ഐശ്വര്യയ്ക്കും അമ്മ ജയാ ബച്ചനും ഇടയിൽ പെട്ട് പോയിട്ടില്ല: കുടുംബസമാധാനത്തെ കുറിച്ച് അഭിഷേക്
പ്രശസ്ത ബോളിവുഡ് താരം അഭിഷേക് ബച്ചൻ മുൻ ലോക സുന്ദരിയും, പ്രശസ്ത നടിയും, തൻ്റെ പ്രണയിനിയുമായ ഐശ്വര്യ റായ് ബച്ചനെ വിവാഹം കഴിച്ചത് 2007ലാണ്. അതിനുശേഷം ബോളിവുഡിന്റെ മാതൃക ദമ്പതികളായ അറിയപ്പെട്ടിരുന്ന അവർക്ക് ആരാധ്യ ബച്ചൻ എന്ന പേരിൽ ഒരു മകൾ ഉണ്ട്. എന്നാൽ, കഴിഞ്ഞ കുറച്ച് കാലങ്ങളായി ഐശ്വര്യക്കും അഭിഷേകിനും ഇടയിൽ പ്രശ്നങ്ങളുണ്ടെന്നും, നടന്റെ അമ്മ ജയ ബച്ചനും, മൂത്ത സഹോദരി ശ്വേത ബച്ചൻ നന്ദയും മരുമകളായ ഐശ്വര്യയുമായി അകൽച്ചയിലാണെന്നും സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.
ഇതിനിടെ, കരൺ ജോഹറിൻ്റെ പ്രശസ്തമായ 'കോഫി വിത്ത് കരൺ' എന്ന ഷോയിൽ അഭിഷേകും ഐശ്വര്യയും എപ്പിസോഡിൽ നിന്നുമുള്ള ഒരു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞ് കുറച്ചു സമയം കഴിഞ്ഞപ്പോൾ അവർ പങ്കെടുത്ത ഷോ ആയിരുന്നു അത്.

ബോളിവുഡ് താരങ്ങളുടെ ജീവിതങ്ങളിലെ രഹസ്യങ്ങൾ ചോദ്യങ്ങളിലൂടെ പുറത്തുകൊണ്ടുവരുന്നതിൽ കഴിവുള്ള കരൺ ജോഹർ, അഭിഷേകിനോട് ഒരു ചോദ്യം ചോദിച്ചു. തൻ്റെ ജീവിതത്തിലെ മൂന്ന് പ്രധാന സ്ത്രീകളായ അമ്മ ജയ ബച്ചൻ, സഹോദരി ശ്വേത ബച്ചൻ, ഭാര്യ ഐശ്വര്യ റായ് ബച്ചൻ എന്നിവർക്കിടയിൽ എപ്പോഴെങ്കിലും പെട്ടു പോയി എന്ന് തോന്നിയിട്ടുണ്ടോ, ഇവരുടെ പ്രശ്ങ്ങളിൽ പക്ഷം പിടിക്കാനാവാതെ വിഷമിച്ചിട്ടുണ്ടോ, എന്നായിരുന്നു ചോദ്യം.
കരൺ ചോദിച്ചു: "അഭിഷേക്, നിങ്ങളുടെ ജീവിതത്തിലെ ഈ മൂന്ന് സ്ത്രീകൾക്കിടയിൽ എപ്പോഴെങ്കിലും ഒരു വിഷമഘട്ടം ഉണ്ടായിട്ടുണ്ടോ? കാരണം നിങ്ങൾ നിങ്ങളുടെ അമ്മ ജയ ആന്റിയുടെ എല്ലാമെല്ലാമാണ്. സഹോദരി ശ്വേതയുടെയുമായും ഗാഢമായ അടുപ്പം നിങ്ങൾക്കുണ്ട്. ഇപ്പോൾ നിങ്ങളുടെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ (ഭാര്യ ഐശ്വര്യ റായ്) കൂടി വന്നിരിക്കുന്നു. ഇവരെ മൂന്നുപേരെയും ഒരുമിച്ച് കൊണ്ടുപോകാൻ നിങ്ങൾക്ക് പ്രയാസം തോന്നിയിട്ടുണ്ടോ?"

ഈ ചോദ്യം കേട്ട ഐശ്വര്യ ഉടൻ തന്നെ തമാശ രൂപേണ ഒരു കാര്യം പറഞ്ഞു. "ഭാര്യയെ 'മറ്റൊരു സ്ത്രീ' എന്ന് വിളിക്കാൻ ജീവിതത്തിൽ പറ്റുന്ന ഒരേയൊരു സന്ദർഭം ഇതായിരിക്കും," എന്നാണ് പ്രശസ്ത നടി ചിരിച്ചു കൊണ്ട് പറഞ്ഞത്. എന്നാൽ അഭിഷേക് ബച്ചൻ, വളരെ രസകരമായിട്ടാണ് ഈ ചോദ്യത്തിന് മറുപടി നൽകിയത്. ഇതിന്റെയെല്ലാം മുഴുവൻ പ്രശംസയും തൻ്റെ ജീവിതത്തിലെ ആ മൂന്ന് സ്ത്രീകൾക്കും അവകാശപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ഐശ്വര്യയും ജയയും തമ്മിലുള്ള നല്ല ബന്ധത്തെക്കുറിച്ച് അഭിഷേക് കൂട്ടിച്ചേർത്തു: "എനിക്ക് തോന്നുന്നത് ഇതിൻ്റെ മുഴുവൻ പ്രശംസയും ഇവർക്ക് മൂന്നുപേർക്കുമാണ് നൽകേണ്ടത് എന്നാണ്. എനിക്ക് ഇതിൽ വലിയ പങ്കൊന്നുമില്ല. അമ്മയും ഐശ്വര്യയും വളരെ അടുത്ത സുഹൃത്തുക്കളെപ്പോലെയാണ്, അതാണ് ഞങ്ങളുടെ കുടുംബത്തിലെ സന്തോഷത്തിന് കാരണം. അവർ എല്ലാ കാര്യങ്ങളും പരസ്പരം സംസാരിക്കും. ഒരു പെൺകുട്ടി ഭർത്താവിൻ്റെ വീട്ടിലേക്ക് ആദ്യമായി വരുമ്പോൾ, സ്വാഭാവികമായും അവൾക്ക് ഒരു വല്ലാത്ത അപരിചിതത്വം തോന്നും. അത് മാറാൻ സമയവുമെടുക്കും. ആ ഒരു കുറവ് നികത്താൻ ശരിക്കും കഴിയുന്ന ഒരേയൊരാൾ ഭർതൃ മാതാവാണ് (അമ്മായിയമ്മ) എന്നാണ് ഞാൻ കരുതുന്നത്."
അടുത്തിടെ, വിവാഹമോചനത്തെ കുറിച്ചുള്ള ഗോസിപ്പുകൾ തള്ളി അഭിഷേക് ബച്ചൻ രംഗത്തെത്തിയിരുന്നു. തന്റെ ഭാര്യ ഐശ്വര്യ റായ്, വീടിന് അകത്തെക്ക് ഇത്തരം വാർത്തകൾ കയറ്റാനോ, അത് കുടുംബത്തിനെ ഏതെങ്കിലും വിധത്തിൽ ബാധിക്കാനോ സമ്മതിക്കുന്ന വ്യക്തിയല്ല എന്നാണ് നടൻ പറഞ്ഞത്. ഇത്തരം കിംവദന്തികൾ തങ്ങളുടെ കുടുംബത്തിൽ ആരും കാര്യമാക്കാറില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











