For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചുംബന രംഗത്തില്‍ അഭിനയിച്ചതിന് ഐശ്വര്യ റായി കേള്‍ക്കേണ്ടി വന്നത്; ഇന്നും അത്തരം സീനുകളോട് മടിയാണെന്ന് നടി

  |

  ലോകസുന്ദരിയായ ഐശ്വര്യ റായിയെ കുറിച്ച് എന്ത് പറഞ്ഞാലും വൈറലാവുന്നത് പതിവാണ്. ബോളിവുഡില്‍ നിറസാന്നിധ്യമായി നിറഞ്ഞ് നില്‍ക്കുന്ന കാലത്താണ് ഐശ്വര്യ അഭിഷേക് ബച്ചനുമായി വിവാഹിതയാവുന്നത്. ഇപ്പോള്‍ നടി എന്നതിലുപരി ഒരു ഭാര്യയുടെയും അമ്മയുടെയും മരുമകളുടെയുമെല്ലാം റോളുകള്‍ കൃത്യമായി ചെയ്യുകയാണ്. മകള്‍ ആരാധ്യ കൂടി ജനിച്ചതോടെയാണ് ഐശ്വര്യ സിനിമകളില്‍ നിന്നും കൂടുതല്‍ ഇടവേള എടുത്തത്. വീണ്ടും തമിഴ് സിനിമയിലൂടെ നായികയായി അഭിനയിക്കുന്നുണ്ട്.

  അതേ സമയം ലോക്ഡൗണ്‍ നാളുകളില്‍ ഐശ്വര്യ റായിയെ സംബന്ധിച്ചുള്ള അനേകം റിപ്പോര്‍ട്ടുകളായിരുന്നു സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായത്. ഇപ്പോഴിതാ സിനിമകളിലെ പ്രണയനിമിഷങ്ങളില്‍ പ്രത്യേകിച്ച് ചുംബന രംഗങ്ങളില്‍ അഭിനയിക്കുന്നതിന് ഇന്നും തനിക്ക് താല്‍പര്യം വളരെ കുറവാണെന്ന് പറയുകയാണ് ഐശ്വര്യ. മുന്‍പൊരു അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകള്‍ വീണ്ടും തരംഗമായി കൊണ്ടിരിക്കുകയാണ്.

  നിരവധി ഗ്ലാമറസ് വേഷങ്ങളും റൊമാന്റിക് രംഗങ്ങളിലുമൊക്കെ ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ 2006 ല്‍ പുറത്തിറങ്ങിയ ധൂം 2 എന്ന ചിത്രത്തില്‍ നടന്‍ ഹൃത്വിക് റോഷനൊപ്പമാണ് ഐശ്വര്യ ആദ്യമായിട്ടൊരു ചുംബന രംഗത്തില്‍ അഭിനയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തൊക്കെ ആണെങ്കിലും അത്തരം സീനുകള്‍ ചെയ്യാന്‍ ഇന്നും തനിക്ക് താല്‍പര്യമില്ലെന്നാണ് ഒരു അഭിമുഖത്തില്‍ ഐശ്വര്യ സൂചിപ്പിച്ചത്. അതേ സമയം ധൂം 2 വിലെ സീന്‍ ഇന്ത്യയില്‍ വളരെയധികം കോളിളക്കം ഉണ്ടാക്കിയതായിട്ടും നടി പറഞ്ഞു. സിനിമയുടെ റിലീസിന് ശേഷം തനിക്ക് നിയമപരമായ ഭീഷണികള്‍ പോലും നേരിടേണ്ടി വന്നിരുന്നു.

