ഐശ്വര്യ റായി വെറും പ്ലാസ്റ്റിക്കാണ്; ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച കമന്റിനെ കുറിച്ചുള്ള ചോദ്യത്തിന് ഐശ്വര്യ

വിശ്വസുന്ദരി പട്ടം നേടിയത് മുതല്‍ ഐശ്വര്യ റായി ഇന്ത്യയ്ക്ക് അഭിമാനപുത്രിയാണ്. മോഡലിങ്ങില്‍ നിന്നും എത്താന്‍ സാധിക്കുന്നതിന്റെ ഏറ്റവും ഉയരത്തിലേക്ക് എത്തിയ ഐശ്വര്യ പിന്നീട് സിനിമയില്‍ നായികയായി തിളങ്ങി. ഇപ്പോള്‍ അഭിനയത്തില്‍ വലിയ ഗ്യാപ്പുകള്‍ വന്നെങ്കിലും അഭിനേതാവ് എന്ന നിലയില്‍ തുടരുകയാണ് നടി.

അതേ സമയം ഐശ്വര്യ റായിയുടെ വ്യക്തി ജീവിതത്തിലേക്ക് കടന്ന് കയറുന്ന ചില വാര്‍ത്തകളാണ് കാലങ്ങളായി പുറത്ത് വരാറുള്ളത്. ഭര്‍ത്താവിനെയും മകളെയും പോലും വിടാതെ ഐശ്വര്യയ്‌ക്കെതിരെ ഒളിയമ്പ് എറിയുന്നവരുണ്ട്. എന്നാല്‍ തന്നെ ഏറ്റവുമധികം വേദനിപ്പിച്ച ചില കമന്റുകളെ കുറിച്ച് നടി ഒരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. ഐശ്വര്യയുടെ ഈ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്.

ആരോടും വഴക്കിനോ പ്രശ്‌നങ്ങള്‍ക്കോ പോവാതെ ശാന്തയായി കഴിയുന്നതാണ് ഐശ്വര്യ റായിയുടെ സ്വഭാവം

ആരോടും വഴക്കിനോ പ്രശ്‌നങ്ങള്‍ക്കോ പോവാതെ ശാന്തയായി കഴിയുന്നതാണ് ഐശ്വര്യ റായിയുടെ പൊതുവേയുള്ള സ്വഭാവം. എന്നാല്‍ പാപ്പരാസികള്‍ പലപ്പോഴും നടിയെ വിടാതെ പിന്തുടരാറുണ്ട്. സഹതാരങ്ങളുമായിട്ടും നല്ല അടുപ്പം കാത്തുസൂക്ഷിക്കാറുള്ള ഐശ്വര്യ റായിയ്ക്ക് പലപ്പോഴും അഭിനന്ദനങ്ങളാണ് ലഭിക്കാറുള്ളത്. എന്നാല്‍ വളരെ മോശമായ രീതിയില്‍ പറഞ്ഞവരും ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്‍ ഇമ്രാന്‍ ഹാഷ്മി ഐശ്വര്യ റായിയെ കുറിച്ച് നടത്തിയ ഒരു പരാമര്‍ശം നടിയെ വലിയ രീതിയില്‍ അസ്വസ്ഥയാക്കിയിരുന്നു.

 2014 ല്‍ കോഫി വിത് കരണ്‍ എന്ന ഷോ യില്‍ ഇമ്രാന്‍ ഹാഷ്മി പങ്കെടുത്തിരുന്നു

2014 ല്‍ കോഫി വിത് കരണ്‍ എന്ന ഷോ യില്‍ ഇമ്രാന്‍ ഹാഷ്മി പങ്കെടുത്തിരുന്നു. നിര്‍മാതാവും സംവിധായകനുമായ മഹേഷ് ഭട്ടിനൊപ്പമാണ് ഇമ്രാനും ഷോ യിലേക്ക് എത്തുന്നത്. കരണ്‍ ജോഹറിന്റെ ചില ചോദ്യങ്ങള്‍ക്ക് മുന്നില്‍ യാതൊരു മടിയുമില്ലാതെയാണ് ഇരുവരും സംസാരിച്ചത്.

