For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിശ്വസിക്കുക, എല്ലാം ശരിയായി വരും; വിവാഹം കഴിക്കുന്നവരോട് ഐശ്വര്യ റായ്ക്കുള്ള ഉപദേശം

  |

  സൗന്ദര്യം കൊണ്ട് ആരാധകരുടെ മനം കവർന്ന നായികയാണ് ഐശ്വര്യ റായ്. ലോക സുന്ദരിപ്പട്ടം ചൂടിയ ഐശ്വര്യ 90 കളിൽ ഇന്ത്യയിൽ പുത്തൻ തരം​ഗം സൃഷ്ടിച്ചു. ഇന്ത്യൻ സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത രൂപ ഭം​ഗിയുമായെത്തിയ നടി പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. ക്ലാസിക് സംവിധായകനായ മണിരത്നത്തിന്റെ തമിഴ് ചിത്രമായ ഇരുവറിലൂടെയായിരുന്നു അഭിനയത്തിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ഹിന്ദി സിനിമകളിലേക്ക് ചേക്കേറിയ ഐശ്വര്യ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമായി.

  ദേവദാസ്, താൽ, ഹം ദിൽ കെ ചുകെ സനം, ജോധാ അക്ബർ, ​ഗുരു, ​ഗുസാരിഷ്, എന്തിരൻ, രാവണൻ, ഫന്നി ഖാൻ, ഏ ദിൽ ഹെ മുഷ്കിൽ തുടങ്ങി നിരവധി സിനിമകളിൽ ഐശ്വര്യ നായികയായി. ബ്രെെഡ് ആന്റ് പ്രെജുഡൈസ് ഉൾപ്പെടെയുള്ള ഹോളിവുഡ് സിനിമകളിലും നടി വേഷമിട്ടു. ഫാഷൻ ഷോകളിലും എക്കാലത്തും ഐശ്വര്യ തിളങ്ങിയിരുന്നു. കാൻ ഫിലിം ഫെസ്റ്റിവൽ, പാരീസ് ഫാഷൻ വീക്ക് തുടങ്ങിയ അന്താരാഷ്ട്ര വേദികളിലും ഐശ്വര്യ തിളങ്ങി.

  Also Read: ദിലീപിനെപ്പോലുള്ളവരാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം, മോഹൻലാലിനും മമ്മൂട്ടിക്കും എന്നോട് പകയില്ലായിരുന്നു: വിനയൻ

  പ്രശസ്തിയുടെ നെറുകയിൽ നിൽക്കവെയാണ് ഐശ്വര്യ വിവാഹിതയായത്. 2007 ലാണ് നടൻ അഭിഷേക് ബച്ചനുമായി ഐശ്വര്യ വിവാഹിതയായത്. ​ഗുരു എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും സൗഹൃദത്തിലാവുന്നത്. വിവാഹ ശേഷവും അഭിനയ രം​ഗത്ത് തുടർന്ന നടി പക്ഷെ മകൾ ജനിച്ച ശേഷം ചെറിയ ഇടവേളയെടുത്തു.

  പിന്നീട് സരബ്ജിത്ത് എന്ന സിനിമയിലൂടെയാണ് നടി തിരിച്ചു വന്നത്. എന്നാൽ പഴയ പോലെ സിനിമകളിൽ ഐശ്വര്യ സജീവമായില്ല. കുടുംബത്തിനാണ് തന്റെ പ്രഥമ പരി​ഗണനയെന്ന് ഐശ്വര്യ വ്യക്തമാക്കുകയും ചെയ്തിരുന്നു.

