ഇതൊന്നും സംസാരിച്ചിട്ട് പോലുമില്ല: ഡിവോഴ്സിനെ കുറിച്ച് ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെ
ബോളിവുഡ് സെലിബ്രിറ്റികൾ എപ്പോഴും പൊതുജനങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ്. അഭിനയത്തിനേക്കാൾ, പ്രണയബന്ധങ്ങളും, എയർപോർട്ട് ലുക്കുകളും കാരണമാണ് പലരും എന്നും വാർത്തകളിൽ നിലനിൽക്കുന്നത്. ഏറ്റവും വലിയ താരങ്ങൾക്ക് പോലും ഗോസിപ്പുകളിൽ നിന്ന് രക്ഷയില്ല. ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും വിവാഹ ജീവിതം ഇങ്ങനെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. 2007ൽ വിവാഹിതരായ ഈ ദമ്പതികൾ പലപ്പോഴും ഊഹാപോഹങ്ങളും കിംവദന്തികളും നേരിട്ടിട്ടുണ്ട്. 2009-ൽ ഓപ്ര വിൻഫ്രിയുമായുള്ള ഒരു പഴയ അഭിമുഖത്തിൽ, ഡിവോഴ്‌സിനെ കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്.
അന്നത്തെ ആ അഭിമുഖത്തിൽ, അഭിഷേകിന്റെയും ഐശ്വര്യയുടെയും വിവാഹത്തിന്റെ ഒരു വീഡിയോ പ്രദർശിപ്പിച്ചിരുന്നു. അവരുടെ വിവാഹ സമയത്ത്, വേദിയായ അമിതാഭ് ബച്ചന്റെ വീടിന് മുന്നിൽ ഒരു വലിയ ജനക്കൂട്ടം പുറത്ത് തടിച്ചു കൂടിയിരുന്നു. ഇന്ത്യൻ വിവാഹ ആഘോഷങ്ങളുടെ ഗാംഭീര്യത്തെക്കുറിച്ച് സംസാരിച്ച സംസാരിച്ച ഐശ്വര്യയുടെ ഭർത്താവും നടനുമായ അഭിഷേക് ബച്ചൻ പറഞ്ഞു, "ഇന്ത്യക്കാർ ആഘോഷിക്കാൻ ഇഷ്ടപ്പെടുന്നതിനാൽ, ഇവിടുത്തെ വിവാഹങ്ങൾ സാധാരണയായി ഒരുപാട് നാളുകൾ നീണ്ടു നിൽക്കാറുണ്ട്."

അത് കേട്ടയുടനെ, തന്റെ തുറന്ന നർമ്മത്തിന് പേരുകേട്ട അവതാരക ഓപ്ര, "ഇത്രയും ആഡംബരപൂർണ്ണമായ ഒരു വിവാഹത്തിന് ശേഷം വിവാഹമോചനം നേടുന്നത് വളരെ ബുദ്ധിമുട്ടാണ്" എന്ന് പറഞ്ഞു. എന്നാൽ അവരുടെ ആ പരാമർശത്തോട് ഐശ്വര്യ റായ് ബച്ചന് യോജിക്കാനായില്ല. മുൻ ലോക സുന്ദരി തൽക്ഷണം മറുപടി നൽകുകയും ചെയ്തു. "ഞങ്ങൾ ആ ചിന്തയെ പോലും ഉൾക്കൊള്ളാൻ ശ്രമിക്കുന്നില്ല. ഇതൊന്നും സംസാരിച്ചിട്ട് പോലുമില്ല," എന്നാണ് പൊന്നിയിൻ സെൽവൻ താരം മറുപടി പറഞ്ഞത്. തന്റെ വിവാഹബന്ധത്തിലും, ഭർത്താവ് അഭിഷേക് ബച്ചനിലും ഉള്ള ഐശ്വര്യയുടെ വിശ്വാസം, ആ ഉത്തരത്തിൽ വ്യക്തമായി കാണാമായിരുന്നു.