ഏറ്റവും ഇഷ്ടപ്പെട്ട നടി, നന്നായി അഭിനയിക്കുന്നതാര് എന്നിങ്ങനെ പലവിധത്തിലുള്ള ചോദ്യങ്ങളാണ് ഇരുവര്‍ക്കും നേരിടേണ്ടി വന്നതും. എന്നാല്‍ ഐശ്വര്യ റായി വെറും പ്ലാസ്റ്റിക് ആണെന്ന് പറഞ്ഞ ഇമ്രാന്‍ ഹാഷ്മിയുടെ വാക്കുകള്‍ നടിയെ വല്ലാതെ ചൊടിപ്പിച്ചു.

താന്‍ ഫേക്ക് ആണന്നും പ്ലാസ്റ്റിക് ആണെന്നുമുള്ള കമന്റുകളാണ് വിഷമിപ്പിച്ചത്

മുന്‍പൊരു അഭിമുഖത്തില്‍ തന്നെ കുറിച്ച് കേട്ടതില്‍ ഏറ്റവും മോശമായ അഭിപ്രായം ഏതാണെന്ന് ഐശ്വര്യ റായി പറഞ്ഞിരുന്നു. 'താന്‍ ഫേക്ക് ആണന്നും പ്ലാസ്റ്റിക് ആണെന്നുമുള്ള കമന്റുകളാണ്', തന്നെ ഏറ്റവും കൂടുതല്‍ വിഷമത്തിലാക്കിയതെന്നാണ് ഐശ്വര്യ പറഞ്ഞത്.

കോഫി വിത് കരണില്‍ റാപ്പിഡ് ഫയര്‍ സെക്ഷനിലാണ് ഇമ്രാന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. അഭിഷേക് ബച്ചനില്‍ കാണുന്ന ഏകകാര്യം അദ്ദേഹത്തിന്റെ ഭാര്യ ആണെന്നാണ് നടന്‍ പറഞ്ഞത്.

പ്ലാസ്റ്റിക് എന്ന് തോന്നുന്ന നടി ആരാണെന്ന ചോദ്യത്തിന് ഐശ്വര്യയാണെന്ന് ഇമ്രാന്‍ പറഞ്ഞു

പിന്നാലെ കൂടെ അഭിനയിക്കാന്‍ ഇഷ്ടമുള്ളവര്‍ ആരാണെന്ന ചോദ്യത്തിന് ദീപിക പദുക്കോണ്‍ ആണെന്നും രണ്‍ബീര്‍ കപൂറിനോട് പ്രണയങ്ങളൊക്കെ അവസാനിപ്പിക്കാനും തുടങ്ങി നിരവധി അഭിപ്രായം നടന്‍ പറഞ്ഞു. ഏറ്റവുമൊടുവിലാണ് പ്ലാസ്റ്റിക് എന്ന് തോന്നുന്ന നടി ആരാണെന്ന ചോദ്യം വരുന്നത്. പെട്ടെന്ന് അത് ഐശ്വര്യയാണെന്ന് ഇമ്രാന്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഐശ്വര്യ റായിയെ പോലൊരാളെ പ്ലാസ്റ്റിക്കിനോട് ഉപമിപ്പിച്ചത് എന്ന കാര്യം വ്യക്തമല്ല.

വാദങ്ങളില്‍ നിന്നും വിമര്‍ശനങ്ങളില്‍ നിന്നുമെല്ലാം വഴി മാറി നടക്കുകയാണ് ഐശ്വര്യ റായി

എന്തായാലും വിവാദങ്ങളില്‍ നിന്നും വിമര്‍ശനങ്ങളില്‍ നിന്നുമെല്ലാം വഴി മാറി നടക്കുകയാണ് ഐശ്വര്യ റായി ചെയ്യാറുള്ളത്. അടുത്ത കാലത്തായി നടി യാതൊരു അഭിമുഖങ്ങളിലും പങ്കെടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല മകള്‍ ആരാധ്യ ബച്ചന് ജന്മം കൊടുത്തതിന് പിന്നാലെ മകളുടെ കാര്യം നോക്കിയും അഭിഷേക് ബച്ചന്റെ നല്ലൊരു ഭാര്യയുമായി കഴിയുകയാണ്.

ഏറ്റവുമൊടുവില്‍ മണിരത്‌നം സംവിധാനം ചെയ്ത തമിഴ് ചിത്രം പൊന്നിയന്‍ സെല്‍വനില്‍ നായിക വേഷത്തില്‍ ഐശ്വര്യ എത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്. അങ്ങനെ സിനിമയില്‍ സജീവമാവുകയാണ് വിശ്വസുന്ദരി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X