twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇനിയവർ തിരയുക ധോണി എന്ന ബലിയാടിനെയായിരിക്കും, ഇർഫാൻ ഖാന്റെ ട്വീറ്റ് ചർച്ചയാകുന്നു

    |

    സിനിമ പോലെ ഇർഫാൻ ഖാന് പ്രിയപ്പെട്ടതായിരുന്നു ക്രിക്കറ്റും. താരത്തിന് ക്രിക്കറ്റിനോടുള്ള താൽപര്യം ഇന്ത്യൻ സിനിയിൽ തന്നെ പരസ്യമായ രഹസ്യമാണ്. ഇർഫാൻ ഖാന്റെ വിയേഗത്തിന് പിന്നാലെ താരത്തിന്റെ പഴയൊരു ട്വീറ്റ് വൈറലാവുകയാണ്.ട്വീറ്റ് ക്രിക്കറ്റ് ലോകത്ത് വൻ ചർച്ച വഷയമായിരിക്കുകയാണ്.

    2012 ൽ ഏറെ ചർച്ചയായ ഇർഫാൻ ഖാന്റെ ട്വീറ്റാണ് ഇപ്പോൾ സോഷ്യൽ വീണ്ടും ചർച്ചയാകുന്നത്. 2012ല്‍ എംഎസ് ധോണി ക്യാപ്റ്റനായിരിക്കെ ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നടന്നിരുന്നു. അന്ന് ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം നടന്നിരുന്നത്.നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-2ന് ഇന്ത്യയെ തോല്‍പ്പിക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരെയുള്ള പരാാജയത്തെ തുടർന്ന് ക്യാപ്റ്റനായിരുന്ന ധോണിയ്ക്ക് നേരെ വലിയ വിമര്‍ശനങ്ങൾ ഉയർന്നിരുന്നു.അന്ന് ധോണിക്ക് പൂർണ്ണ പിന്തുണയുമായി ഇർഫാൻ ഖാൻ രംഗത്തെത്തിയിരുന്നു.ഇനിയവര്‍ തിരയുക ഒരു ബലിയാടിനെ ആയിരിക്കും, അത് ധോണിയുമായിരിക്കുമെന്നായിരുന്നു ഇര്‍ഫാന്‍ അന്ന് ട്വിറ്ററില്‍ കുറിച്ചത്. ഇന്ന് ഇർഫാൻഖാന്റെ വിയോഗത്തിൽ ട്വീറ്റ് ചർച്ച വിഷയമായിരിക്കുകയാണ്.

    irrfan kahna-dhoni

    റെക്കോഡ് സൃഷ്ടിച്ച് രാമായണം, ലോകത്ത് ഏറ്റവും അധികം ആളുകള്‍ കണ്ട ടിവി ഷോറെക്കോഡ് സൃഷ്ടിച്ച് രാമായണം, ലോകത്ത് ഏറ്റവും അധികം ആളുകള്‍ കണ്ട ടിവി ഷോ

    അഭിനയരംഗത്തേക്കു വരുന്നതിനു മുമ്പ് ക്രിക്കറ്ററാവാന്‍ ആഗ്രഹിച്ചിരുന്ന ഇര്‍ഫാന്‍, സി കെ നായിഡു ട്രോഫിയിൽ കളിക്കാനുള്ള ഭാ​ഗ്യം വരെ ഒരു കാലത്ത് ലഭിച്ചതാണ്. പക്ഷേ, സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആ മോഹം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. വേദനയൊടെയായിരുന്നു ക്രിക്കറ്റ് എന്ന മോഹം താരത്തിന് ഉപേക്ഷിക്കേണ്ടി വന്നത്. ക്രിക്കറ്റ് ശൂന്യമാക്കിയ മനസ്സിലേയ്ക്കാണ് അഭിനയ മോഹം മുളപൊട്ടുന്നത്. 1994ല്‍ എം.എയ്ക്ക് പഠിക്കുമ്പോഴാണ് ദില്ലി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലേയ്ക്ക് സ്‌കോളര്‍ഷിപ്പോടെ പ്രവേശം ലഭിക്കുന്നത്. പുതിയ സ്ഥലത്ത് താരത്തിന് പിഴച്ചില്ല. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പഠിച്ചിറങ്ങി നേരെ വണ്ടികയറിയത് ബോളിവുഡിലേയ്ക്കായിരുന്നു.

     രണ്ടുമണിക്കൂറെടുത്താലും കുഴപ്പമില്ല, ജയറാമുമായി മുങ്ങിയസംഭവം വെളിപ്പെടുത്തി സത്യൻ അന്തിക്കാട് രണ്ടുമണിക്കൂറെടുത്താലും കുഴപ്പമില്ല, ജയറാമുമായി മുങ്ങിയസംഭവം വെളിപ്പെടുത്തി സത്യൻ അന്തിക്കാട്

    വൻ കുടലിലുണ്ടായ അണുബാധയെ തുടർന്നായിരുന്നു ഇർഫാനെ ഏപ്രിൽ 28 ന് താരത്തെ മുംബൈ കോകിലാബൈൻ ധീരു അംബാനി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന താരം . 29 ന് രാവിലെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം. 2018ൽ ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടർന്ന് അദ്ദേഹം വിദേശത്ത് ചികിത്സ തേടിയിരുന്നു. അസുഖത്തിൽ നിന്ന് മുക്തി നേടിയ ശേഷം താരം സിനിമകളിൽ സജീവമായിരുന്നു.ഭാര്യ; സുതപ സികാർ, മക്കൾ; ബബിൽ, ആര്യൻ, സഹോദരങ്ങൾ; സല്‍മാന്‍, ഇമ്രാന്‍.

    Read more about: irrfan khan
    English summary
    When Actor Irrfan Khan Came In Support Of MS Dhoni
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X