അഭിഷേകിന്റെ മുഖത്തടിച്ച് പിതാവിന്റെ ആരാധിക!; ഏറെ നാൾ മനസ്സിൽ കിടന്നു; അഭിഷേക് പറഞ്ഞത്

ബോളിവുഡിൽ പകരം വെക്കാനില്ലാത്ത താരരാജാവായി വളർന്ന നടനാണ് അമിതാഭ് ബച്ചൻ. ഇന്ത്യൻ യുവതയുടെ പ്രതീകമായ ഒരുകാലത്ത് വാഴ്ത്തപ്പെട്ട ബച്ചൻ രാജ്യത്താകമാനം ഉണ്ടാക്കിയ ആരാധക വൃന്ദം ചെറുതല്ല. ആം​ഗ്രി യംങ് മാൻ എന്ന വിളിപ്പേരിൽ അറിയപ്പെട്ട ബച്ചൻ ഇന്നും സിനിമാ രം​ഗത്ത് സജീവമാണ്. പ്രൊജക്ട് കെ ഉൾപ്പെടെയുള്ള വമ്പൻ ചിത്രങ്ങളിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടൻ.

അമിതാഭ് ബച്ചന്റെ കുടുംബ വിശേഷങ്ങൾ എന്നും പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ഭാര്യ ജയ ബച്ചനും ഒരു കാലത്ത് സിനിമാ ലോകത്ത് സജീവമായിരുന്നു. മകൻ അഭിഷേകും മരുമകൾ ഐശ്വര്യ റായിയും സിനിമാ രം​ഗത്ത് അവരുടേതായ സ്ഥാനങ്ങൾ നേടി.

താരപുത്രൻമാർ കരിയറിൽ നേരിടാറുള്ള പ്രതിസന്ധി അഭിഷേക് ബച്ചനെയും വെറുതെ വിട്ടിട്ടില്ല. അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന അന്നുമുതൽ പിതാവുമായി അഭിഷേക് നിരന്തരം താരതമ്യങ്ങൾക്ക് വിധേയനാകുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ താരമായ അമിതാഭിന് പകരക്കാരനായി അഭിഷേക് ഉയർന്ന് വരുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.

Abhishek Bachchan

എന്നാൽ അഭിഷേകിന്റെ കരിയർ ​ഗ്രാഫ് അങ്ങനെയല്ല മുന്നോട്ട് പോയത്. നിരവധി സിനിമകളിൽ സഹനായക വേഷം അഭിഷേക് ചെയ്തിട്ടുണ്ട്. ​പൂർണപരാജയമായ ഒട്ടനവധി സിനിമകളും നടന്റെ കരിയറിലുണ്ട്. ചില സിനിമകളിൽ നടന്റെ പ്രകടനവും വിമർശിക്കപ്പെട്ടു. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ അഭിഷേകിന് പിഴവ് പറ്റിയുണ്ടെന്ന് ആരാധകരും സമ്മതിക്കുന്നു.

മുമ്പൊരിക്കൽ ഇതിന്റെ പേരിൽ മോശം അനുഭവവും നടന് നേരിടേണ്ടി വന്നിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ അഭിഷേക് തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. 2002 ൽ ശരാരത്ത് എന്ന സിനിമ റിലീസ് ചെയ്ത സമയത്തുണ്ടായ അനുഭവമാണ് അഭിഷേക് പങ്കുവെച്ചത്.

Abhishek Bachchan

സിനിമ കണ്ട് നിരാശയായ ഒരു സ്ത്രീ തിയറ്ററിൽ വെച്ച് തന്റെ മുഖത്തടിച്ചെന്ന് നടൻ തുറന്ന് പറഞ്ഞു. നിങ്ങൾ അഭിനയം നിർത്തണമെന്നും അച്ഛന്റെ പേര് മോശമാക്കുന്നെന്നും ഈ സ്ത്രീ കുറ്റപ്പെടുത്തി. ദീർഘകാലം ഈ സംഭവം തന്റെ മനസിനെ വേദനിപ്പിച്ചെന്ന് അഭിഷേക് അന്ന് തുറന്ന് പറഞ്ഞു.

പരിഹാസങ്ങൾക്ക് മറുപടിയെന്നോണം പിന്നീട് വിജയങ്ങൾ അഭിഷേകിനെ തേടി വന്നു. ഈ സംഭവം നടന്ന തിയറ്ററിൽ വെച്ച് തന്നെ സന്തോഷകരമായ അനുഭവവും അഭിഷേകിനുണ്ടായി. ബോൽ ബച്ചൻ എന്ന സിനിമയുടെ റിലീസ് സമയത്തായിരുന്നു ഇത്. ഈ സിനിമ കാണാൻ തിയറ്ററിൽ ആളുകൾ തിങ്ങിക്കൂടി. പതിനായിരത്തോളം പേർ തിയറ്ററിന് പുറത്തുണ്ടായിരുന്നു. സന്തോഷകരമായി ഈ നിമിഷത്തിന്റെ ഫോട്ടോ എടുത്ത് താൻ അച്ഛന് അയച്ച് കൊടുത്തെന്നും അഭിഷേക് പറഞ്ഞു.

കരിയറിലെ വിജയ പരാജയങ്ങൾ തന്നെ മാനസികമായി ബാധിക്കാതിരിക്കാൻ അഭിഷേക് ബച്ചൻ ശ്രദ്ധിക്കാറുണ്ട്. അടുത്തിടെ ഇറങ്ങിയ അഭിഷേകിന്റെ മിക്ക പ്രൊജക്ടുകളും ശ്രദ്ധ നേടി. ബ്രീത്ത് ഇൻ ടു ദ ഷാഡോസ് സീസൺ 2, ദസ്വി, ബോബ് ബിശ്വാസ് എന്നീ പ്രൊജക്ടുകളിൽ നടൻ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അഭിഷേകിന്റെ ഭാര്യ ഐശ്വര്യ റായും സിനിമകളുടെ തിരക്കിലാണ്.

പൊന്നിയിൻ സെൽവനാണ് നടിയുടെ ഒടുവിൽ റിലീസ് ചെയ്ത സിനിമ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ അഭിനയിച്ച സിനിമയാണിത്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിൽ മികച്ച പ്രകടനം ഐശ്വര്യ കാഴ്ച വെച്ചു. പുതിയ സിനിമകളുടെ ചർച്ചകളിലാണ് നടി. സിനിമാ രം​ഗത്ത് വീണ്ടും സജീവമാകാനാണ് തീരുമാനമെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഐശ്വര്യ വ്യക്തമാക്കിയിട്ടുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X