For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോളിവുഡ് നടിമാരെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റി ആഷ്, അവർ തെന്നിന്ത്യയിൽ അഭിനയിക്കുന്നത് അതുകൊണ്ടല്ല

  |

  ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ സ്വകാര്യ അഭിമാനമാണ് ഐശ്വര്യ റായി ബച്ചൻ. ബോളിവുഡിലാണ് നടി അധികം സിനിമ ചെയ്തതെങ്കിലും സിനിമ കരിയർ ആരംഭിക്കുന്നത് കോളിവുഡിൽ നിന്നാണ്. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ് ആഷിന്റെ ആദ്യ ചിത്രമായ ഇരുവർ. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിന് ഇപ്പോഴും മിനിസ്ക്രീനിൽ കാഴ്ചക്കാരുണ്ട്. ഇരുവറിന് ശേഷവും തെന്നിന്ത്യയിൽ നിന്ന് മികച്ച ഓഫറുകൾ നടിയെ തേടി എത്തിയിരുന്നു.

  നിങ്ങളുടെ ചേച്ചി ആയതിൽ ഭാഗ്യവതിയാണ്, അഭിമാനം തോന്നുന്നു, ഹൃദയസ്പർശിയായ വീഡിയോ പങ്കുവെച്ച് റിമി

  ഐശ്വര്യയുടെ തെന്നിന്ത്യൻ സിനിമകൾ മാത്രമല്ല ബോളിവുഡ് ചിത്രങ്ങളും സൗത്തിന്ത്യയിൽ മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. നടിയുടെ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഈ സ്നേഹം ഐശ്വര്യയ്ക്കുമുണ്ട്. ബോളിവുഡിൽ സജീവമായപ്പോഴും തെന്നിന്ത്യൻ ചിത്രങ്ങളോട് നോ പറഞ്ഞിരുന്നില്ല.. തിരക്കുകൾക്കിടയിലും നടി സിനിമ ചെയ്യാൻ സമയം കണ്ടെത്തിയിരുന്നു. താരങ്ങളുമായും വളരെ അടുത്ത ബന്ധമാണ് നടിക്കുളളത്.

  സിനിമയിൽ മാറ്റമില്ലാത്തത് അത് മാത്രം, ഇതിനെതിരെ പരാതിപ്പെട്ടിട്ടും കാര്യവുമില്ല,തുറന്ന് പറഞ്ഞ് അംബിക

  പൂർണ്ണിമയ്ക്ക് പിറന്നാൾ ആശംസക്കൊപ്പം നന്ദി പറഞ്ഞ് ഇന്ദ്രജിത്ത്, റ്റു ഇൻ വൺ ഓഫര്‍ ആഘോഷമാക്കാൻ അമ്മ മല്ലിക

  ഇപ്പോഴിത സിനിമ കോളങ്ങളിൽ വൈറലാവുന്നത് രജനികാന്തിനെ കുറിച്ച് ഐശ്വര്യറായി പറഞ്ഞ വാക്കുകളാണ്. താരത്തിന്റെ സിനിമയോടുള്ള ഡെഡിക്കേഷനെ കുറിച്ചാണ് ആഷ് പറയുന്നത്. കൂടാതെ ബോളിവുഡ് നടിമാരെ കുറിച്ച് പ്രചരിക്കുന്ന തെറ്റിദ്ധാരണയെ കുറിച്ചും നടി പറയുന്നുണ്ട് നടിയുടെ വാക്കുകൾ ഇങ്ങനെ...''

  രജനി സാർ, 'പാ '(അമിതാഭ് ബച്ചൻ) പോലെ ജോലിയോട് ഏറെ വിനയമുളള വ്യക്തിയാണ്. വയസ് ഒരു ഘടകമേ അല്ല. അവരുടെ പ്രവർത്തന മേഖലയിലെ മികവ് കൊണ്ട് ഇരുവരും ഇതിഹാസങ്ങളായത്. അതുകൊണ്ട് തന്നെ അവരുടെ ചിത്രങ്ങൾ പ്രേക്ഷകർക്ക് ആവേശം പകരുന്നുവെന്നും ആഷ് ഡിഎൻഎയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. കൂടാതെ രജനി സാറിന്റെ വിനയം കണ്ട് പഠിക്കാനുള്ളതാണെന്നും താരം കൂട്ടിച്ചേർത്തു. രജനിയുടെ പിറന്നാളിന്‌റെ പശ്ചാത്തലത്തിലായിരുന്നു ഡിഎൻഎയ്ക്ക് നൽകിയ അഭിമുഖം വീണ്ടും വൈറലായത്.

