ഐശ്വര്യ റായിയ്ക്ക് പകരം അമീഷ പട്ടേല്‍ നായികയായിട്ടെത്തി; അന്ന് സംഭവിച്ച കാര്യത്തെ കുറിച്ച് നടി
ചരിത്രത്തെയും ഇതിഹാസ നായകനെയും ആസ്പദമാക്കി ഹിന്ദിയില്‍ നിര്‍മ്മിച്ച സിനിമയാണ് മംഗല്‍ പാണ്ഡെ ദി റൈസിങ്. ആമിര്‍ ഖാന്‍ നായകനായിട്ടെത്തിയ ചിത്രം കേതന്‍ മെഹ്തയാണ് സംവിധാനം ചെയ്തത്. റാണി മുഖര്‍ജി, അമീഷ പട്ടേല്‍ എന്നിവരായിരുന്നു നായികമാര്‍. അമീഷയ്ക്ക് മുന്‍പ് ഐശ്വര്യ റായി ചെയ്യാനിരുന്ന വേഷമായിരുന്നത്. പിന്നീട് നടി മാറിയതിനുള്ള കാരണം ഒരു അഭിമുഖത്തില്‍ ഐശ്വര്യ തന്നെ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്.
'രസകരമായ കാര്യം റിപ്ലേസ് ചെയ്തു എന്നുള്ള കാര്യം കൊത്തി വെച്ചത് പോലെ എല്ലാവരും ഓര്‍ത്തിരിക്കുന്നു എന്നതാണ്. എന്നാല്‍ അവിടെ സ്ഥിതി വളരെ വ്യത്യസ്തമായിരുന്നു എന്നതാണ് വസ്തുത. ആ സാഹചര്യം മുതല്‍ ഇന്ന് വരെ ആ നിര്‍മാതാവിന് ഞാന്‍ ഉത്തരം നല്‍കിയിരുന്നു. സത്യത്തില്‍ എന്നോട് ക്ഷമ ചോദിച്ചു എന്നുമാണ് ഐശ്വര്യ റായി പറയുന്നു.

മാധ്യമങ്ങളില്‍ അദ്ദേഹം എന്നെ കുറിച്ച് സംസാരിച്ച കാരണങ്ങള്‍ കൊണ്ടാണ് പുറത്ത് പോയത്. കാരണം അദ്ദേഹം നേരിട്ട മറ്റ് സമ്മര്‍ദ്ദങ്ങളും ഉണ്ടായിരുന്നു. അദ്ദേഹവും എന്റെ ഏജന്റുമാരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി. എല്ലാം മുഹുര്‍ത്തത്തിന് മുന്‍പ് തന്നെ അവസാനിച്ചു. അതെല്ലാം തികച്ചും വേറിട്ടൊരു സാഹചര്യമായിരുന്നു. നിര്‍മാതാവ് എന്നോട് ക്ഷമയും ചോദിച്ചിട്ടുണ്ട്.
പൂക്കൾക്കിടയിലെന്ന പോലെ മനോഹരിയായി മൌനി റോയി, ചിത്രങ്ങൾ കാണാം
Recommended Video
ഐശ്വര്യ റായി അഭിനയിക്കാന്‍ വേണ്ടി ഒപ്പിട്ട വേഷത്തിലായിരുന്നു പിന്നീട് അമീഷ പട്ടേല്‍ അഭിനയിച്ചത്. ഈ വേഷം ലഭിച്ചതിനെ കുറിച്ച് മുന്‍പ് അമീഷയും തുറന്ന് സംസാരിച്ചിട്ടുണ്ട്. 'ഞാന്‍ വളരെ സന്തോഷവതിയാണ്. സാമര്‍ഥ്യത്തിലൂടെ എനിക്ക് ഇത്തരമൊരു വേഷം കിട്ടിയില്ല. എന്റെ വിശ്വാസ്യതയുടെ അടിസ്ഥാനത്തിലാണ് ഇതെനിക്ക് ലഭിച്ചത്. അവര്‍ക്ക് നിഷ്‌കളങ്കമായ, മേക്കപ്പ് ഇല്ലാത്തൊരു രൂപമായിരുന്നു വേണ്ടത്. അതുകൊണ്ടാണ് എന്നെ സമീപിച്ചത്. അതില്‍ ഞാന്‍ ഒരു ഗെയിമും കളിച്ചിട്ടില്ല. ഇത്രയും മഹത്തമുള്ള ഒരു സിനിമയ്ക്കായി എന്നെ സമീപിച്ചതില്‍ വലിയ അഭിമാനമുണ്ടെന്നും അമീഷ പറഞ്ഞിരുന്നു.


Click it and Unblock the Notifications