അത് കജോളിന്റെ സിനിമയാണെന്ന് ഐശ്വര്യ; താരം നഷ്ടപ്പെടുത്തിയ സൂപ്പർ ഹിറ്റ് സിനിമ
സൗന്ദര്യത്തിൽ പകരം വെക്കാനില്ലാത്ത നായിക നടി ആണ് ഐശ്വര്യ റായ്. ഐശ്വര്യ റായ് ആണെന്നാ അവളുടെ വിചാരം എന്ന പദപ്രയോഗം തന്നെ ഇതിന് ഉദാഹരണം ആണ്. ലോക സുന്ദരി പട്ടം ചൂടി മോഡലിംഗ് രംഗത്ത് തരംഗം സൃഷ്ടിച്ച ഐശ്വര്യ സിനിമയിലേക്ക് എത്തിയപ്പോഴും അതേ വിജംയ ആവർത്തിക്കാനായി. മണിരത്നത്തിന്റെ ഇരുവർ എന്ന സിനിമയിലൂടെ ആയിരുന്നു ഐശ്വര്യയുടെ തുടക്കം. ഐശ്വര്യക്ക് അവസരങ്ങളുടെ വൻ നിര തന്നെ സിനിമാ ലോകത്ത് നിന്നും വന്നു.
എന്നാൽ നടി ആലോചിച്ച് മാത്രമേ ഓരോ സിനിമയും തെരഞ്ഞെടുത്തുള്ളൂ. ഹിന്ദി സിനിമയിലെ മുൻനിര നായിക നടി ആയപ്പോഴും ഐശ്വര്യ അഭിനയത്തിൽ തുടക്കം കുറിച്ച തമിഴ് സിനിമാ ലോകത്തെ മറന്നില്ല. യന്തിരൻ, രാവണൻ തുടങ്ങിയ സിനിമകളിലും പിന്നീട് ഐശ്വര്യ തമിഴിൽ അഭിനയിച്ചു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയപ്പോഴും തെരഞ്ഞെടുത്ത സിനിമ തമിഴിൽ നിന്ന് തന്നെ. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനാണ് ഐശ്വര്യ ഒടുവിലായി അഭിനയിച്ച സിനിമ. നടി ചെയ്ത നന്ദിനി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

കരിയറിൽ വിജയവും പരാജയവും ഐശ്വര്യക്ക് ഒരുപോലെ വന്നിട്ടുണ്ട്. ബോളിവുഡിലെ പല ഹിറ്റ് സിനിമകളും ഐശ്വര്യ വേണ്ടെന്ന് വെച്ചിട്ടുണ്ട്. മറ്റ് സിനിമകളുടെ തിരക്ക് മൂലമാണ് ഇവയിൽ ചിലത് വേണ്ടെന്ന് വെച്ചത്. ചിലതാവട്ടെ കഥ ഇഷ്ടപ്പെടാത്തത് കൊണ്ടും. ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് സിനിമകളിൽ ഒന്നാണ് കുച്ച് കുച്ച് ഹോത്താ ഹേ.
ഷാരൂഖ് ഖാൻ, കജോൾ, റാണി മുഖർജി എന്നിവർ ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. യഥാർത്ഥത്തിൽ റാണി മുഖർജിക്ക് പകരം ആദ്യം ഈ റോളിൽ പരിഗണിച്ചിരുന്നത് ഐശ്വര്യ റായിയെ ആയിരുന്നു. എന്നാൽ നടി റോൾ വേണ്ടെന്ന് വെക്കുകയായിരുന്നു. ഇതിന് കാരണവും മുമ്പൊരിക്കൽ ഐശ്വര്യ പറഞ്ഞിരുന്നു.
കരൺ ജോഹർ കുച്ച് കുച്ച് ഹോതാ ഹെക്ക് എന്നെ സമീപിച്ചിരുന്നു. പക്ഷെ ഞാൻ ആർകെയുടെ സിനിമയ്ക്ക് ഡേറ്റ് നൽകിപ്പോയിരുന്നു. മാത്രവുമല്ല ആ സിനിമ കജോളിന്റേതാണ്. അതിൽ മറ്റൊരു വാദമില്ല. പക്ഷെ റാണി മുഖർജി മികച്ച പ്രകടനും കാഴ്ച വെച്ചിട്ടുണ്ട്. ഞാൻ ആ സിനിമ ചെയ്തിരുന്നെങ്കിൽ ഐശ്വര്യ മോഡലിംഗിൽ ചെയ്തത് ആവർത്തിക്കുന്നു എന്ന് പറഞ്ഞേനെ. ആ സിനിമ ചെയ്തിരുന്നെങ്കിൽ ആളുകൾ തന്നെ കുറ്റപ്പെടുത്തിയേനെ
എന്നും ഐശ്വര്യ റായ് അന്ന് പറഞ്ഞു.

ദീപിക പദുകോണിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളിലൊന്നാണ് പദ്മാവതിലും ആദ്യം ഐശ്വര്യ റായിയെ പരിഗണിച്ചിരുന്നത്രെ. റാണി പാദ്മാവതിയുടെ ഐതിഹ കഥയെ ആസ്പദമാക്കി ഒരുങ്ങിയ സിനിമ സംവിധാനം ചെയ്തത് സഞ്ജയ് ലീല ബൻസാലി ആയിരുന്നു. പിന്നീട് ഈ ചർച്ചകൾ നീണ്ട് പോവുകയും സിനിമ ദീപികയിലേക്ക് എത്തുകയുമായിരുന്നു. നിലവിൽ പൊന്നിയിൻ സെൽവന്റെ വിജയത്തിളക്കത്തിൽ ആണ് ഐശ്വര്യ റായ്. വിക്രം, തൃഷ, ജയം രവി, കാർത്തി, ഐശ്വര്യ ലക്ഷ്മി തുടങ്ങി വൻ താരനിര ആണ് സിനിമയിൽ അണിനിരന്നത്.


Click it and Unblock the Notifications