ഐശ്വര്യയെ അടുത്തറിഞ്ഞപ്പോൾ; പറഞ്ഞ് കേട്ടത് പോലെയായിരുന്നില്ല; ആദ്യമായി കണ്ടതിനെക്കുറിച്ച് അഭിഷേക് പറഞ്ഞത്

ഐശ്വര്യ റായും അഭിഷേക് ബച്ചന്റെ വീട്ടുകാരും തമ്മിൽ അസ്വാരസ്യങ്ങളെന്ന അഭ്യൂഹം ബോളിവുഡിൽ ശക്തമായി തുടരുകയാണ്. അഭിഷേകിന്റെ വീട്ടിൽ നിന്നും ഐശ്വര്യ മറ്റൊരു വീട്ടിലേക്ക് മാറിയെന്നാണ് ഒടുവിൽ പുറത്ത് വന്ന റിപ്പോർട്ട്. വർഷങ്ങളായി അഭിഷേകും നടന്റെ മാതാപിതാക്കളായ അമിതാഭ് ബച്ചനും ജയ ബച്ചനും ഐശ്വര്യ റായും ഒരു വീട്ടിലാണ് കഴിഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞ് മാറി താമസിക്കാൻ താര ദമ്പതികൾ തയ്യാറായിരുന്നില്ല.

മാതാപിതാക്കളെ വിട്ട് നിൽക്കാൻ അഭിഷേകിന് താൽപര്യമില്ലാത്തതായിരുന്നു ഇതിന് കാരണം. അഭിഷേകിനെ മനസിലാക്കി ഐശ്വര്യയും തീരുമാനത്തിനൊപ്പം നിന്നു. അഭിഷേകിന്റെ വീട്ടുകാരുടെ പ്രിയങ്കരിയായിരുന്നു അക്കാലത്ത് ഐശ്വര്യ റായ്. എന്നാൽ പിന്നീട് ജയ ബച്ചനും അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചനുമായും ഐശ്വര്യക്ക് അകൽച്ച വന്നെന്നാണ് പുറത്ത് വന്ന അഭ്യൂഹങ്ങൾ. അടുത്ത കാലത്തായി ഈ അകൽച്ച പ്രക‌ടമായിരുന്നു.

Abhishek Bachchan, Aishwarya Rai

ഐശ്വര്യയുടെ പിറന്നാൾ ആഘോഷ ചടങ്ങിൽ പോലും അഭിഷേകോ വീട്ടുകാരോ പങ്കെടുത്തില്ല. കഴിഞ്ഞ ദിവസം അമിതാഭ് ബച്ചൻ ഐശ്വര്യയെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും അൺഫോളോ ചെയ്യുകയുമുണ്ടായി. 2007 ലാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും വിവാഹിതരാകുന്നത്. ലോകമറിയപ്പെടുന്ന സൗന്ദര്യ റാണിയുടെ വിവാഹം വലിയ തോതിൽ വാർത്താ പ്രാധാന്യം നേടി. ഐശ്വര്യയുമായി പ്രണയത്തിലായതിനെക്കുറിച്ച് അഭിഷേക് ബച്ചൻ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സൗഹൃദത്തിലൂടെയാണ് തങ്ങൾ അടുത്തറിഞ്ഞതെന്ന് അന്ന് അഭിഷേക് വ്യക്തമാക്കി. ഞങ്ങൾ രണ്ട് പേരും സുഹൃത്തുക്കളായിരുന്നു. ഞാൻ നടനാകുന്നതിന് മുമ്പ് പ്രൊഡക്ഷൻ ബോയ് ആയിരിക്കെയാണ് അവളെ കാണുന്നത്. എന്റെ അച്ഛൻ നിർമ്മിക്കുന്ന സിനിമയുടെ ലൊക്കേഷൻ തിരഞ്ഞ് ഞാൻ സ്വിറ്റ്സർലന്റിൽ പോയിരുന്നു. അവിടെ കുറച്ച് ദിവസങ്ങൾ നിന്നു. ഒറ്റയ്ക്കായിരുന്നു. ബാല്യകാല സുഹൃത്തായ ബോബി ഡിയോളിന്റെ ആദ്യ സിനിമ ഓർ പ്യാർ ഹോ ​ഗയയുടെ ഷൂട്ടിം​ഗ് അവിടെ നടക്കുന്നുണ്ടായിരുന്നു.

Abhishek Bachchan, Aishwarya Rai

ഒരു ദിവസം എന്നെ അവൻ ഡിന്നറിന് ക്ഷണിച്ചു. അവരുടെ ഷൂട്ടിം​ഗിനിടെയാണ് ഞാൻ ഐശ്വര്യയെ കാണുന്നത്. എന്റെ രണ്ടാമത്തെ സിനിമ ധായ് അക്ഷർ പ്രേം കേ ആയിരുന്നു. ആ സിനിമയിൽ ഐശ്വര്യയും ഉണ്ട്. പിന്നീട് ചില സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു. ഞങ്ങളെപ്പോഴും സുഹൃത്തുക്കളായിരുന്നു. ആ സമയത്ത് തനിക്ക് ഐശ്വര്യയോട് ക്രഷ് തോന്നിയിരുന്നു. ആർക്കാണ് അത് തോന്നാതിരിക്കുകയെന്നും അഭിഷേക് ബച്ചൻ ചോദിച്ചു.

ഐശ്വര്യയെക്കുറിച്ചുള്ള പ്രതിഛായക്ക് വിപരീതമായിരുന്നു അവളുടെ സ്വഭാവം. വളരെ സാധാരണ പോലെ പെരുമാറി. ഞങ്ങൾ വളരെ പെട്ടെന്ന് സുഹൃത്തുക്കളായി. ആ സൗഹൃദം പ്രണയമായി വളർന്നു. ‌ ഞങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനം സൗഹൃദമാണ്. ഇപ്പോഴും അത് കാത്തുസൂക്ഷിക്കുന്നെന്നും അന്ന് അഭിഷേക് ബച്ചൻ വ്യക്തമാക്കി. ആരാധ്യ എന്നാണ് ഐശ്വര്യയുടെയും അഭിഷേകിന്റെയും മകളുടെ പേര്.

മകളുടെ കാര്യത്തിലാണ് ഐശ്വര്യക്ക് ഇന്ന് മുഴുവൻ ശ്രദ്ധയും. മകൾ പിറന്ന ശേഷം വളരെ കുറച്ച് സിനിമകളിൽ മാത്രമേ ഐശ്വര്യ റായ് അഭിനയിച്ചിട്ടുള്ളൂ. കരിയറിൽ തിരക്കുകൾ വരുമ്പോഴും മിക്കപ്പോഴും മകളെ ഐശ്വര്യ ഒപ്പം കൂട്ടാറുണ്ട്. അടുത്തിടെ നടന്ന കാൻ ഫിലിം ഫെസ്റ്റിവൽ, പാരീസ് ഫാഷൻ വീക്ക് എന്നീ ഇവന്റുകളിലെല്ലാം ഐശ്വര്യ മകൾക്കൊപ്പമാണ് എത്തിയത്.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X