'ജയ ബച്ചന് മരുമകൾ ഐശ്വര്യയെ കണ്ട് പഠിച്ച് കൂടേ'; ചർച്ചയായി ഐശ്വര്യ റായുടെ വാക്കുകൾ

സിനിമാ ലോകത്ത് പകരം വെക്കാനില്ലാത്ത സൗന്ദര്യത്തിന് ഉടമയാണ് ഐശ്വര്യ റായ്. മോഡലിം​ഗിൽ നിന്നും സിനിമാ ലോകത്ത് എത്തിയ ഐശ്വര്യ വളരെ പെട്ടെന്നാണ് ജനപ്രിയ ആയി മാറിയത്. ലോകസുന്ദരിപട്ടം ചൂടി ഇന്ത്യയുടെ അഭിമാനമായി മാറിയ ഐശ്വര്യ റായ് 90 കളിൽ ഇന്ത്യയിലുണ്ടാക്കിയ തരം​ഗം ചെറുതല്ല.

ഈ താരപ്രഭ 2022 ലും ഐശ്വര്യക്ക് അതുപോലെ നില നിർത്താൻ‌ പറ്റുന്നു എന്നതാണ് നടിയെ വ്യത്യസ്ത ആക്കുന്നത്. നടിയോടൊപ്പം സിനിമാ ലോകത്തേക്ക് കടന്നു വന്ന നിരവധി നടിമാർക്ക് പിന്നീട് കരിയറിൽ തിരിച്ചടി സംഭവിച്ചെങ്കിലും ഐശ്വര്യക്ക് തന്റെ താരമൂല്യം നിലനിർത്താൻ സാധിച്ചു.

പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ ആണ് ഐശ്വര്യ ബി​ഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയത്

അഭിനയത്തേക്കാൾ കൂടുതൽ ഐശ്വര്യയുടെ വശ്യ ഭം​ഗി ആണ് ആരാധകർക്കിടയിൽ പലപ്പോഴും ചർച്ച ആവാറ്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ ആണ് ഐശ്വര്യ ബി​ഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയത്.

സിനിമ വമ്പൻ ഹിറ്റായി, മണിരത്നം സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നന്ദിനി എന്ന കഥാപാത്രത്തെ ആണ് ഐശ്വര്യ അവതരിപ്പിച്ചത്. സിനിമയുടെ രണ്ടാം ഭാ​ഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

അവതാരകന്റെ അലോസരകരമായ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി

ഇപ്പോഴിതാ ഐശ്വര്യയുടെ പഴയ ഒരു അഭിമുഖ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അവതാരകന്റെ അലോസരകരമായ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്ന വീഡിയോ ആണിത്. സൽമാൻ ഖാൻ-ഐശ്വര്യ റായ് പ്രണയ ബന്ധം തകരുകയും നടൻ വിവേക് ഒബ്റോയിയുമായി ഐശ്വര്യ പ്രണയത്തിലാണെന്ന് ​ഗോസിപ്പ് പടരുകയും ചെയ്ത സമയമായിരുന്നു ഇത്.

ഐശ്വര്യക്ക് പട്ടിക്കുട്ടിയെ സമ്മാനമായി നൽകിയെന്ന് അന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കാണ് ഐശ്വര്യ മറുപടി നൽകിയത്. കരിയറിനെക്കുറിച്ച് സംസാരിച്ച് അഭിമുഖത്തിന്റെ അവസാന ഭാ​ഗത്താണ് അവതാരകൻ ഐശ്വര്യയോട് സ്വകാര്യ വിവരങ്ങൾ ചോദിച്ചത്. വിവേക് ഒബ്റോയ് ഐശ്വര്യക്ക് പട്ടിക്കുട്ടിയെ സമ്മാനമായി നൽകിയെന്ന് അന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിങ്ങളുടെ ജീവിതത്തിലെ പുതിയ സന്തോഷം ഒരു വളർത്തു നായ ആണെന്ന് കേട്ടല്ലോ എന്നാണ് അവതാരകൻ ചോദിച്ചത്.

നിങ്ങൾക്കെന്ത് കൊണ്ട് എന്റെ ആത്മകഥ വരുന്നത് വരെ കാത്തിരുന്നു കൂടാ

തന്റെ വളർത്തു നായ രണ്ട് വർഷമായി ഒപ്പമുണ്ടെന്നും അത് പുതിയ സന്തോഷം അല്ലെന്നും ഐശ്വര്യ മറുപടി നൽകി. സ്വകാര്യ കാര്യങ്ങൾ ചോദിച്ചതോടെ ഐശ്വര്യയുടെ ടീം അഭിമുഖത്തിൽ ഇടപെടാൻ തുടങ്ങി. താങ്ക് യൂ എന്ന് പറഞ്ഞ് അഭിമുഖം നിർത്താൻ ശ്രമിച്ചെങ്കിലും അവതാരകൻ ഇടയിൽ ഒരു കാര്യം കൂടി ചോദിച്ചു.

വളർത്തു നായയെ തന്നത് വിവേക് ഒബ്റോയ് ആണെന്ന് പറയുന്നുണ്ടല്ലോ എന്നായിരുന്നു ചോ​ദ്യം. ചോദ്യം അലോസരപ്പെടുത്തിയെങ്കിലും ഐശ്വര്യ പക്വമായി ഇതിന് മറുപടി നൽകി. നിങ്ങൾക്കെന്ത് കൊണ്ട് എന്റെ ആത്മകഥ വരുന്നത് വരെ കാത്തിരുന്നു കൂടാ എന്നാണ് ഐശ്വര്യ ചോദിച്ചത്.

മാധ്യമങ്ങളോട് രൂക്ഷമായ ഭാഷയിൽ സംസാരിക്കുന്ന ജയ ബച്ചൻ

ഐശ്വര്യയുടെ ഈ വീഡിയോ നടിയുടെ അമ്മായിയമ്മ ജയ ബച്ചന്റെ അഭിമുഖങ്ങളുമായി താരതമ്യം ചെയ്യുകയാണ് സോഷ്യൽ മീ‍ഡിയ ഇപ്പോൾ. മാധ്യമങ്ങളോട് രൂക്ഷമായ ഭാഷയിൽ സംസാരിക്കുന്ന ജയ ബച്ചൻ നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു.

ദേഷ്യക്കാരിയായ ജയ ബച്ചൻ ഇത്തരം ചോദ്യങ്ങളോട് ക്ഷമ കാണിക്കാറില്ല. അനുവാ​ദമില്ലാതെ ഫോട്ടോ എടുക്കുന്നത് പോലും ജയ ബച്ചന് ഇഷ്ടമല്ല. അടുത്തിടെ ഫോട്ടോ എടുത്തയാൾക്ക് നേരെ ദേഷ്യപ്പെട്ട ജയ ബച്ചന്റെ വീഡിയോയും വൈറലായിരുന്നു.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X