സല്‍മാന്‍ ഖാന്‍ ഉപദ്രവിച്ചപ്പോള്‍ ഐശ്വര്യ റായിയുടെ കൈ ഒടിഞ്ഞു? യഥാര്‍ഥത്തില്‍ സംഭവിച്ചതെന്താണെന്ന് നടി പറഞ്ഞത്

ഐശ്വര്യ റായിയെ പോലൊരു സുന്ദരിയെ പ്രണയിക്കാനും അവരുടെ ഇഷ്ടം നേടിയെടുക്കാനും സാധിച്ച നടനാണ് സല്‍മാന്‍ ഖാന്‍. ഐശ്വര്യയെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരസുന്ദരിമാരെല്ലാം സല്‍മാനെ ഇഷ്ടപ്പെട്ടവരാണ്. എന്നിട്ടും അവിവാഹിതനായി തുടരാനാണ് താരത്തിന്റെ വിധി.

അതേ സമയം ഐശ്വര്യ റായിയെ പ്രണയിച്ചിരുന്ന കാലത്ത് സല്‍മാന്‍ ഒരു ക്രൂരനായിരുന്നു. ഇക്കാര്യം നടി തന്നെയാണ് പുറംലോകത്തോട് വിളിച്ച് പറഞ്ഞത്. പ്രണയിച്ചിരുന്ന കാലത്ത് വളരെ മോശമായ സമീപനമാണ് സല്‍മാനില്‍ നിന്നും ലഭിച്ചതെന്ന് ഐശ്വര്യ പറഞ്ഞിട്ടുണ്ട്. എന്നാല്‍ തന്റ കൈ ഒടിഞ്ഞതിന് പിന്നില്‍ സല്‍മാന്‍ ആണെന്ന വാര്‍ത്ത, ശരിക്കും തന്നെയും അത്ഭുതപ്പെടുത്തി കളഞ്ഞുവെന്നാണ് ഒരു അവാര്‍ഡ് വേദിയില്‍ ഐശ്വര്യ വെളിപ്പെടുത്തിയത്.

ഷൂട്ടിങ്ങിനിടെ ഐശ്വര്യ റായി സല്‍മാനുമായി അടുത്തു

1997 ല്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് മൂവിയാണ് 'ഹം ദില്‍ ദേ ചുകെ സനം'. ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ താരങ്ങളുടെ ജീവിതത്തിലും സ്വാധീനം ചെലുത്തി. ഷൂട്ടിങ്ങിനിടെ ഐശ്വര്യ റായി സല്‍മാനുമായി അടുത്തു. വൈകാതെ ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയുമൊക്കെ ചെയ്തു.

അമിതമായ മദ്യപാന ശീലം സല്‍മാന്റെ മോശം പ്രവൃത്തികള്‍ക്ക് ആക്കം കൂട്ടി

ഐശ്വര്യയുമായി പ്രണയം നേടിയെടുത്തതിന് പിന്നാലെയാണ് സല്‍മാന്‍ ഖാന്റെ യഥാര്‍ഥ സ്വഭാവം പുറത്ത് വരുന്നത്. ഐശ്വര്യയോട് വളരെ പൊസസ്സീവ്‌നെസ് കാണിച്ച സല്‍മാന്‍ പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കി. മറ്റ് നടന്മാരുടെ കൂടെ അഭിനയിക്കുമ്പോള്‍ പോലും മോശമായ രീതിയില്‍ പെരുമാറാന്‍ തുടങ്ങി. ഇതിനിടെ അമിതമായ മദ്യപാന ശീലം സല്‍മാന്റെ മോശം പ്രവൃത്തികള്‍ക്ക് ആക്കം കൂട്ടി. ഇതൊക്കെയാണ് ആ ബന്ധം ഉപേക്ഷിക്കാന്‍ കാരണമെന്നാണ് പില്‍ക്കാലത്ത് ഐശ്വര്യ വെളിപ്പെടുത്തിയത്.

