ഭർത്താവ് ചെറിയ റോളിൽ, നായകൻ ഷാരൂഖ്; ഐശ്വര്യയെ നായികയായി വിളിച്ചപ്പോൾ; സിനിമ കണ്ട് ജയ ബച്ചൻ പറഞ്ഞത്

ബോളിവുഡിലെ മുൻനിര താരമാണെങ്കിലും കരിയറിനപ്പുറം കു‌ടുംബ ജീവിതത്തിനാണ് ഐശ്വര്യ റായ് പ്രാധാന്യം നൽകുന്നത്. സൗന്ദര്യം കൊണ്ട് ഹോളിലുഡ് താരങ്ങളെ പോലും വിസ്മയിപ്പിച്ച ഐശ്വര്യ സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ഇന്ന് ശ്രദ്ധാലുവാണ്. മകൾ ആരാധ്യ പിറന്ന ശേഷം വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. ഇന്ത്യൻ സിനിമാ രം​ഗത്തെ താര റാണിയായിരിക്കെയാണ് ഐശ്വര്യ കരിയറിനുള്ള പ്രാധാന്യം കുറച്ചത്. എന്നാൽ ഇന്നും നടിയു‌ടെ താരമൂല്യത്തിന് ഇടിവ് വന്നിട്ടില്ല.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൊന്നിയൻ സെൽവനിലൂ‌ടെ തിരിച്ചെത്തിയപ്പോൾ വൻ വരവേൽപ്പാണ് ഐശ്വര്യക്ക് ലഭിച്ചത്. കരിയറിൽ ഐശ്വര്യക്ക് നഷ്ട‌പ്പെട്ട സിനിമകളും ഏറെയാണ്. പദ്മാവത്, ബാജിരാവോ മസ്താനി എന്നീ സഞ്ജയ് ലീല ഭൻസാലി ചിത്രങ്ങളിൽ ആദ്യം നായികയായി പരി​ഗണിച്ചിരുന്നത് ഐശ്വര്യ റായിയെയാണ്. എന്നാൽ പല കാരണങ്ങളാൽ ഈ കാസ്റ്റിം​ഗ് നടന്നില്ല. പകരം ദീപിക പദുകോണാണ് ഈ സിനിമകളിൽ നായികയായത്.

Aishwarya Rai  Sharukh Khan

പദ്മാവത് ദീപികയ്ക്ക് പകരം ഐശ്വര്യ റായ് ചെയ്യേണ്ടതായിരുന്നെന്നും ഇന്നും ആരാധകർക്ക് അഭിപ്രായമുണ്ട്. റാണി പദ്മാവതിയുടെ വശ്യ സൗന്ദര്യം അവതരിപ്പിക്കാൻ എന്തും കൊണ്ടും യോ​ഗ്യതയുള്ളത് ഐശ്വര്യ റായ്ക്കാണെന്ന് ഇവർ വാദിക്കുന്നു. കരിയറിൽ ഐശ്വര്യ വേണ്ടെന്ന് വെച്ച സിനിമകളും ഏറെയാണ്. ഇതിലൊന്നാണ് 2014 ൽ പുറത്തിറങ്ങിയ ഹാപ്പി ന്യൂ ഇയർ. ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിൽ നായികയായത് ദീപിക പദുകോണാണ്.

ഹാപ്പി ന്യൂ ഇയർ നിരസിച്ചതിനെക്കുറിച്ച് ഐശ്വര്യ റായ് സംസാരിച്ചിട്ടുണ്ട്. ഭർത്താവ് അഭിഷേക് ബച്ചൻ ഈ സിനിമയിൽ സഹനടനായി അഭിനയിച്ചിട്ടുണ്ട്. അഭിഷേക് സഹനടനായും താൻ ഷാരൂഖിന്റെയും നായികയായും അഭിനയിക്കുന്നത് ശരിയല്ലെന്ന് ഐശ്വര്യക്ക് തോന്നി. ഇതോടെയാണ് നടി ചിത്രം നിരസിച്ചത്.

Aishwarya Rai  Sharukh Khan

ഐശ്വര്യയുടെ വിശദീകരണം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കെ ആരാധകർ കമന്റുകളുമായെത്തുന്നുണ്ട്. അഭിഷേകിന് ഹാപ്പി ന്യൂ ഇയറിൽ നിന്ന് പിന്മാറാമായിരുന്നു എന്തിന് ഐശ്വര്യ എപ്പോഴും ത്യജിക്കണം എന്നാണ് ആരാധകരുടെ ചോദ്യം. വിവാഹത്തിന് മുമ്പ് ധൂം 2 എന്ന ചിത്രത്തിൽ ഐശ്വര്യ റായ് ഹൃതിക് റോഷന്റെ നായികയായും അഭിഷേക് ബച്ചൻ ​സഹ നട‌നുമായി അഭിനയിച്ചിട്ടുണ്ട്.

ഹാപ്പി ന്യൂ ഇയർ നിരസിച്ചത് ഐശ്യര്യയുടെ ഉചിത തീരുമാനം തന്നെയായിരുന്നു. കാരണം സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണുണ്ടായത്. സിനിമ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ലെന്ന വിമർശനം ഐശ്വര്യയുടെ ഭർതൃ മാതാവ് ജയ ബച്ചൻ ഉന്നയിക്കുകയും ചെയ്തു. അന്ന് ഈ പരാമർശം വലിയ തോതിൽ ചർച്ചയായി. സിനിമയെക്കുറിച്ചുള്ള വിമർശനം ഷാരൂഖിനെ അറിയിച്ചപ്പോൾ നടന്റെ പ്രതികരണവും അന്ന് ജയ ബച്ചൻ പങ്കുവെച്ചു. അമിതാഭ് ബച്ചന്റെ അമർ അക്ബർ അന്തോണി എന്ന സിനിമയുടെ അത്ര മോശമല്ലെന്നാണ് ഷാരൂഖ് അന്ന് നൽകിയ മറുപടി.

പൊന്നിയിൻ സെൽവന് ശേഷം ഐശ്വര്യയുടെ പുതിയ സിനിമകളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വന്നി‌ട്ടില്ല. മികച്ച തിരക്കഥകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് നടിയെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം അഭിഷേക് ബച്ചൻ സിനിമാ രം​ഗത്ത് സജീവമാണ്. എന്നാൽ നടന് എടുത്ത് പറയത്തക്ക ഹിറ്റ് സിനിമകളൊന്നും അടുത്ത കാലത്ത് ലഭിച്ചിട്ടില്ല.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X