അന്നെനിക്ക് കരയേണ്ടി വന്നു! ചങ്ക് തകര്‍ന്ന നിമിഷം ജീവിതത്തിലെ ഈഗോ കൊണ്ട് ഉണ്ടായതെന്ന് ഐശ്വര്യ റായി
ലോകം മുഴുവന്‍ അറിപ്പെടുന്ന നിലയില്‍ വളര്‍ന്ന് രാജ്യത്തിന് മുഴുവന്‍ അഭിമാനമായി മാറിയ അപൂര്‍വ്വം താരങ്ങളില്‍ ഒരാളാണ് ഐശ്വര്യ റായി. സൗന്ദര്യം കൊണ്ട് വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട ഐശ്വര്യ ബോളിവുഡിലെ ശക്തയായ സ്ത്രീയാണ്. ജീവിതത്തില്‍ പരാജയങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും എല്ലാത്തിനുമൊടുവില്‍ വിജയം കണ്ടെത്താന്‍ നടിയ്ക്ക് സാധിച്ചു.
ചെറിയ പ്രായത്തില്‍ മോഡലിങ് രംഗത്ത് നിന്ന് തുടങ്ങിയ ഐശ്വര്യയുടെ കരിയറില്‍ വളര്‍ച്ചയുണ്ടാവുന്നത് വളരെ പെട്ടെന്നാണ്. പിന്നീടുള്ള ജീവിതം എല്ലാവര്‍ക്കും അറിയുന്നതുമാണ്. എന്നാല്‍ തന്റെ ജീവിതത്തില്‍ ശരിക്കും കരയേണ്ടി വന്നത് ഒരു തവണ മാത്രമാണെന്ന് നടി ഒരിക്കല്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. അത് പ്രൊഫഷണല്‍ മേഖലയില്‍ തകര്‍ച്ച ഉണ്ടായപ്പോള്‍ അല്ലെന്നും നടി സൂചിപ്പിച്ചിരുന്നു.

1994 ലാണ് ഐശ്വര്യ റായ് ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ശേഷം സിനിമയിലേക്ക് ചുവടുറപ്പിച്ചു. 1997-ല്‍ മണിരത്നം സംവിധാനം ചെയ്ത തമിഴ് ചിത്രമായ ഇരുവര്‍ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം അഭിനയ ജീവിതത്തില്‍ ഐശ്വര്യയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീട് ബോളിവുഡില്‍ സജീവമായ നടി വിവാഹത്തോട് കൂടിയാണ് ചെറിയ ഇടവേള എടുത്തത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കരിയറിന്റെ തുടക്കത്തില്‍ ഐശ്വര്യ കൊടുത്ത ഒരു അഭിമുഖത്തില്‍ തന്റെ സ്‌കൂള്‍ കാലഘട്ടത്തെ കുറിച്ച് പറഞ്ഞിരുന്നു. പഠിക്കുന്ന കാര്യത്തില്‍ താന്‍ എപ്പോഴും മുന്നിലായിരുന്നുവെന്നും സ്‌കൂളില്‍ എപ്പോഴും ഒന്നാം റാങ്ക് നേടുന്നതിനെ കുറിച്ചും നടി സംസാരിച്ചു. എന്നാല്‍ തനിക്ക് ജീവിതത്തില്‍ കരയേണ്ടി വന്നത് പഠനത്തില്‍ പിന്നോട്ട് പോയപ്പോഴാണെന്നാണ് നടി പറയുന്നത്.
'എന്റെ മാതാപിതാക്കള്‍ ഒരിക്കലും എന്നെ ഒന്നിലേക്കും തള്ളി വിടാന്‍ നേക്കിയിട്ടില്ല. പക്ഷേ ഞാന്‍ എപ്പോഴും ഒന്നാം സ്ഥാനത്ത് തന്നെ എത്തിയിരുന്നതിനാല്‍ അവരും അത് നിസ്സാരമായി കണ്ടു. ഒന്നാം റാങ്ക് വാങ്ങിക്കുന്നത് ഒരിക്കലും എനിക്ക് വലിയൊരു പ്രശ്‌നമായിരുന്നില്ല. ഞാന്‍ പത്താം ക്ലാസില്‍ എത്തിയപ്പോള്‍ എന്റെ സീനിയര്‍മാരും ജൂനിയേഴ്‌സും എല്ലാവരും കരുതിയത് ഞാനായിരിക്കും ഒന്നാമത് എന്നാണ്.
പക്ഷേ ഐസിഎസ്ഇ ബോര്‍ഡ് പരീക്ഷകളില്‍ ഞാന്‍ ഏഴാം സ്ഥാനത്തെത്തി. അതുവരെ വലിയൊരു അഹങ്കാരമായിരുന്നു. അന്നെനിക്ക് ശരിക്കും വേദനിച്ചു. ഞാന്‍ കരയുകയും ചെയ്തു. കാരണം എന്റെ ഒന്നാം റാങ്കിന് ഞാന്‍ വിലകല്‍പിച്ചിരുന്നില്ല. എന്നാല്‍ അതൊരു ഈഗോ ആണെന്ന് എനിക്ക് തന്നെ മനസ്സിലായി. പിന്നീട് ഞാന്‍ 12-ാം ക്ലാസ്സ് റുപാറേലില്‍ പഠിച്ചു. എന്റെ ശതമാനം മോശമായിരുന്നില്ല, പക്ഷേ അത് ഒരു നിസ്സാരമായ ഈഗോ കാര്യം മാത്രമായിരുന്നു.