  കൂടാതെ ബോളിവുഡിൽ നിന്ന് തെന്നിന്ത്യൻ സിനിമയിലേയ്ക്ക് പോകുന്ന നടിമാരെ കുറിച്ച് പ്രചരിക്കുന്ന തെറ്റിധാരണയെ കുറിച്ചും താരം പറയുന്നുണ്ട്. ബോളിവുഡിൽ അവസരം ഇല്ലാത്തത് കൊണ്ടല്ല ഇവിടെന്ന് താരങ്ങൾ തെന്നിന്ത്യൻ സിനിമയിലേയ്ക്ക് പോകുന്നത്. തിരക്കഥ ഇഷ്ടപ്പെട്ടിട്ട് തന്നെയാണ് സിനിമ ചെയ്യുന്നതെന്നും ആഷ് പറയുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ'' "ഇവിടെ ജോലി കിട്ടാത്തത് കൊണ്ടാണ് ദക്ഷിണേന്ത്യയിൽ പോയി സിനിമ ചെയ്യുന്നത് എന്നൊരു തെറ്റിദ്ധാരണയുണ്ട്. പക്ഷേ, ഞാൻ തുറന്ന മനസ്സുള്ള നടനാണ്. എനിക്ക് ഓഫർ ചെയ്യുന്ന കഥാപാത്രങ്ങൾ കണ്ടിട്ടാണ് ഞാൻ സിനിമകളിൽ ഒപ്പിടുന്നത്" .

  വിവാഹശേഷവും തന്നെ തേടി സംവിധായകർ എത്തുന്നതിനെ കുറിച്ചും ഐശ്വര്യ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇപ്പോഴും തന്നെ തേടി സംവിധായകരും തിരക്കഥയും എത്തുന്നുണ്ട്. അത് ഭാഗ്യമായിട്ടാണ് കാണുന്നത്. വിവാഹത്തിന് ശേഷവും ജോലിയിൽ തുടരുന്ന നടിമാരുണ്ട്, വ്യത്യസ്ത കാലഘട്ടത്തിലുള്ള നിരവധി പേരുണ്ട്. എന്നാൽ , ഈ അടുത്ത കാലത്തായി മുൻനിര താരങ്ങളെല്ലാം വിവാഹ ശേഷം ജോലിയിൽ തുടരില്ല എന്നത് ഒരു മുൻധാരണയായി മാറുകയാണ്. ഞാൻ ഒരിക്കലും ഇത് ശ്രദ്ധിച്ചിരുന്നില്ലെന്നാണ് നടി പറയുന്നത്.

  "സമാന ചിന്താഗതിക്കാരായ സഹപ്രവർത്തകരെ കിട്ടിയതാണ് തന്റെ ഭാഗ്യം. വിവാഹത്തിന് ശേഷം ജോലി ചെയ്യാൻ തനിക്കും ആഗ്രഹമുണ്ട്, പക്ഷേ എനിക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന സംവിധായകർ ഉണ്ടാകണം. ഞാൻ കൂടെ ജോലി ചെയ്തവരാണ് എന്നിലുള്ള വിശ്വാസം കാത്തുസൂക്ഷിച്ചത്. ആരുടേയും മനസ്സ് മാറിയില്ലെന്നും ഐശ്വര്യ പറയുന്നു.

  ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. . മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയൻ സെൽവനമാണ് നടിയുടെ പുതിയ ചിത്രം. ഈ ചിത്രത്തിൽ രണ്ട് കഥാപാത്രത്തിലാണ് നടി എത്തുന്നത്. ഐശ്വര്യക്കൊപ്പം വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്. രണ്ട് ഭാഗങ്ങളായിട്ടാണ് സിനിമ എത്തുന്നത്. ഇരട്ട വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്.

  English summary
  when Aishwarya Rai Compared Her Father-in-law Amitabh Bachchan With Rajinikanth
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X