  'ധൂം എന്ന സിനിമയിലെ പ്രധാനപ്പെട്ടൊരു രംഗമായിരുന്നു. അതേ പ്രധാന്യത്തോട് കൂടി ഞാന്‍ ചെയ്തിരുന്നു. പക്ഷേ പിന്നീട് സംഭവിച്ച കാര്യങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നതാണ്. ഈ രംഗത്തില്‍ അഭിനയിച്ചതിന് ശേഷം എനിക്ക് ഒത്തിരി നോട്ടീസ് വന്നു. വെറും നോട്ടീസ് അല്ല ലീഗല്‍ നോട്ടീസുകളായിരുന്നു. രാജ്യത്തെ ചില ആളുകള്‍ എനിക്കെതിരെ തിരിഞ്ഞു. നിങ്ങള്‍ ജനപ്രീതി നേടിയ ഒരാളാണ്. നിങ്ങളുടെ ജീവിതം മാതൃകാപരമായി ജീവിച്ച് ഞങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് വലിയൊരു മാതൃകയായിരുന്നു. ഇത്തരം കാര്യങ്ങള്‍ സ്‌ക്രീനില്‍ ചെയ്യുന്നത് അത്ര നല്ലതല്ല. എന്തിനാണ് നിങ്ങളിതൊക്കെ ചെയ്യുന്നത് എന്നൊക്കെ ആയിരുന്നു അവര്‍ പറഞ്ഞിരുന്നതെന്ന് ഐശ്വര്യ വ്യക്തമാക്കുന്നു.

  വേദിക ഗർഭിണിയാണെന്നറിഞ്ഞ ഞെട്ടലിൽ സിദ്ധു, സമ്പത്ത് വരുമ്പോൾ ആ സത്യം പുറത്ത് വരുമെന്ന് ആരാധകർ

  അത് കൊള്ളാമല്ലോ എന്നെനിക്ക് തോന്നി. ഞാന്‍ ഒരു അഭിനേതാവാണ്. എന്റെ ജോലി മാത്രമാണ് ഞാന്‍ ചെയ്യുന്നത്. രണ്ടോ മൂന്നോ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ രണ്ട് സെക്കന്‍ഡ് സീനുകള്‍ക്ക് വിശദീകരണം നല്‍കാനാണ് ഇവര്‍ എന്നോട് ആവശ്യപ്പെടുന്നത്. അങ്ങനെ ഇരിക്കെ ധൂം 2 വില്‍ ചുംബനരംഗം ഉള്ളതിനാല്‍ സിനിമയില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ എനിക്ക് ഉണ്ടായിരുന്നു. ഇതേ സമയത്ത് തന്നെയാണ് ഹോളിവുഡ്, യൂറേപ്യന്‍ സിനിമ, ഇംഗ്ലീഷ് സിനിമകളിലൊക്കെ അഭിനയിക്കാനുള്ള സാധ്യതകള്‍ എനിക്ക് ലഭിച്ചിരുന്നു.

  മലയാളിയെ നെഞ്ചുവിരിച്ച് നിക്കാന്‍ ശീലിപ്പിച്ച സൂപ്പർ സ്റ്റാർ; ജയനെക്കുറിച്ച് ചില അറിയാക്കഥകള്‍

  Kurup movie in 50 crore club on its fifth day | FilmiBeat Malayalam

  ശാരീരികമായ രംഗങ്ങളും ചുംബനവും അത്ര ഇഷ്ടപ്പെത്തതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ രണ്ട് സ്‌ക്രിപ്റ്റുകള്‍ നിരസിച്ചിരുന്നു. കാരണം ഞാനത് സ്‌ക്രീനില്‍ ഒരിക്കലും ചെയ്തിട്ടില്ല. മാത്രമല്ല സിനിമയുടെ ആശയം എനിക്ക് അത്ര സുഖകരമായി തോന്നിയില്ലെന്നും ഐശ്വര്യ പറയുന്നു. നിലവില്‍ പൊന്നിയന്‍ സെല്‍വന്‍ എന്ന തമിഴ് സിനിമയിലൂടെ അഭിനയത്തിലേക്ക് തിരിച്ച് വരവിന് ഒരുങ്ങുകയാണ് ഐശ്വര്യ.

  English summary
  When Aishwarya Rai Criticized By Netizens For Bold Roles, Later Actress Confesses
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X