു. അഭിഷേകിന്റെ വീട്ടുകാരുടെ ഇടപെടലാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് ഒരു ഘട്ടത്തിൽ ഗോസിപ്പുകൾ വന്നു. എന്നാൽ ഈ വാദങ്ങൾ തെറ്റാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമായി.

ഭർതൃപിതാവ് അമിതാഭ് ബച്ചന്റെ പിറന്നാൾ ദിനത്തിൽ ഐശ്വര്യ സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചു. അഭിഷേകിന്റെ വിവാഹേതര ബന്ധമാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് വാദിച്ച് കൊണ്ട് കഴിഞ്ഞദിവസം റെഡിറ്റിൽ വന്ന കുറിപ്പ് വലിയ തോതിൽ വൈറലായി. ദസ്വി എന്ന സിനിമയിൽ ഒപ്പം അഭിനയിച്ച നടി നിമ്രത് കൗറുമായി അഭിഷേക് പ്രണയത്തിലായെന്നും പിന്നീട് തന്റെ തെറ്റ് മനസിലാക്കി അഭിഷേക് ഐശ്വര്യക്ക് അരികിലേക്ക് തിരിച്ചെത്തിയെന്നുമാണ് വൈറൽ പോസ്റ്റിൽ വാദിച്ചത്.
ഈ സംഭവത്തോടെ ഐശ്വര്യയുമായുള്ള നടന്റെ വിവാഹ ജീവിതത്തിൽ വിള്ളൽ വന്നെന്നും പോസ്റ്റിൽ പറയുന്നു. അഭ്യൂഹങ്ങൾ ചർച്ചയായതോടെ അഭിഷേകിനെതിരെ ഐശ്വര്യ ആരാധകർ തിരിഞ്ഞു. നിമ്രത് കൗറിന് നേരെയും സൈബറാക്രമണങ്ങൾ വരുന്നുണ്ട്. മുമ്പൊരിക്കൽ നിമ്രത് കൗറിന് മുന്നിൽ വെച്ച് ഐശ്വര്യയെ പ്രശംസിച്ച് കൊണ്ട് അഭിഷേക് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

എന്റെ ഭാര്യ എനിക്കെപ്പോഴും വൈകാരികമായ പിന്തുണ നൽകിയിട്ടുണ്ട്. ഞാൻ ഭാഗ്യവാനാണ്, എന്റെ കുടുംബവും. ഐശ്വര്യയെ പോലൊരു പങ്കാളിയുണ്ടായാലുള്ള ഗുണം അവൾ ഈ രംഗത്ത് നിന്നുള്ളയാളാണ് എന്നതാണ്. ഞാൻ വർക്ക് ചെയ്യുന്നതിന് കുറച്ച് മുമ്പേ വർക്ക് ചെയ്ത് തുടങ്ങിയതാണ് ഐശ്വര്യ. ഈ ലോകം അവൾക്കറിയാം. എല്ലാത്തിലൂടെയും അവൾ കടന്ന് പോയതാണ്. വെല്ലുവിളി നിറഞ്ഞ ഒരു ദിവസം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അത് മനസിലാക്കുന്ന ഒരാളുണ്ടാകുന്നത് നല്ലതാണ്.
ഞാനെപ്പോഴും ശ്രദ്ധിച്ച കാര്യം ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ ഘട്ടങ്ങളിലൂടെ അങ്ങേയറ്റം അന്തസോടെ കടന്ന് പോകാൻ അവൾക്ക് കഴിഞ്ഞു എന്നതാണ്. അത് ഞാൻ വളരെയധികം ആരാധിക്കുന്നു. അഭിനേതാക്കൾ ഇമോഷണലാണ്. വളരെ ഹെെപ്പർ സെൻസിറ്റീവാണ്. ചിലപ്പോൾ പൊട്ടിത്തെറിക്കാൻ തോന്നിയേക്കും. എന്നാൽ ഐശ്വര്യ അങ്ങനെ ചെയ്യുന്നത് താൻ കണ്ടിട്ടില്ലെന്നും അഭിഷേക് ബച്ചൻ അന്ന് പറഞ്ഞു. ഇത് കേട്ട് നിമ്രത് കൗർ ചെറുപുഞ്ചിരിയോടെ തലയാട്ടുന്നതും വീഡിയോയിൽ കാണാം.
ദസ്വിയുടെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. സോഷ്യൽ മീഡിയയിൽ വീഡിയോ വെെറലായതോടെ നിരവധി കമന്റുകൾ വരുന്നുണ്ട്. ലോക സുന്ദരി പോലും വിവാഹ ബന്ധത്തിൽ വഞ്ചിക്കപ്പെടുന്നെന്ന് ഐശ്വര്യയുടെ ആരാധകർ കമന്റ് ചെയ്തു. എന്നാൽ പ്രചരിക്കുന്ന ഗോസിപ്പുകൾ സത്യമാണോ എന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.


Click it and Unblock the Notifications











