ഐശ്വര്യ റായിയോട് വിവാഹാഭ്യര്‍ഥന നടത്തിയത് അങ്ങനെയാണ്! അഭിഷേക് ബച്ചന്‍റെ വാക്കുകളിങ്ങനെ

പ്രശസ്തിയുടെ ഏറ്റവും വലിയ ഉയരങ്ങളില്‍ എത്തിയിട്ടും സ്വഭാവത്തില്‍ ഒരു മാറ്റവും വരാത്ത താരസുന്ദരിയാണ് ഐശ്വര്യ റായി ബച്ചന്‍. ലോകസുന്ദരിയായി വാഴ്ത്തപ്പെട്ട ഐശ്വര്യ നല്ലൊരു ഭാര്യയും അമ്മയും മരുമകളുമൊക്കെയാണ്. അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹത്തിന് മുന്‍പ് ഒരുപാട് പ്രണയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതിന് ശേഷം ഐശ്വര്യയ്ക്ക് വന്ന മാറ്റം അത്ഭുതപ്പെടുത്തുന്നതാണ്.

പലപ്പോഴും ഐശ്വര്യ റായി ഭാര്യയായി എത്തിയതിനെ കുറിച്ച് അഭിഷേക് ബച്ചന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ 2009 ല്‍ വിവാഹം കഴിഞ്ഞ് ആദ്യമായി ഇരുവരും ഒന്നിച്ച് അമേരിക്കയിലെ പ്രശസ്തമായ ടോക് ഷോ ആയ 'ദി ഓര്‍ഫ് വിന്‍ഫ്രെ ഷോ'യ്ക്ക് നല്‍കിയ അഭിമുഖത്തിലെ വാചകങ്ങള്‍ വീണ്ടും വൈറലാവുകയാണ്. ഐശ്വര്യ രണ്ടാമത്തെ തവണ ആയിരുന്നു ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്.

abhishek-bachchan-propose-aishwarya-rai

ഐശ്വര്യയുമായി പ്രണയാഭ്യര്‍ഥന നടത്തിയതിനെ കുറിച്ച് അഭിഷേക് ബച്ചനോട് ചോദിച്ച് കൊണ്ടായിരുന്നു അഭിമുഖം തുടങ്ങിയത്. 'ഞാന്‍ ന്യൂയോര്‍ക്കില്‍ സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി വന്നതായിരുന്നു. അന്ന് ഞാന്‍ ഹോട്ടലിലെ ബാല്‍കണിയില്‍ നില്‍ക്കുകയായിരുന്നു. അപ്പോള്‍ അതേ ഹേട്ടലിലെ മറ്റൊരു ബാല്‍കണിയില്‍ നില്‍ക്കുകയായിരുന്നു ഐശ്വര്യ.

അവരോട് എന്നെ വിവാഹം കഴിക്കാമോ എന്ന് ഞാന്‍ ചോദിച്ചു. അഭിഷേക് ചോദിച്ചത് ഐശ്വര്യ അംഗീകരിക്കുകയായിരുന്നു. ഇത് വളരെ മധുരമുള്ളതായിരുന്നു. അത് വളരെയധികം യഥാര്‍ഥ്യമുള്ള സമയമായിരുന്നു. ശേഷം ഇരുവരുടെയും ആഢംബര വിവാഹത്തെ കുറിച്ചായിരുന്നു ചോദ്യം വന്നത്. ഇന്ത്യയിലെ വിവാഹങ്ങളെല്ലാം വളരെ വിശാലമാണ്. എല്ലാം ആഘോഷിപ്പെടുന്നത് പിന്തുടര്‍ന്ന് പോരുന്ന പാരമ്പര്യ ശൈലിയിലൂടെയാണ്.

abhishek-bachchan-propose-aishwarya-rai

ഇന്ത്യന്‍ വിവാഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ പറഞ്ഞതിന് ശേഷം ഇത്രയും വലിയ വിവാഹം നടത്തിയിട്ട് അതിന് ശേഷം ബന്ധം വേര്‍പിരിയുകയല്ലേ ചെയ്യുന്നതെന്ന് പരിപാടിയില്‍ നിന്നും ചോദ്യം തിരികെ വന്നു. അത്തരം ചിന്തകളൊന്നും ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ് ഐശ്വര്യ അതിന് മറുപടിയായി പറഞ്ഞത്.

2007 ഏപ്രില്‍ 20 ന് ഇന്ത്യ കണ്ട ഏറ്റവും വലിയ വിവാഹമായിരുന്നു ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മില്‍ നടന്നത്. വിവാഹം കഴിഞ്ഞിട്ട് പതിമൂന്ന് വര്‍ഷത്തോളം കഴിഞ്ഞിട്ടും ഇന്നും വലിയ സന്തോഷത്തോടെയാണ് താരദമ്പതികള്‍ കഴിയുന്നത്. ഒപ്പം മകള്‍ ആരാധ്യയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X