For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മേക്ക് അപ്പ് ഇല്ലാതെ ഐശ്വര്യ റായ് വന്നപ്പോൾ; എത്ര പണം വേണമെങ്കിലും തരാമെന്ന് മേക്കപ്പ്മാനോട് പറഞ്ഞു; സംവിധായകൻ

  |

  സൗന്ദര്യം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച നടിയാണ് ഐശ്വര്യ റായ്. ഐശ്വര്യക്ക് മുൻപും ശേഷവും ലോകസുന്ദരിപട്ടം ചൂടിയ നിരവധി പേർ ഉണ്ടായിട്ടുണ്ടെങ്കിലും ഐശ്വര്യയുണ്ടാക്കിയ അലയൊലികൾ ഇവർക്ക് ആർക്കും ആവർത്തിക്കാനായില്ല. 'ഐശ്വര്യ റായ് ആണെന്നാണ് അവളുടെ വിചാരം' എന്ന പദപ്രയോ​ഗം തന്നെ ഇതിന് തെളിവാണ്.

  അതിനാൽ തന്നെ സിനിമകളുടെ വിജയ പരാജയമൊന്നും തന്നെ നടിയെ കാര്യമായി ബാധിച്ചിട്ടില്ല. രണ്ട് പതിറ്റാണ്ട് പിന്നിട്ട കരിയർ എടുത്താൽ ഐശ്വര്യക്ക് വിജയത്തോടൊപ്പം തന്നെ പരാജയ സിനിമകളും ഉണ്ട്. നടിയുടെ ഒപ്പം സിനിമാ മേഖലയിലെത്തിയ പല നായികമാർക്കും ഇന്ന് താരമൂല്യം നഷ്ടപ്പെട്ടു.

  Also Read: 6 മാസത്തിനുള്ളിൽ ഗർഭിണിയാവണം; മുപ്പത് വയസായില്ലേ, കുഞ്ഞിനെ നോക്കാം! വിചിത്രമായ അനുഭവം പറഞ്ഞ് അർച്ചന കവി

  പക്ഷെ ഐശ്വര്യയുടെ സ്ഥാനം അത് പോലെ നിലനിൽക്കുന്നു. ഒടുവിൽ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ വിജയവും ഇതിന് അടിവരയിടുന്നതാണ്. നന്ദിനി എന്ന കഥാപാത്രത്തെ ആണ് ഐശ്വര്യ സിനിമയിൽ അവതരിപ്പിച്ചത്. മികച്ച അഭിപ്രായമാണ് ഐശ്വര്യയുടെ പ്രകടനത്തിന് ലഭിച്ചത്. നിലവിൽ നന്ദിനി എന്ന കഥാപാത്രം ചെയ്യാൻ ഐശ്വര്യ അല്ലാതെ മറ്റാരുമില്ലെന്നും ആരാധകർ പറയുന്നു.

  Also Read: 'പണ്ട് എങ്ങനെ ഇരുന്ന മനുഷ്യനാണ്?, എന്താണ് അൽഫോൺസിന് സംഭവിച്ചത്'; ആരാധകർക്ക് അമ്പരപ്പായി താരത്തിന്റെ രൂപമാറ്റം

  ഇപ്പോഴിതാ ഐശ്വര്യയെ പറ്റി സംവിധായകൻ സുഭാഷ് ​ഗായ്, ഐശ്വര്യ നായിക ആയെത്തിയ 1999 ലെ താൽ എന്ന സിനിമയുടെ സംവിധായകൻ ആയിരുന്നു ഇദ്ദേഹം. സിനിമയിൽ പാട്ട് സീനിലൊഴികെ ഐശ്വര്യ മേക്ക് അപ്പ് ഇല്ലാതെയാണ് അഭിനയിച്ചതെന്ന് സുഭാഷ് പറയുന്നു.

  'യഥാർത്ഥ ഭാവങ്ങൾ‌ വ്യക്തമാവുമെന്നതിനാൽ നായികമാരോട് എപ്പോഴും മേക്കപ്പ് കുറയ്ക്കാൻ ഞാൻ പറയുമായിരുന്നു. താലിൽ ആദ്യമായി ഐശ്വര്യ മേക്ക് അപ്പ് ഉപയോ​ഗിക്കുന്നത് കഹി ആ​ഗ് ല​ഗെ ​ല​ഗ് ജായേ എന്ന ​ഗാനരം​ഗത്തിലാണ്'

  'സ്വാഭാവിക ഭം​ഗിയുള്ള പെൺകുട്ടിയെ ആയിരുന്നു എനിക്ക് സിനിമയിൽ വേണ്ടത്,' സംവിധായകൻ പറഞ്ഞു. സിനിമയിൽ മേക്ക് അപ്പ് മാൻ ആയെത്തിയത് മിക്കി കോൺട്രാക്ടർ ആയിരുന്നു. നിങ്ങൾക്ക് എത്ര പണം വേണമെങ്കിലും തരാം പക്ഷെ പക്ഷെ ഐശ്വര്യക്ക് മേക്ക് അപ്പ് ചെയ്യരുതെന്നാണ് ഞാൻ പറഞ്ഞത്. പ്രൊഫഷണൽ ആയ മിക്കി അത് മനസ്സിലാക്കിയെന്നും സംവിധായകൻ ഓർത്തു.

  താൽ എന്ന സിനിമയിൽ അതിസുന്ദരി ആയാണ് ഐശ്വര്യ റായിയെ കാണാനാവുന്നത്. അതേസമയം സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ഐശ്വര്യയുടെ ലുക്ക് വലിയ ചർച്ചാ വിഷയം ആവുന്നുണ്ട്.

  ഐശ്വര്യ പ്ലാസ്റ്റിക് സർജറി ചെയ്ത് മുഖം വൃത്തികേടാക്കി എന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായം. മുമ്പത്തേതിൽ നിന്നും ഒരുപാട് വ്യത്യാസം ഐശ്വര്യയുടെ മുഖത്തിനുണ്ട്. ഇത് ചൂണ്ടിക്കാട്ടി ഐശ്വര്യക്ക് നേരെ ട്രോളുകളും ഉണ്ടാവാറുണ്ട്. ഇതേക്കുറിച്ച് ഐശ്വര്യ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.

  നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐശ്വര്യ പൊന്നിയിൻ സെൽവനിലൂടെ ബി​ഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയത്. വിക്രം, തൃഷ, കാർത്തി, ജയം രവി, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ വൻതാരനിരയാണ് സിനിമയിൽ അണിനിരന്നത്.

  കൽക്കി കൃഷ്ണ മൂർത്തിയുടെ നോവലിനെ ആസ്പദമാക്കി ഒരുങ്ങിയ സിനിമ തമിഴ്നാട്ടിൽ ബോക്സ് ഓഫീസ് റെക്കോഡും സൃഷ്ടിച്ചു. മണിരത്നത്തിന്റെ ഇരുവർ, ​ഗുരു, രാവണൻ എന്നീ സിനിമകൾക്ക് ശേഷമാണ് ഐശ്വര്യ പൊന്നിയിൻ സെൽവനിൽ അഭിനയിച്ചത്.

  Read more about: aishwarya rai
  English summary
  When Aishwarya Rai Didn't Used Make Up In Taal Movie; Director Subhash Ghai's Words Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X