ഞാന്‍ എട്ടാം സ്ഥാനത്ത് എത്തിയെങ്കിലും 0.5 ശതമാനം മാത്രമേ വ്യത്യാസം ഉണ്ടായിരുന്നുള്ളൂ. ഇരുവരും തമ്മിലുള്ള വ്യത്യാസം എനിക്ക് മനസിലായത് മറ്റുള്ളവരുടെ പ്രതീക്ഷയ്ക്കൊത്ത് ജീവിക്കാനാണെന്ന് ബോധ്യപ്പെട്ടു. അതുവരെ എന്റെ ജീവിതത്തില്‍ ഞാന്‍ ഒരിക്കലും കരഞ്ഞിട്ടില്ല. കാരണം എന്റെ മാതാപിതാക്കളും സുഹൃത്തുക്കളും എനിക്കൊപ്പം തന്നെ ഉണ്ടായിരുന്നു. അവരും എന്റെ കാഴ്ചപ്പാടിനൊപ്പമാണ് കാര്യങ്ങള്‍ തീരുമാനിച്ചിരുന്നതെന്നും ഐശ്വര്യ റായി പറയുന്നു.
അതേ സമയം ഐശ്വര്യ റായിയുടെ വീട്ടില്‍ വിളിക്കുന്ന പേരും പുറത്ത് വന്നിരിക്കുകയാണ്. പുറത്ത് വരുമ്പോള്‍ വളരെ സീരിയസായിട്ടുള്ള നടി എന്ന നിലയിലാണ് ഐശ്വര്യയെ പലരും കാണാറുള്ളത്. എന്നാല്‍ വീടിനകത്ത് ഐശ്വര്യയ്ക്ക് ഗൊല്ലു മാമി എന്നൊരു പേര് കൂടിയുണ്ട്. ഐശ്വര്യയുടെ സഹോദരന്‍ ആദിത്യ റായിയുടെ ഭാര്യ ശ്രീമ റായി ആണ് ഒരിക്കല്‍ നാത്തൂനെ കുറിച്ച് പറഞ്ഞത്.
ഐശ്വര്യയും ശ്രീമയും നല്ല സൗഹൃദം പങ്കിടുന്ന സഹോദരിമാരാണ്. ഐശ്വര്യ എപ്പോഴും തന്റെ കുട്ടികളുടെ 'ഗൊല്ലു മാമി' ആണെന്നാണ് ഒരിക്കല്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയവേ ശ്രീമ പറഞ്ഞത്.


Click it and Unblock the Notifications