ഐശ്വര്യയുടെ കാമുകൻമാർക്കൊപ്പം കുടുങ്ങിയാൽ; നടി തന്റെ ഭാര്യയാകുമെന്ന് അഭിഷേക് കരുതിയില്ല; വൈറലായി വീഡിയോ
ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും. ലോകമൊട്ടുക്കും അറിയപ്പെടുന്ന താര സുന്ദരിയെ അഭിഷേക് വിവാഹം ചെയ്തപ്പോൾ അത് വലിയ വാർത്താ പ്രാധാന്യം നേടി. ബച്ചൻ കുടുംബത്തിലേക്ക് ഐശ്വര്യ മരുമകളായി കടന്ന് വന്നപ്പോൾ പല അഭിപ്രായങ്ങളും വന്നു. ജയ ബച്ചനുമായി ഐശ്വര്യക്ക് ചേർന്ന് പോകാൻ പറ്റില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാൽ മുൻവിധികളെല്ലാം കാറ്റിൽ പറത്തി ഐശ്വര്യ അഭിഷേകിനൊപ്പം ഇന്നും വിവാഹ ജീവിതം നയിക്കുന്നു.
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്ന നടിയാണ് ഐശ്വര്യ റായ്. നടൻ സൽമാൻ ഖാനുമായുണ്ടായ പ്രണയവും ബ്രേക്കപ്പുമാണ് ഇതിന് കാരണമായത്. 1997 ലാണ് ഐശ്വര്യയും സൽമാനും പ്രണയത്തിലാവുന്നത്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഹം ദിൽ കെ ചുകെ സനം എന്ന സിനിമയുടെ സെറ്റിൽ വെച്ച് അടുത്ത ഇവർ കടുത്ത പ്രണയത്തിലായി. അന്ന് പലരും മുൻകൂട്ടി കണ്ടത് പോലെ തന്നെയാണ് ഈ ബന്ധത്തിൽ സംഭവിച്ചത്.

സ്വഭാവ രീതികളിൽ തീർത്തും വ്യത്യസ്തരാണ് അഭിഷേകും ഐശ്വര്യയും. മുൻകോപക്കാരനും ബാഡ് ബോയ് ഇമേജുമുള്ള സൽമാൻ ഖാനൊപ്പം അധിക കാലം മുന്നോട്ട് പോകാൻ ഐശ്വര്യക്ക് കഴിഞ്ഞില്ല. മദ്യപാനം, സെറ്റുകളിൽ വന്നുള്ള ശല്യം തുടങ്ങിയവ കടുത്തതോടെ ബന്ധം ഉപേക്ഷിക്കാൻ ഐശ്വര്യ റായ് തീരുമാനിച്ചു. ഐശ്വര്യയെ തിരിച്ച് നേടാൻ സൽമാൻ ഒരുപാട് ശ്രമിച്ചെങ്കിലും ഇത് നടന്നില്ല. സൽമാനെതിരെ പരസ്യമായി ആരോപണങ്ങളും ഐശ്വര്യ റായ് ഉന്നയിച്ചു.
സൽമാനുമായി അകന്ന ശേഷം നടി വികേവ് ഒബ്റോയുമായി ഐശ്വര്യ അടുത്തു. ഇതിൽ വിവേക് ഒബ്റോയിയോട് ദേഷ്യം തോന്നിയ സൽമാൻ നടന്റെ അവസരങ്ങൾ ഇല്ലാതാക്കി കരിയർ നശിപ്പിച്ചു. അന്ന് അഭിഷേക് ബച്ചൻ ചിത്രത്തിലേ ഇല്ല. വർഷങ്ങൾക്കിപ്പുറമാണ് അഭിഷേകുമായി ഐശ്വര്യ അടുക്കുന്നത്. ഐശ്വര്യ തന്റെ ഭാര്യയാകുമെന്ന് അഭിഷേക് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നതിന് ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ.

വർഷങ്ങൾക്ക് മുമ്പുള്ള കോഫി വിത്ത് കരൺ എന്ന ഷോയിലെ ദൃശ്യങ്ങളാണിത്. അഭിഷേക് ബച്ചനും പ്രീതി സിന്റയുമാണ് അന്ന് അതിഥികളായെത്തിയത്. ഐശ്വര്യയുടെ മുൻകാമുകൻമാരായ സൽമാൻ ഖാനെക്കുറിച്ചും വിവേക് ഒബ്റോയിയെക്കുറിച്ചും ഷോയിൽ ചോദ്യം വന്നു. ഒരു ഇലവേറ്ററിൽ സൽമാനും വിവേക് ഒബ്റോയ്ക്കുമൊപ്പം കൂടുങ്ങി.
നിശബ്ദത ഒഴിവാക്കാൻ ആ സമയത്ത് എന്താണ് നിങ്ങൾ സംസാരിക്കുക എന്നായിരുന്നു ഷോയിൽ വന്ന ചോദ്യം. വിവേക് സൽമാനെ കണ്ടു. സൽമാൻ വിവേകിനെ വിഴുങ്ങി എന്ന് താൻ പറയുമെന്ന് അഭിഷേത് വ്യക്തമാക്കി. ഇത് താൻ തമാശയായി പറഞ്ഞതാണെന്നും വിവേക് ഒബ്റോയ് ഇത് കാര്യമാക്കരുതെന്നും അഭിഷേക് കൂട്ടി ചേർത്തി.
അഭിഷേകിന്റെ തമാശ കലർന്ന മറുപടി അന്ന് ഏവരെയും ചിരിപ്പിച്ചു. എന്നാൽ വർഷങ്ങൾക്കിപ്പുറം ഐശ്വര്യ റായുടെ ഭർത്താവായി അഭിഷേക് ബച്ചനെത്തി. എന്നാൽ വിവേക് ഒബ്റോയിയോട് ചെയ്ത പോലെ അഭിഷേകിനെതിരെ സൽമാൻ വന്നില്ല. അപ്പോഴേക്കും നടൻ എല്ലാം മറന്ന് മുന്നോട്ട് നീങ്ങിയിരുന്നു.


Click it and Unblock the Notifications