സൽമാൻ  മോശമായി പെരുമാറിയത് മാത്രമല്ല ശാരീരികമായ നേരിടേണ്ടി വന്നതായി ഐശ്വര്യ

മോശമായി പെരുമാറുന്നു എന്നത് മാത്രമല്ല ശാരീരികമായ ഉപദ്രവങ്ങളും തനിക്ക് നേരിടേണ്ടി വന്നിരുന്നതായി നടി പറഞ്ഞിട്ടുണ്ട്. സല്‍മാനുമായി ഇഷ്ടത്തിലായി അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഒടിഞ്ഞ കൈയ്യുമായി ഐശ്വര്യ പൊതുസമൂഹത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. 2002 ല്‍ മികച്ച നടിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് വാങ്ങാന്‍ വേദിയില്‍ എത്തിയതായിരുന്നു നടി. ഈ സമയത്ത് കൈയ്യില്‍ പ്ലാസ്റ്റര്‍ ഇട്ടത് എന്തിനാണെന്നുള്ള ചോദ്യവും ഉയര്‍ന്ന് വന്നു.

സല്‍മാന്‍ ഖാന്റെ ഉപദ്രവം കാരണം അപകടം പറ്റി ഐശ്വര്യ റായിയുടെ കൈ ഒടിഞ്ഞു

സല്‍മാന്‍ ഖാന്റെ ഉപദ്രവം കാരണം അപകടം പറ്റി ഐശ്വര്യ റായിയുടെ കൈ ഒടിഞ്ഞു എന്ന കഥയാണ് നാട്ടില്‍ പ്രചരിച്ചത്. എന്നാല്‍ 'തനിക്കിങ്ങനെ അപകടം സംഭവിക്കാന്‍ കാരണം സല്‍മാന്‍ അല്ലെന്നും അക്കാര്യം പറഞ്ഞിട്ട് ആളുകള്‍ വിശ്വസിക്കാത്തത് എന്താണെന്നുമാണ്', ഐശ്വര്യ വേദിയില്‍ നിന്നും പരസ്യമായി ചോദിച്ചത്. മാത്രമല്ല തനിക്ക് പറ്റിയ അപകടത്തിന്റെ യഥാര്‍ഥ കാരണമെന്താണെന്ന് വെളിപ്പെടുത്തുകയും ചെയ്തു.

എന്നെ ആരെങ്കിലും ശാരീരികമായി ഉപ്രദവിച്ചാല്‍ ഞാനവരെ തിരിച്ചടിക്കും

'ഞാന്‍ പടികളില്‍ നിന്നും താഴെ വീണതാണെന്ന് പറഞ്ഞിട്ട് ആളുകള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ഇതേ ആളുകള്‍ ഞാന്‍ ശക്തയായൊരു സ്ത്രീ ആണെന്ന് മാധ്യമങ്ങളിലൂടെ എഴുതി വിടാറുമുണ്ട്. ആര്‍ക്കും ക്രൂരമായി ഇങ്ങനെ അഭിനയിക്കാന്‍ കഴിയില്ല. എനിക്കൊരിക്കലും സഹിഷ്ണതയോടെ പെരുമാറുന്നവരെ അംഗീകരിക്കാന്‍ സാധിക്കില്ല. അര്‍ണോള്‍ഡ് ഷ്വര്‍സെനെഗറിന് വരെ അപകടത്തില്‍ പരിക്ക് പറ്റാറുണ്ട്. പിന്നെ എന്ത് കൊണ്ട് എനിക്ക് പറ്റില്ലെന്ന് പറയുന്നത്?', ഐശ്വര്യ ചോദിക്കുന്നു.

'എന്നെ ആരെങ്കിലും ശാരീരികമായി ഉപ്രദവിച്ചാല്‍ ഞാനവരെ തിരിച്ചടിക്കും. ഇപ്പോള്‍ പ്രചരിക്കുന്നതൊക്കെ അടിസ്ഥാനമില്ലാത്ത വാര്‍ത്തകളാണ്. എന്റെ നിശബ്ദത പല അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. പക്ഷെ നിസാര കാര്യങ്ങള്‍ക്ക് പ്രതികരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ലെന്നുമാണ്', ഐശ്വര്യ റായി അന്ന് വെളിപ്പെടുത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X