ഐശ്വര്യ റായി ലോകസുന്ദരിയായതിന് പിന്നാലെ നടന്ന കാര്യം! നിലത്തിരിക്കുന്ന ഐശ്വര്യയും അമ്മയുടെയും ചിത്രം

ലോകത്തിലെ ഏറ്റവും സുന്ദരിമാരില്‍ ഒരാള്‍ ഇന്ത്യയില്‍ നിന്നുള്ള ഐശ്വര്യ റായിയാണ്. ലോകസുന്ദരിയ്ക്കുള്ള പട്ടം സ്വന്തമാക്കിയതിനൊപ്പം ഒരുപാട് നേട്ടങ്ങളാണ് ഐശ്വര്യ സ്വന്തം പേരിലാക്കിയിരിക്കുന്നത്. ഇപ്പോള്‍ അഭിഷേക് ബച്ചന്റെ ഭാര്യയും ആരാധ്യ ബച്ചന്റെ അമ്മയുമായി കഴിയുകയാണ് നടി. ലോക്ഡൗണ്‍ ആരംഭിച്ചതോടെ ഐശ്വര്യയുടെ പഴയ ഫോട്ടോസ് വീണ്ടും പ്രചരിക്കാന്‍ തുടങ്ങി.

മിസ് വേള്‍ഡ് ആയ സമയത്തെ ചിത്രങ്ങള്‍ക്കൊപ്പം അവിടെ സംഭവിച്ച ചില കാര്യങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഇപ്പോഴിതാ അത്തരമൊരു ഫോട്ടോയാണ് തരംഗം സൃഷ്ടിച്ചിരിക്കുന്നത്. 1994 ല്‍ ഐശ്വര്യ റായിയ്ക്ക് മിസ് വേള്‍ഡ് കീരിടം ചൂടിയതിന് ശേഷം പുറത്ത് വന്ന ചിത്രങ്ങളിലൊന്നും ശ്രദ്ധിക്കാതെ പോയതായിരുന്നു ഇത്.

aishwarya-rai

മിസ് വേള്‍ഡ് ആയതിന് പിന്നാലെ തലയില്‍ ആ കിരീടം വെച്ച് കൊണ്ട് ഭക്ഷണം കഴിക്കുകയാണ് താരം. രസകരമായ കാര്യം വെറും നിലത്ത് ഇരുന്ന് കൊണ്ടാണെന്നുള്ളതാണ്. ഐശ്വര്യയ്‌ക്കൊപ്പം അമ്മ വൃന്ദ റായിയും ചിത്രത്തിലുണ്ട്. പരമ്പരാഗതമായ രീതിയില്‍ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രത്തിന് ഒരുപാട് കമന്റുകളാണ് ലഭിക്കുന്നത്.

ഇതിനൊപ്പം മിസ് വേള്‍ഡ് ആയ സമയത്തെ ഐശ്വര്യയുടെ ഒരു വീഡിയോയും വൈറലാവുകയാണ്. വേദിയില്‍ നിന്നും സംസാരിക്കുന്ന ഐശ്വര്യയാണ് വീഡിയോലുള്ളത്. പരമ്പരാഗതമായ വസ്ത്രം ധരിച്ചെത്തിയ താരം മിസ് വേള്‍ഡിന്റെ ക്വാളിറ്റി എന്താണെന്നുള്ള ചോദ്യത്തെയാണ് അഭിമുഖീകരിച്ചത്.

 aishwarya-rai

ഇന്ന് വരെ നടന്ന മിസ് വേള്‍ഡ് മത്സരത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നു. നല്ല പദവി ഉള്ളവര്‍ക്ക് മാത്രമല്ല നിസാഹരായ ആളുകള്‍ക്കും കാരുണ്യം ലഭിക്കുന്നു. ദേശീയതയും നിറവുമടക്കം മനുഷ്യര്‍ നിശ്ചയിച്ചിട്ടുള്ള പരിമിതിക്കള്‍ക്കപ്പുറത്ത് കാണാന്‍ കഴിയുന്ന ആളുകളുണ്ട്. നാം അവയ്ക്ക് അപ്പുറത്തേക്ക് നോക്കുകയാണെങ്കില്‍ ഒരു മിസ് വേള്‍ഡ് ആക്കുമെന്നും ഐശ്വര്യ അന്ന് പറഞ്ഞിരുന്നു.

Recommended Video

പ്രേക്ഷകരുടെ മുന്നിലേക്ക് ഇരുവർ വീണ്ടും എത്തുന്നു | filmibeat Malayalam

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X