റാണിയും ഷാരൂഖും തമ്മിലുള്ള കിടപ്പറ രംഗം; ആദിത്യ ചോപ്ര അന്നെന്നെ വിളിച്ചു; ദമ്പതികളെക്കുറിച്ച് കരൺ ജോഹർ
2006 ൽ റിലീസ് ചെയ്ത സിനിമ സാമ്പത്തിക വിജയമായെങ്കിലും വിമർശനമുണ്ടായിരുന്നു.
ബോളിവുഡിലെ നെടുംതൂണായാണ് ഫിലിം മേക്കർ കരൺ ജോഹർ. ധർമ്മ പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനിയുടെ അമരത്തിരിക്കുന്ന കരൺ നിരവധി ഹിറ്റുകൾ സിനിമാ ലോകത്തിന് സമ്മാനിച്ചു. കരൺ ജോഹർ സംവിധാനം ചെയ്ത സിനിമയായിരുന്നു 2006 ലിറങ്ങിയ കഭി അൽവിദ നാ കെഹ്ന. ഷാരൂഖ് ഖാൻ, റാണി മുഖർജി, പ്രീതി സിന്റ, അഭിഷേക് ബച്ചൻ എന്നിവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വിവാഹ ബന്ധത്തിലെ പ്രശ്നങ്ങളായിരുന്നു സിനിമയുടെ ഇതിവൃത്തം. സിനിമയുടെ നിർമാതാവ് ആദിത്യ ചോപ്രയുമായി തനിക്കുണ്ടായിരുന്ന ഒരു അഭിപ്രായ വ്യത്യാസം പങ്കുവെച്ചിരിക്കുകയാണ് കരൺ ജോഹറിപ്പോൾ.
സിനിമയിൽ റാണി മുഖർജിയും ഷാരൂഖ് ഖാനും തമ്മിലുള്ള കിടപ്പറ രംഗത്തെ ചൊല്ലിലാണ് ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായത്. ഓൾ എബൗട്ട് മൂവീസ് എന്ന അനുപമ ചോപ്രയുടെ പോഡ്കാസ്റ്റിലാണ് കരൺ ജോഹർ ഇതേപ്പറ്റി സംസാരിച്ചത്. ഞാൻ ആ സീൻ ഷൂട്ട് ചെയ്യുകായിരുന്നു. വലിയ ലൊക്കേഷനായിരുന്നു. ആദി എന്നെ വിളിച്ചു. നോക്കൂ, ഞാനിതേ പറ്റു കഴിഞ്ഞ കുറച്ച് ദിവസമായി ചിന്തുക്കുകയായിരുന്നു.

ഈ കഥാപാത്രങ്ങൾ തമ്മിൽ സെക്സിലേർപ്പെടുന്നത് നല്ലതല്ലെന്ന് ഞാൻ കരുതുന്നു, ഇന്ത്യയിൽ ഇത് സ്വീകരിക്കപ്പെടില്ലെന്നാണെനിക്ക് തോന്നുന്നതെന്ന് പറഞ്ഞു. എന്നാൽ താൻ വാശി ഏത് ബന്ധത്തിലാണ് ശാരീരിക ബന്ധമില്ലാതിരിക്കുക? ഞാനിത് ഷൂട്ട് ചെയ്യുകയാണെന്ന് പറഞ്ഞു.

പിന്നീട് ആ സനിമ കണ്ടപ്പോൾ ഞാനതേപ്പറ്റി ചിന്തിച്ചു. അദ്ദേഹം പറഞ്ഞത് ശരിയായിരുന്നെന്ന് എനിക്ക് തോന്നി. കൊമേഴ്ഷ്യലായി നോക്കുമ്പോൾ ശാരീരിക ബന്ധമില്ലായിരുന്നെങ്കിൽ ആ ലൗ സ്റ്റോറി ആളുകൾ കുറേക്കൂടി സ്വീകരിച്ചേനെ, കരൺ ജോഹർ പറഞ്ഞു.
സാമ്പത്തികമായി വിജയമായിരുന്നെങ്കിലും കഭി അൽവിദാ നാ കെഹ്നാ പിഴവുകളുള്ള സിനിമയായിരുന്നെന്ന് കരൺ ജോഹർ നേരത്തെയും പറഞ്ഞിരുന്നു. ചില കാര്യങ്ങളിൽ പശ്ചാത്താപം തോന്നും. പോരായ്മകളുള്ള സിനമയാണത്. ആ തെറ്റുകൾ പൂർണ്ണമായും എന്റേതാണെന്ന് ഞാൻ കരുതുന്നു. രണ്ട് കാര്യങ്ങളാണ് ഞാൻ ചെയ്യാൻ ശ്രമിച്ചത്.

പുതുമയുള്ളതും രസകരവുമായ എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. പക്ഷെ പാതിയിൽ വെച്ച് താൻ ഭയപ്പെട്ടെന്നും കരൺ ജോഹർ അന്ന് തുറന്ന് പറഞ്ഞു.വിദേശത്തും വൻ വിജയമാണ് സിനിമ നേടിയത്. സാമ്പത്തിക വിജയമായെങ്കിലും സിനിമയ്ക്ക് നിരവധി പോരായ്മകളുണ്ടെന്ന് നിരൂപകർ അന്ന് അഭിപ്രായപ്പെട്ടിരുന്നു.
ഈ സിനിമയുടെ നിർമാതാവ് ആദിത്യ ചോപ്ര തന്നെയാണ് നായിക റാണി മുഖർജിയെ വിവാഹം കഴിച്ചു. 2006 ലാണ് സിനിമ റിലീസ് ചെയ്യുന്നത്. 2014 ലാണ് റാണി മുഖർജി വിവാഹം കഴിക്കുന്നത്. സംവിധാന രംഗത്ത് പഴയത് പോലെ സജീവമല്ല കരൺ ജോഹർ. കരൺ സംവിധാനം ചെയ്ത് ഒടുവിൽ റിലീസ് ചെയ്ത സിനിമ ഏ ദിൽ ഹെ മുശ്കിൽ ആണ്.
2017 ലാണ് ഈ സിനിമ റിലീസ് ചെയ്യുന്നത്. ഐശ്വര്യ റായ്, രൺബീർ കപൂർ, അനുഷ്ക ശർമ്മ, ഫവദ് ഖാൻ എന്നിവരാണ് ഈ സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിയത്. കരൺ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് റോക്കി ഓർ റാമി കീ പ്രേം കഹാനി. രൺവീർ സിംഗ്, ആലിയ ഭട്ട് എന്നിവരാണ് സിനിമയിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഈ വർഷം സിനിമ പുറത്തിറങ്ങുമെന്നാണ് വിവരം.


Click it and Unblock the Notifications