ഐശ്വര്യ റായിയുടെ ദാമ്പത്യ വിജയ രഹസ്യം; വിശ്വാസം കാത്ത് സൂക്ഷിക്കണമെന്ന് ഐശ്വര്യ പറയുമ്പോൾ മറുപടിയുമായി അഭിഷേക്

ഐശ്വര്യ റായിയെ പോലൊരു പെണ്‍കുട്ടിയെ ഭാര്യയായി കിട്ടണമെന്ന് ഇന്ത്യയിലെ ചെറുപ്പക്കാരെല്ലാം ഒന്നടങ്കം പറയുന്ന കാര്യമാണ്. നടന്‍ അഭിഷേക് ബച്ചന്റെ ഭാര്യയും ആരാധ്യ ബച്ചന്റെ അമ്മയുമായെങ്കിലും ഇപ്പോഴും ഐശ്വര്യയുടെ സൗന്ദര്യത്തെ കുറിച്ചുള്ള വര്‍ണനകള്‍ക്ക് മാറ്റമില്ല. അങ്ങനെയുള്ള ലോകസുന്ദരിയായ ഐശ്വര്യ റായിയുടെ വിവാഹം സിനിമാലോകം ഒന്നടങ്കം കാത്തിരുന്നതാണ്.

അഭിഷേക് ബച്ചനുമായി ഐശ്വര്യ പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാവാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ പോലെ വിവാഹവും വലിയ കേമമായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ താരവിവാഹങ്ങളൊന്നായി ഇത് മാറുകയും ചെയ്തു. കൊട്ടിയാഘോഷിച്ചുള്ള വിവാഹശേഷം പല താരങ്ങളും വേര്‍പിരിയുന്നത് സ്ഥിരമാണ്. സമാനമായ രീതിയില്‍ പല വാര്‍ത്തകള്‍ ഇവര്‍ക്കെതിരെയും വന്നു.

aishwarya-rai-bachchan-

എന്നാല്‍ സന്തുഷ്ടമായൊരു കുടുംബ ജീവിതമാണ് അഭിഷേകിന്റേയും ഐശ്വര്യയുടേതെന്നും വ്യക്തമാക്കുകയാണ് റിപ്പോര്‍ട്ടുകള്‍. ഇത്രയും നന്നായി കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത് എങ്ങനെയാണെന്ന് ചോദിച്ചാല്‍ ഐശ്വര്യ റായിയ്ക്ക് പറയാന്‍ ഒത്തിരി കാര്യങ്ങളുണ്ടാവും. അങ്ങനെ വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തിനിടെ നടി പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും വൈറലാവുന്നത്.

സിംപിൾ സ്റ്റൈലിൽ ഉർവശി റട്ടേല, നടിയുടെ പുതിയ ചിത്രങ്ങൾ വൈറലാവുന്നു

'വിശ്വാസം കാത്ത് സൂക്ഷിക്കുകയും ഹൃദയം, ആത്മാവ്, മനസ് എന്നിവയില്‍ വിശ്വസിക്കുകയും ചെയ്യുന്നു. ശരീരം അത് തന്നെ പിന്തുടരും. നമ്മള്‍ നമ്മളോട് തന്നെ എല്ലാം തുറന്ന് പറയുക. എന്റെ ഏറ്റവും നല്ല സുഹൃത്ത് ഞാന്‍ തന്നെയാണ്. എല്ലാം യഥാര്‍ഥത്തില്‍ അനുഭവിക്കുക. നമുക്ക് അത് എന്നെന്നേക്കുമായി വിലമതിക്കുമെന്ന് ഐശ്വര്യ പറയുന്നു.

Recommended Video

തെന്നിന്ത്യയുമായി ബന്ധമുളള ബോളിവുഡ് നായികമാർ ഇവരാണ്

വിവാഹത്തെ കുറിച്ച് നിങ്ങള്‍ വിചാരിക്കുന്നത് മാത്രമല്ല അതില്‍ കൂടുതലും ഉണ്ടെന്നാണ് അഭിഷേക് ബച്ചന് പറയാനുള്ളത്. വിമര്‍ശകരെ ഒരിക്കലും വിശ്വസിക്കരുത്. വിവാഹത്തെ കുറിച്ച് ആളുകള്‍ പല തമാശയും പങ്കുവെക്കും. അത് ഏറെ കാലമായി അങ്ങനെ തന്നെ പറ്റിപ്പിടിച്ച് ഇരിക്കുകയാണ്. പക്ഷേ ഇത് വളരെ രസകരമാണ്. എന്നാല്‍ ആ വ്യക്തിയെ കുറിച്ച് 500 ശതമാനം എങ്കിലും ഉറപ്പ് ഉണ്ടായിരിക്കണം. ഒരാളെ കുറിച്ച് പൂര്‍ണമായി ബോധ്യപ്പെട്ടില്ലെങ്കില്‍ സംശയം പോലുമില്ലാതെ വിവാഹത്തിന് മുതിരരുതെന്നാണ് അഭിഷേകിന് പറയാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X