  Also Read: 'ഫിലോമിന ചേച്ചി അന്ന് വളരെ ബുദ്ധിമുട്ടി, ഡയലോ​ഗുകൾ ഓർക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല', സിദ്ദിഖ്

  ബച്ചൻ കുടുംബത്തിലെ മരുമകളായുള്ള ഐശ്വര്യയുടെ പ്രവേശനം അന്ന് ഏറെ വാർത്തയായിരുന്നു. ഭർത്താവ് അഭിഷേക് ബച്ചനേക്കാൾ പ്രശസ്തയായിരുന്നു ഐശ്വര്യ അന്ന്. ഇത് അന്ന് വലിയ തോതിൽ ചർച്ചയുമായിരുന്നു. ഇരുവരുടെയും വിവാഹ ബന്ധം അധിക കാലം നിലനിൽക്കില്ലെന്നും പലരും അഭിപ്രായപ്പെട്ടു, എന്നാൽ‌ ഇതൊന്നും കാര്യമാക്കാതെ ഐശ്വര്യയും അഭിഷേകും ഇപ്പോഴും സന്തുഷ്ടകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്.

  മുമ്പൊരിക്കൽ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നവർക്കുള്ള ഉപദേശവും ഐശ്വര്യയും അഭിഷേകും നൽകിയിരുന്നു. 'വിശ്വാസം അർപ്പിക്കുക, നിങ്ങളുടെ മനസ്സും ആത്മാവും അതിന് നൽകുക. ശരീരം പിന്തുടർന്നോളും. സ്വയം അങ്ങേയറ്റം തുറന്നു സംസാരിക്കുക. നിങ്ങളാണ് നിങ്ങളുടെ ഏറ്റവും വലിയ സുഹൃത്ത്. എല്ലാം യഥാർത്ഥത്തിൽ അനുഭവിക്കുക,' ഐശ്വര്യ നൽകിയ ഉപദേശമിങ്ങനെ.

  Also Read: ആ പടം നിന്നുപോകുമെന്ന് വന്നപ്പോൾ 25 ലക്ഷം കയ്യിലേക്ക് വച്ചു തന്നു; സുരേഷ് ഗോപിയെ കുറിച്ച് അനൂപ് മേനോൻ

  വിവാഹത്തെക്കുറിച്ച് അഭിഷേക് ബച്ചനും അന്ന് സംസാരിച്ചു. 'വിവാഹം എന്ന സമ്പ്രദായത്തെ പലരും കളിയാക്കുന്നുണ്ടെങ്കിലും വിവാഹം ശരിക്കും രസകരമാണ്. വിവാഹത്തെ വെറുക്കുന്നവരെ വിശ്വസിക്കരുത്. പക്ഷെ നിങ്ങൾ വിവാഹം കഴിക്കാൻ പോവുന്ന ആളിൽ 500 ശതമാനം ഉറപ്പുണ്ടെങ്കിൽ മാത്രം വിവാഹം കഴിക്കുക. അതിൽ ചെറിയ സംശയമുണ്ടെങ്കിൽ ചെയ്യാതിരിക്കുക,' അഭിഷേക് പറഞ്ഞതിങ്ങനെ.

  മണിരത്നത്തിന്റെ പൊന്നിയിൻ സെൽവമാണ് ഐശ്വര്യ റായുടെ പുറത്തിറങ്ങാനുള്ള സിനിമ. ഒരിടവേളയ്ക്ക് ശേഷമാണ് നടി വീണ്ടും ബി​ഗ് സ്ക്രീനിലെത്തുന്നത്. ഫന്നി ഖാനാണ് നടിയുടെ അവസാനം റിലീസ് ആയ സിനിമ. വിക്രം, ജയം രവി, തൃഷ തുടങ്ങി വൻ താരനിര പൊന്നിയിൻ സെൽവം സിനിമയിൽ അണിനിരക്കുന്നുണ്ട്. അഭിഷേക് ബച്ചനും സിനിമയിൽ പഴയ പോലെ സജീവമല്ല. ​ഗു​രു, രാവണൻ തുടങ്ങിയ സിനിമകളിൽ ഐശ്വര്യയും അഭിഷേകും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

  Read more about: aishwarya rai
  English summary
  when aishwarya rai and abhishek bachchan gave advice for happy married life; couple said keep the faith
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X