അമ്മയ്ക്കൊപ്പം കറക്കം, ആരാധ്യ സ്കൂളിൽ പോകാറില്ലേ; മകളുടെ പഠനത്തിനായി ഐശ്വര്യ ചെയ്യുന്നതിങ്ങനെ

ലോകമെമ്പാടും അറിയപ്പെടുന്ന താര സുന്ദരിയാണെങ്കിലും ആരാധ്യയുടെ അമ്മയായി കഴിയാനാണ് ഐശ്വര്യ എപ്പോഴും ആ​ഗ്രഹിക്കുന്നത്. മകൾ പിറന്ന ശേഷം വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. മകളുടെ കാര്യങ്ങളെല്ലാം ഐശ്വര്യ നോക്കുന്നത് കൊണ്ടാണ് തനിക്ക് കരിയറിൽ ശ്രദ്ധ കൊടുക്കാൻ സാധിക്കുന്നതെന്ന് അടുത്തിടെ അഭിഷേക് ബച്ചൻ പറഞ്ഞിട്ടുണ്ട്. ബോളിവുഡിലെ നിറപ്പകിട്ടുകൾക്കപ്പുറം സ്വസ്ഥമായ കുടുംബ ജീവിതമാണ് ഐശ്വര്യ എന്നും ആ​ഗ്രഹിച്ചത്. മകളെ പിരിഞ്ഞിരിക്കാൻ താരം താൽപര്യപ്പെടുന്നില്ല.

വിദേശത്ത് പ്രോ​ഗ്രാമുകൾക്ക് പോയാൽ പോലും മകളെയും നടി ഒപ്പം കൂട്ടും. അടുത്തി‌ടെ പാരീസ് ഫാഷൻ വീക്കിനെത്തിയപ്പോഴും ഐശ്വര്യക്കൊപ്പം മകളുണ്ടായിരുന്നു. ഇതിന് മുമ്പ് കാൻ ഫിലിം ഫെസ്റ്റിവലിന് പോയപ്പോഴും മകൾ ഒപ്പമുണ്ട്. ഏക മകളോ‌ട് വലിയ വാത്സല്യം ഐശ്വര്യക്കുണ്ടെന്നാണ് ആരാധകർ പുകഴ്ത്തുന്നത്. എന്നാൽ ഐശ്വര്യയെ ഇക്കാര്യത്തിൽ വിമർശിക്കുന്നവരുമുണ്ട്. ആരാധ്യയുടെ കുട്ടിക്കാലം ലൈം ലൈറ്റിലേക്ക് വലിച്ചിഴച്ച് ഐശ്വര്യ റായ് ഇല്ലാതാക്കുന്നു എന്നാണ് വിമർശനം.

Aishwarya Rai

ബോളിവുഡിൽ ഏറ്റവും മാധ്യമ ശ്രദ്ധ ലഭിക്കുന്ന നടിമാരിൽ ഒരാളാണ് ഐശ്വര്യ റായ്. ഇത്രയധികം പാപ്പരാസി ഫോട്ടോ​ഗ്രാഫർമാർക്ക് മുന്നിൽ ആരാധ്യയെ കൊണ്ട് വരുന്നത് മകളുടെ ചിന്താ​ഗതികളെ പോലും ബാധിക്കുമെന്ന് വിമർശകർ പറയുന്നു. മകൾക്ക് എല്ലാ കുട്ടികളെയും സാധാരണ അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയാണ് അമ്മയെന്ന നിലയിൽ ഐശ്വര്യ റായ് ചെയ്യേണ്ടതെന്നും വാദമുണ്ട്. എന്നാൽ നടി ഇതിനൊന്നും ചെവി കൊടുക്കാറില്ല.

സ്കൂൾ വിദ്യാർത്ഥിയാണ് ആരാധ്യ. അമ്മയ്ക്കൊപ്പം യാത്രകൾ പോകുമ്പോൾ ആരാധ്യ എങ്ങനെ പഠിക്കുന്നു എന്ന ചോദ്യവും ആരാധകർക്കുണ്ട്. മുമ്പൊരിക്കൽ ഈ ചോദ്യത്തിന് ഐശ്വര്യ റായ് മറുപടി നൽകിയിരുന്നു. നടിയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. യാത്രകൾക്ക് മുമ്പ് കൃത്യമായ പ്ലാനിം​ഗ് തനിക്കുണ്ടെന്ന് ഐശ്വര്യ പറയുന്നു.

Aishwarya Rai

ആളുകൾ ശ്രദ്ധിച്ച് നോക്കിയാൽ എന്റെ യാത്രകൾ മിക്കപ്പോഴും വീക്കെന്റിലാണ്. ഇപ്പോൾ ഞാൻ നല്ലൊരു ഫ്ലെെറ്റ് മാനേജർ ആണെന്ന് കരുതുന്നു. ഫ്ലെെറ്റുകളുടെ സമയം തനിക്ക് കൃത്യമായി അറിയാം. എല്ലാം കാൽക്കുലേറ്റ് ചെയ്യും. ചില രാജ്യങ്ങളിൽ പോയി തിരിച്ച് വന്ന് തിങ്കളാഴ്ച രാവിലെ മകളെ സ്കൂളിൽ അയക്കാൻ തനിക്ക് സാധിക്കുമെന്നും അന്ന് ഐശ്വര്യ വ്യക്തമാക്കി. മിക്കപ്പോഴും ഐശ്വര്യക്കൊപ്പമാണ് ആരാധ്യയെ പൊതുവേദികളിൽ കാണാറ്.

ബോളിവുഡിലെ പല താരങ്ങളും സ്വകാര്യത കണക്കിലെടുത്ത് മക്കളെ ലൈം ലെെറ്റിൽ നിന്ന് മാറ്റി നിർത്താറാണ് പതിവ്. അനുഷ്ക ശർമ്മ, റാണി മുഖർജി എന്നിവരെല്ലാം ഇതിന് ഉദാഹരണമാണ്. മകളുടെ ഫോട്ടോ പോലും അനുഷ്ക ഇതുവരെ മാധ്യമങ്ങളെ കാണിച്ചിട്ടില്ല. എല്ലാ കു‌ട്ടികളെയും പോലെ സാധാരണ രീതിയിൽ മകൾ വളര‌ട്ടെയെന്നാണ് നടിയുടെ തീരുമാനം.

പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ ഒ‌ടുവിൽ റിലീസ് ചെയ്ത സിനിമ. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് ഐശ്വര്യ അഭിനയിച്ചത്. കരിയറിൽ ഐശ്വര്യയുടെ ഏറ്റവും മികച്ച സിനിമയായാണ് പൊന്നിയിൻ സെൽവൻ വിലയിരുത്തപ്പെടുന്നത്. പൊന്നിയിൻ സെൽവന് ശേഷം മറ്റൊരു സിനിമയ്ക്കും നടി ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ഐശ്വര്യയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐശ്വര്യ പൊന്നിയിൻ സെൽവനിലൂടെ തിരിച്ചെത്തിയത്. ഇടവേള മതിയാക്കി സിനിമാ രം​ഗത്ത് സജീവമാകാനാണ് തീരുമാനമെന്ന് നടി വ്യക്തമാക്കിയിട്ടുണ്ട്. സിനിമയ്ക്ക് പുറമെ ഫാഷൻ വേദികളിലും താരം സജീവമാണ്.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X