താരങ്ങളുടെ വിവാഹം പെട്ടെന്ന് തകരുന്നത് എന്തുകൊണ്ടാണ്? വിഷയത്തില്‍ ലോകസുന്ദരി ഐശ്വര്യ റായി പ്രതികരിച്ചത് ഇങ്ങനെ
ഗ്ലാമര്‍ ലോകമായി വാഴ്ത്തപ്പെടുന്ന ബോളിവുഡില്‍ വ്യക്തി ബന്ധങ്ങള്‍ക്കും കുടുംബത്തിനുമൊക്കെ പ്രധാന്യം വളരെ കുറവാണെന്നാണ് താരങ്ങള്‍ പറഞ്ഞ് വെക്കുന്നത്. ഒന്നിലധികം പ്രണയങ്ങളും വിവാഹങ്ങളും വിവാഹമോചനങ്ങളും ഒക്കെ ആയി വാര്‍ത്തകളില്‍ നിറയുന്നത് സാധാരമാണ്. ഏറ്റവുമൊടുവില്‍ സൂപ്പര്‍താരം ആമിര്‍ ഖാന്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ വിവാഹബന്ധം വേര്‍പിരിഞ്ഞത് വലിയ വാര്‍ത്ത ആയിരുന്നു. നടന്മാരും സംവിധായകരുമടക്കം നിരവധി താരങ്ങളും കഴിഞ്ഞ കുറച്ച് കാലങ്ങളായി സമാനമായ രീതിയില്‍ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു.
ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ മുന്‍പ് പ്രചരിച്ചിരുന്നു. എന്നാല്‍ പതിനാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം ഇപ്പോഴും മനോഹരമായി കൊണ്ട് പോവുകയാണ് താരങ്ങള്‍. മാത്രമല്ല ബോളിവുഡിലെ വിവാഹമോചനങ്ങളെ കുറിച്ച് ഐശ്വര്യ റായി ഒരിക്കല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

ഒരു റിലേഷന്‍ഷിപ്പില്‍ ലിമിറ്റ് വെക്കുകയോ, വിചാരണ നടത്തുകയും കഴിവില്ലായ്മ പരിമിതപ്പെടുത്തുന്നത് ന്യായമാണെന്ന് ഞാന്‍ കരുതുന്നില്ല. സമൂഹത്തില്‍ സംഭവിക്കുന്നത് ഓരോരുത്തര്‍ക്കും സ്വന്തമായിട്ടുള്ള കാര്യങ്ങളാണ്. തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ട് പോവാന്‍ ആളുകളെ അനുവദിക്കുകയും അവര്‍ എടുക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ശക്തി കൊടുക്കുകയും ചെയ്യുമെന്ന വിശ്വാസമാണ് ന്യായവുമാണ് മാന്യമായിട്ടുള്ളത്. എന്നുമാണ് സിനിമാലോകത്തെ വിവാഹമോചനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഐശ്വര്യ റായി മുന്‍പ് അഭിപ്രായപ്പെട്ടത്.

ഏറെ കാലം സുഹൃത്തുക്കളായിരുന്ന ഹൃത്വിക് റോഷനും സൂസന്നൈ ഖാനും വിവാഹിതരായി പതിമൂന്ന് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ചിരുന്നു. അതുപോലെ സംവിധായകന്‍ അനുരാഗ് കശ്യാപും നടി കല്‍ക്കി കോച്ച്‌ലിനും അവരുടെ ദാമ്പത്യം അവസാനിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇവരെ കൂടാതെ അര്‍ബാസ് ഖാനും മലൈക അറോറയും തമ്മില്‍ വേര്‍പിരിഞ്ഞു, ഏറ്റവുമൊടുവില്‍ ഇപ്പോള്‍ ആമിര്‍ ഖാനും സംവിധായിക കിരണ്‍ റാവുവും വേര്‍പിരിഞ്ഞതാണ് ബോളിവുഡിലെ പ്രധാന വാര്‍ത്ത.

റീന ദത്തയുമായി ഉണ്ടായിരുന്ന ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതിന് ശേഷമാണ് ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ ഒരു മകനും ഉണ്ട്. വര്‍ഷങ്ങള്‍ നീണ്ട വിവാഹബന്ധം സൗഹൃദപരമായി തന്നെ അവസാനിപ്പിക്കുന്നു എന്നാണ് താരങ്ങള്‍ പുറംലോകത്തെ അറിയിച്ചത്. ഇനിയും ഒരുമിച്ചുണ്ടാവുമെന്നും ഭാര്യ ഭര്‍ത്താവ് എന്നീ റോളുകളാണ് വേണ്ടെന്ന് വെച്ചതെന്നും ആമിറും കിരണും വ്യക്തമാക്കിയിരുന്നു. ഇരുവര്‍ക്കുമിടയില്‍ സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെ കരിനിഴലായത് എന്ന കാര്യം വ്യക്തമല്ല.
Recommended Video

അതുപോലെ തെന്നിന്ത്യന്‍ സിനിമയില്‍ വലിയ കോളിളക്കം ഉണ്ടാക്കി കൊണ്ടാണ് സാമന്ത രുത്പ്രഭുവും നാഗചൈതന്യയും വേര്‍പിരിഞ്ഞത്. വിവാഹമോചിതരാവുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ടാളും സിനിമയും കരിയറുമായി മുന്നോട്ട് പോവുകയായിരുന്നു. ഇവിടെ എല്ലാം മാതൃകയാവുകയാണ് ഐശ്വര്യ റായി. സിനിമയും കരിയറും ഒരു സൈഡിലൂടെ കൊണ്ട് പോവുന്നതിനൊപ്പം കുടുംബത്തിനും വലിയ പ്രധാന്യമാണ് ലോകസുന്ദരി നല്‍കാറുള്ളത്. മകള്‍ ആരാധ്യ ജനിച്ചതോടെ ഒരു അമ്മയുടെ എല്ലാ കടമകളും അവര്‍ നിറവേറ്റിയിരുന്നു. ഒപ്പം നല്ലൊരു ഭാര്യയും മരുമകളുമായി ബച്ചന്‍ കുടുംബത്തില്‍ ജീവിക്കുകയാണ്.


Click it and Unblock the Notifications