വിവാഹശേഷം മാതാപിതാക്കളോടൊപ്പം താമസിക്കുന്ന ഇന്ത്യൻ പാരമ്പര്യത്തെക്കുറിച്ചും സംഭാഷണം പരാമർശിച്ചു. "അപ്പോൾ നിങ്ങൾ രണ്ടുപേരും നിങ്ങളുടെ (അഭിഷേകിന്റെ) മാതാപിതാക്കളോടൊപ്പമാണോ താമസിക്കുന്നത്? അതെങ്ങനെയാണ് സാധിക്കുന്നത്?" ഓപ്ര ചോദിച്ചപ്പോൾ, "നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളോടൊപ്പമാണോ താമസിക്കുന്നത്?" എന്ന് അഭിഷേക് തമാശയായി തിരിച്ചു ചോദിച്ചു.
അല്ല എന്ന് ഓപ്ര മറുപടി പറഞ്ഞപ്പോൾ, "അതെങ്ങനെയാണ് സാധിക്കുന്നത്?" എന്ന മറു ചോദ്യമാണ് അഭിഷേക് ബച്ചനിൽ നിന്നും ഉണ്ടായത്. ഇതെല്ലം കേട്ടിരുന്ന ഐശ്വര്യ തങ്ങളുടെ സാഹചര്യത്തെ ഭംഗിയായി വിശദീകരിച്ചു. "നിങ്ങളുടെ മാതാപിതാക്കളോടൊപ്പം താമസിക്കുന്നത് നല്ലതാണ്, കാരണം അത്താഴത്തിന് മാതാപിതാക്കളെ കാണാൻ അപ്പോയിന്റ്മെന്റ് എടുക്കേണ്ടതില്ല എന്നത് ഇന്ത്യയിൽ മാത്രം സാധിക്കുന്ന കാര്യമാണ്," താരം പറഞ്ഞു.
ബച്ചൻ കുടുംബത്തിലെ കലഹത്തെ കുറിച്ചും, അഭിഷേക് ബച്ചന്റെ കുടുംബത്തിൽ നിന്നും ഐശ്വര്യ മാറി താമസിക്കുന്നതിന് കാരണം ജയാ ബച്ചനും മകൾ ശ്വേതയും ആണെന്നതിനെ കുറിച്ചും ഗോസിപ്പുകൾ വന്നു തുടങ്ങിയിട്ട് കാലം കുറേയായി. ഇതിനിടെ, നടിയുടെ ആരാധകർ ശ്വേത ബച്ചൻ ഐശ്വര്യയെ കുറിച്ച് പരിഹാസ പൂർവ്വം സംസാരിക്കുന്ന കോഫി വിത്ത് കരൺ പരിപാടിയിലെ വിഡിയോകൾ കുത്തിപ്പൊക്കിയതോട, ഈ വാദങ്ങൾക്ക് കൂടുതൽ ഗൗരവം നൽകി തുടങ്ങി.
റാപ്പിഡ് ഫയർ റൗണ്ടിൽ കരൺ ജോഹർ അഭിഷേകിനോട് ചോദിച്ചു, "നിങ്ങൾക്ക് ആരെയാണ് കൂടുതൽ ഭയം, ഭാര്യയെയോ അമ്മയെയോ?"അഭിഷേക് തനിക്ക് അമ്മയെയാണ് ഭയം എന്ന് മറുപടി നൽകിയപ്പോൾ, സഹോദരി ശ്വേത ഉടൻ തന്നെ "ഭാര്യയെ!" എന്ന് പറഞ്ഞു. ഇതിൽ തമാശരൂപേണ ദേഷ്യപ്പെട്ട അഭിഷേക്, "ഇത് എനിക്കുള്ള ചോദ്യമാണ്, ഒന്ന് മിണ്ടാതിരിക്കൂ" എന്ന് ശ്വേതയോട് പറഞ്ഞു. ഇത് കേട്ട് അവതാരകൻ കരൺ ജോഹർ ചിരിച്ചു. എന്നാൽ, ഐശ്വര്യയുടെ ആരാധകർ പറയുന്നത്, ശ്വേതയുടെ പെരുമാറ്റം മൂലം കലഹം പുറം ലോകം അറിഞ്ഞുവെന്നാണ്.


Click it and Unblock the Notifications











