twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    10 വര്‍ഷം മുമ്പ് തണുത്തു വിറക്കുന്ന ന്യൂയോര്‍ക്കിലെ രാത്രിയിലാണ് ആഷ് അതു പറഞ്ഞത് അഭിഷേക് ബച്ചന്‍

    എെശ്വര്യ ആദ്യമായി തന്നെ ഇഷ്ടമാണെന്ന് അറിയിച്ച് ദിനത്തെക്കുറിച്ച് അഭിഷേക് ബച്ചനാണ് ട്വീറ്റ് ചെയ്തിട്ടുള്ളത്.

    By Nihara
    |

    ബോളിവുഡിന്റെ സ്വന്തം താരറാണി ഐശ്വര്യറായിയും ബിഗ്ബിയുടെ മകനായ അഭിഷേകും വിവാഹിതരായിട്ട് പത്തുവര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടെന്നും പിരിയാന്‍ പോവുകയാണെന്നുമൊക്കെയുള്ള വാര്‍ത്തകളായിരുന്നു മുന്‍പ് ബോളിവുഡില്‍ പ്രചരിച്ചിരുന്നത്.

    പൊതുവേ ശാന്തനായ അഭിഷേക് ബച്ചനാവട്ടെ ഇത്തരം വാര്‍ത്തകള്‍ക്കൊന്നും പ്രതികരണം നല്‍കാറില്ല. ഇതിനിടയില്‍ ആഷ് ആത്മഹത്യാ ശ്രമവും നടത്തിയെന്നുള്ള അപവാദവും പാപ്പരാസികള്‍ പ്രചരിപ്പിച്ചിരുന്നു. അപ്പോഴാണ് വിഷയവുമായി ബന്ധപ്പെട്ട് ബച്ചന്‍ കുടുംബാംഗങ്ങള്‍ പ്രതികരിച്ചത്.

    അഭിഷേക് ഓര്‍ത്തെടുക്കുന്നു

    പ്രണയ നിമിഷം ഓര്‍ത്തെടുത്ത് അഭിഷേക് ബച്ചന്‍

    പ്രണയിനി ഇഷ്ടമാണെന്നറിയിച്ച ദിവസത്തെ ഓര്‍ത്തെടുത്ത് അഭിഷേക് ബച്ചന്‍. ആഷ് അഭിഷേക് ബന്ധത്തിന് പത്തുവയസ്സായെന്ന കാര്യം ട്വിറ്ററിലൂടെയാണ് ആരാധകരെ അറിയിച്ചത്.

    ആഷ് സമ്മതിച്ചു

    ഐശ്വര്യ സമ്മതം മൂളിയ ദിവസം

    പത്തുവര്‍ഷം മുമ്പ് തണുത്തുവിറക്കുന്ന ആ ന്യൂയോര്‍ക്ക് ബാല്‍ക്കണിയില്‍ വെച്ച് അവള്‍ സമ്മതം മൂളി എന്നാണ് അഭിഷേക് ട്വീറ്റ് ചെയ്തിട്ടുള്ളത്. ഇതാദ്യമായാണ് ഇത്തരമൊരു ട്വീറ്റ് അഭിഷേക് ചെയ്തിട്ടുള്ളത്.

    ഗുരു സിനിമയിലൂടെ ബന്ധം ശക്തമായി

    മണിരത്‌നത്തിന്റെ ഗുരുവും ഐശ്വര്യയും

    കജ് രാരെ എന്ന പാട്ടില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചപ്പോള്‍ മുതല്‍ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പരന്നിരുന്നു. പിന്നീട് മണിരത്‌നത്തിന്റെ ഗുരുവിലും ഈ താരജോഡികള്‍ ഒന്നിച്ചതോടെ ഗോസിപ്പ് പ്രചരണം ശക്തമായി.

    ഇഷ്ടമാണെന്നാദ്യം ചൊല്ലിയത്

    ഗുരുവിന്റെ ന്യൂയോര്‍ക്ക് ഷൂട്ടില്‍ വെച്ച് അതു സംഭവിച്ചു

    ഗുരു സിനിമയുടെ ന്യൂയോര്‍ക്ക് ഷൂട്ടിനിടയിലാണ് ഐശ്വര്യ അഭിഷേകിനോട് ഇഷ്ടമാണെന്നു പറഞ്ഞത്. 2007 ഏപ്രില്‍ 20 നാണ് ഇരുവരും വിവാഹിതരായത്.

    സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുന്നു

    ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാതെ പെര്‍ഫെക്റ്റ് കപ്പിള്‍സ്

    ബോളിവുഡിലെ മികച്ച താരജോഡികളിലൊന്നായ ഐശ്വര്യയും അഭിഷേകും പിരിയുകയാണെന്നും ഐശ്വര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമൊക്കെ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ അപ്പോഴൊന്നും വിഷയത്തെക്കുറിച്ച് കാര്യമായ പ്രതികരണം ഇരുവരും നല്‍കിയിരുന്നില്ല. ഇവരുടെ മകളായ കുഞ്ഞു ആരാധ്യയും ഇപ്പോള്‍ ബോളിവുഡിലെ കുഞ്ഞുസെലിബ്രിറ്റിയാണ്.

    English summary
    They are about to complete ten blissful years of married life and the celebrity couple continues to be in love. Aishwarya Rai Bachchan and Abhishek Bachchan - one of the most celebrated couple in Bollywood flaunt the best of marital bliss. Abhishek has now revealed it was freezing when he proposed to the former Miss Universe and, of course, she said ‘yes’.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X