For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യയും വിവേകും വേര്‍പിരിഞ്ഞതിന് കാരണം സല്‍മാനല്ല, അന്ന് സംഭവിച്ചത്

  |

  കമ്പനി എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ശ്രദ്ധേയനായ താരമാണ് വിവേക് ഒബ്‌റോയ്. മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തിയ സിനിമ വിവേകിന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ ബോളിവുഡിലെ തിരക്കേറിയ താരമാണ് നടന്‍ മാറി. ബോളിവുഡിന് പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും വിവേക് ഒബ്‌റോയി പിന്നീട് അഭിനയിച്ചു. അതേസമയം സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് വിവേക് ഒബ്‌റോയ് ഐശ്വര്യ റായിയുമായി പ്രണയത്തിലായത്. ബോളിവുഡില്‍ ഏറെ ചര്‍ച്ചാ വിഷമായ ഒരു ബന്ധം കൂടിയായിരുന്നു ഇവരുടേത്.

  കരീന കപൂറിന്‌റെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാവുന്നു, കാണാം

  സല്‍മാന്‍ ഖാനുമായുളള പ്രണയതകര്‍ച്ചയ്ക്ക് ശേഷമാണ് ഐശ്വര്യ വിവേകുമായി അടുത്തത്. സല്‍മാനുമായുളള ബന്ധത്തെ കുറിച്ച് ഐശ്വര്യ തുറന്നടിച്ചെങ്കിലും വിവേകുമായുളള ബന്ധത്തെ കുറിച്ച് ഐശ്വര്യ ഒന്നും പറഞ്ഞിരുന്നില്ല. സല്‍മാനുമായി പിരിഞ്ഞ ശേഷം ഐശ്വര്യ വിവേകുമായി ഡേറ്റിംഗ് ആരംഭിക്കുകയായിരുന്നു.

  എന്നാല്‍ ഈ ബന്ധവും പിന്നീട് തകര്‍ന്നു. സല്‍മാന്‍ ഖാന്‍ കാരണമാണ് വിവേക്-ഐശ്വര്യ ബന്ധം തകര്‍ന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം തന്നെ വിവേകിന്‌റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടത് കാരണമാണ് ഐശ്വര്യ ബന്ധത്തില്‍ നിന്നും പിന്മാറിയതെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇതെല്ലാം തെറ്റായ കാര്യങ്ങളാണെന്നാണ് ഐശ്വര്യയുമായി അടുപ്പമുളള ഒരു സുഹൃത്ത് പറയുന്നത്. 2005ല്‍ ഹോം ഡെലിവറി എന്ന സിനിമ റിലീസ് ചെയ്യുന്നതിന് ആറ് മാസം മുന്‍പ് തന്നെ ഐശ്വര്യയും വിവേകുമായുളള ബന്ധം അവസാനിച്ചു.

  വിവേകിനെക്കാള്‍ പോപ്പുലറാണ് താനെന്ന് ഐശ്വര്യ ഒരിടത്തും പറഞ്ഞിട്ടില്ല. വിവേകിനെ അറിയുന്നതിന് മുന്‍പ് തന്നെ 2000ല്‍ അഭിഷേക് ബച്ചനൊപ്പം ധായ് അക്ഷര്‍ പ്രേം കേ എന്ന ചിത്രത്തില്‍ ഐശ്വര്യ റായ് അഭിനയിച്ചു. അന്ന് ബച്ചന്‍ കുടുബവുമായി ഐശ്വര്യയ്ക്ക് നല്ല അടുപ്പമുണ്ട്. അഭിഷേകുമായുളള ഐശ്വര്യയുടെ ഡേറ്റിംഗ് ആകസ്മികമായി സംഭവിച്ചതാണ്. അഭിഷേകും വിവേകിന്‌റെ സുഹൃത്താണ്.

  ഫൈറ്റ് ചെയ്യുമ്പോള്‍ മമ്മൂക്കയ്ക്ക് വേദനിക്കുന്നതായി തോന്നിയിട്ടില്ല, അനുഭവം പറഞ്ഞ് അജയ് വാസുദേവ്‌

  വിവേകുമായുളള ബ്രേക്കപ്പിനെ കുറിച്ച് ഐശ്വര്യ ഒരിടത്തും പറഞ്ഞിട്ടില്ല. വിവേകുമായി അകന്നതിന്‌റെ കാരണങ്ങളും പറഞ്ഞിട്ടില്ല. വിവേകിനെ വിവാഹം കഴിക്കില്ലെന്ന് നടനോട് ഐശ്വര്യ വ്യക്തമായി പറഞ്ഞിരുന്നു. ബന്ധം പിരിയുന്നതിനെ കുറിച്ച് ആഷ് വിവേകിനോട് സംസാരിച്ചു. അവരുടെ വേര്‍പിരിയലിന്റെ കാരണങ്ങള്‍ അവര്‍ക്ക് നന്നായി അറിയാം. വിവേകുമായി പിരിഞ്ഞതിനെ കുറിച്ചുളള ഒരു വിശദീകരണവും ഐശ്വര്യ മാധ്യമങ്ങളോട് പറഞ്ഞിട്ടില്ല.

  മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിക്കാന്‍ ആരാധകര്‍ക്കൊപ്പം നിന്ന മമ്മൂട്ടി, താരങ്ങളെ കുറിച്ചുളള അറിയാകഥ

  വേര്‍പിരിയലിന്റെ കാരണം വ്യക്തിപരമാണ് എന്നതിനാല്‍ അതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഐശ്വര്യ ആഗ്രഹിക്കുന്നില്ല. അവള്‍ ഒരു സുഹൃത്തായി വിവേകിനെ ഇഷ്ടപ്പെടുന്നു, അവനെക്കുറിച്ച് നിഷേധാത്മകമായി ഒന്നും പറയാന്‍ അവള്‍ ആഗ്രഹിക്കുന്നില്ല, മുന്‍പ് ഒരഭിമുഖത്തില്‍ ഐശ്വര്യയുടെ സുഹൃത്തുക്കളില്‍ ഒരാള്‍ പറഞ്ഞ വാക്കുകളാണിവ. അതേസമയം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കപ്പിള്‍സിനെ പോലെ വിവേകും ഐശ്വര്യയും നിരവധി അവാര്‍ഡ് ഷോകളിലും മറ്റും പങ്കെടുത്തിട്ടുണ്ട്. കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഇരുവരും ഭാഗമായി.

  മനസില്‍ വരുന്ന കഥയിലെ നായകന് മമ്മൂക്കയുടെ രൂപഭംഗിയാണ്, മെഗാസ്റ്റാറിനെ കുറിച്ച് ജി വേണുഗോപാല്‍

  ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

  ഇന്ത്യയിലും വിദേശത്തും ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്, കൂടാതെ വിവേകിന്റെ സുഹൃത്ത് സംവിധാനം ചെയ്ത സിനിമയില്‍ ഐശ്വര്യ റായ് നായികയായും അഭിനയിച്ചു. ക്യോം ഹോ ഗയാ നാ എന്ന ചിത്രത്തിലാണ് വിവേക് ഒബ്‌റോയും ഐശ്വര്യയും ഒരുമിച്ച് അഭിനയിച്ചത്. സമീര്‍ കാര്‍നിക്ക് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. വിവേകും സംവിധായകനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്. ഒരു റൊമാന്‌റിക്ക് ചിത്രമായാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്.

  English summary
  When Aishwarya Rai Dumped Vivek Oberoi When His Movies Failed At The Box-office
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X